മുംബൈ: ‘പത്താന്‍’ സിനിമയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന് കാണിച്ച് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്താന്‍ സിനിമയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തത്.
ചിത്രത്തിന്‍റെ പ്രദര്‍ശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുസഫര്‍നഗര്‍ സിജെഎം കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ഷാരൂഖ് ഖാന്‍റെ ‘പത്താന്‍’ എന്ന ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്‍റെ കാവി വസ്ത്രം വിവാദമായിരുന്നു. ഇത് ഇന്ത്യന്‍ സംസ്കാരത്തിന് അനുസൃതമല്ല, ഹിന്ദുക്കളെ അവഹേളിക്കുന്നുവെന്ന് ആരോപിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
നിരവധി പരാതികളാണ് മുംബൈ പൊലീസിന് ലഭിച്ചത്.