Friday, April 19, 2024

HomeCinemaശരത് കുമാര്‍ വീണ്ടും മലയാളത്തിലേക്ക്

ശരത് കുമാര്‍ വീണ്ടും മലയാളത്തിലേക്ക്

spot_img
spot_img

പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തെന്നിന്ത്യന്‍ സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍ മലയാളത്തില്‍ നായകനായി എത്തുന്നു .

കെ.ഷമീര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് നായകവേഷം. വേ ടു ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മേയില്‍ ആരംഭിക്കുന്നതാണ് . മമ്മൂട്ടി ചിത്രം പഴശ്ശിരാജായില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രമായി തിളങ്ങിയാണ് ശരത് കുമാറിന്റെ മലയാള പ്രവേശം.

ഒരിടൊത്തൊരു പോസ്റ്റുമാന്‍, ദ മെട്രോ, വീരപുത്രന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചു.


2011 ല്‍ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത അച്ഛന്റെ ആണ്‍മക്കള്‍ എന്ന ചിത്രത്തിലാണ് നായകനായി അവസാനം അഭിനയിച്ചത്. ആശാ ബ്ളാക്ക് എന്ന ചിത്രത്തിലും തുടര്‍ന്ന് അഭിനയിച്ചിട്ടുണ്ട് .

ദിലീപ് നായകനായ ബാന്ദ്ര എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന സിനിമ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments