Wednesday, January 19, 2022
spot_img
HomeCinemaനടന്‍ ജി.കെ.പിള്ള അന്തരിച്ചു

നടന്‍ ജി.കെ.പിള്ള അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത സിനിമ സീരിയല്‍ നടന്‍ ജി.കെ.പിള്ള (97) അന്തരിച്ചു. 3 സ്നാപക യോഹന്നാന്‍, തുമ്പോലാര്‍ച്ച, ലൈറ്റ് ഹൗസ്, നായരു പിടിച്ച പുലിവാല്‍, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കാര്യസ്ഥന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍ .

25 ലേറെ ചിത്രങ്ങളില്‍ വേഷമിട്ട ജി.കെ.പിള്ള വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം 15 വര്‍ഷം സൈനിക സേവനം അനുഷ്ഠിച്ചു. പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജി.കെ. പിള്ളയെ സിനിമയിലെത്തിച്ചത്.

1954 ല്‍ സ്നേഹസീമ എന്ന ചിത്രത്തില്‍ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാന്‍, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്‍, കൂടപ്പിറപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന്‍ എക്സ്പ്രസ് തുടങ്ങിയ സിനിമകളില്‍ വില്ലന്‍കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ തന്മയത്വം നല്‍കി. അഭിനയ ജീവിതത്തില്‍ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ അദ്ദേഹം സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു. ടെലിവിഷന്‍ പരമ്പരകളിലെ വേഷം കുടുംബസദസ്സുകളില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ഭാര്യ: പരേതയായ ഉല്പലാക്ഷിയമ്മ, മക്കള്‍: കെ. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനന്‍, പ്രിയദര്‍ശന്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments