Monday, May 16, 2022

HomeColumnsകാലാവസ്ഥാ വ്യതിയാനം ആഗോള സമ്പദ് വ്യവസ്ഥയെ നാശോന്‍മുഖമാക്കും

കാലാവസ്ഥാ വ്യതിയാനം ആഗോള സമ്പദ് വ്യവസ്ഥയെ നാശോന്‍മുഖമാക്കും

ഫിലിപ്പ് മാരേട്ട്

കാലാവസ്ഥാ വ്യതിയാനം എന്നാല്‍ എന്താണെന്നും ഇത് ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ കാര്യമായി ബാധിക്കുന്നു എന്നും നമ്മള്‍ തിരിച്ചറിയുക. മനുഷ്യന്‍ മൂലമുണ്ടാകുന്ന ആഗോളതാപനവും ഭൂമിയുടെ കാലാവസ്ഥാ രീതികളില്‍ വരുന്ന മാറ്റത്തെയും ആണ് കാലാവസ്ഥാ വ്യതിയാനമായി പൊതുവെ നിര്‍വചിച്ചിരിക്കുന്നത്. എന്നാല്‍ സ്വാഭാവിക കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ചില ദീര്‍ഘകാല പ്രവണതകള്‍കൊണ്ട് ലോകം നിരവധി ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികളെയാണ് ഇപ്പോള്‍ നേരിടുന്നത്.

ഇത്തരം രീതികള്‍ ഭൂമിയുടെ ചരിത്രത്തില്‍തന്നെ ഏതൊരു സംഭവത്തേക്കാളും ദ്രുതഗതിയിലുള്ള മാറ്റങ്ങളായിട്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ രീതി തുടര്‍ന്നാല്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നതില്‍ സംശയമില്ല.

എന്താണ് കാലാവസ്ഥാ വ്യതിയാനത്തിനുള്ള പ്രധാന കാരണം..? നമ്മള്‍ ഉപയോഗിക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍, അതുപോലെ ഊര്‍ജ ഉപയോഗത്തിനായി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതുമൂലം ഉണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍ എന്നിവയുടെ ഉദ്വമനം, കൂടാതെ ഉരുക്ക് നിര്‍മ്മാണം, സിമന്റ് ഉല്‍പ്പാദനം, വനനഷ്ടം, സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന മഞ്ഞുമൂടിയ നഷ്ടം, വരള്‍ച്ച ബാധിച്ച വനങ്ങളില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍, ഇവയെല്ലാം ആഗോള താപനില വര്‍ദ്ധനവിനെ ബാധിക്കുന്നതു കാരണം, ഇപ്പോഴുളള ആഗോളതാപനം അഭൂതപൂര്‍വമായ കാലാവസ്ഥാ വ്യതിയാനമാണ് സൃഷ്ഠിച്ചിരിക്കുന്നത്. ഇത് ആഗോള സമ്പദ് വ്യവസ്ഥയെ വലിയ നാശത്തിലേക്കു നയിക്കുന്നു.

വ്യാവസായികത്തിനു മുമ്പുള്ള കാലഘട്ടം മുതല്‍ ഭൂപ്രദേശങ്ങളിലെ ശരാശരി ഉപരിതല താപനില, ആഗോള ഉപരിതല താപനിലയേക്കാള്‍ ഇരട്ടി വേഗത്തില്‍ വര്‍ദ്ധിച്ചു എന്നതും, അതുപോലെ വ്യാവസായിക വിപ്ലവത്തിനു ശേഷമുള്ള മനുഷ്യന്റെ സ്വാധീനംമൂലം, അന്തരീക്ഷത്തെയും, സമുദ്രത്തെയും, കരയെയും, ചൂടുപിടിപ്പിച്ചുവെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.

കാരണം മനുഷ്യന്റെ പ്രവര്‍ത്തനം, പ്രധാനമായും ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം, മുതലായവയെ വേര്‍തിരിച്ചെടുക്കുകയും, അവ കത്തിക്കുകയും ചെയ്യുന്നതുമൂലം, അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുകയും വികിരണ അസന്തുലിതാവസ്ഥയ്ക്ക് കാരണമാക്കുകയും ചെയ്യുന്നു.

തുടര്‍ച്ചയായ ആഗോള താപനംമൂലം ആഗോള ജലചക്രത്തിന്റെ വ്യതിയാനവും, അതുപോലെ ആഗോള മണ്‍സൂണ്‍ മഴ, നനവുള്ളതും വരണ്ടതുമായ സംഭവങ്ങളുടെ തീവ്രത എന്നിവയും, ഉഷ്ണ തരംഗങ്ങള്‍, കനത്ത മഴ, വരള്‍ച്ച, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, എന്നിങ്ങനെയുള്ള തീവ്രതകളിലുണ്ടാകുന്ന മാറ്റങ്ങളും, കൂടാതെ സമുദ്രങ്ങളില്‍ ഉണ്ടാകുന്ന വലിയ ബാഷ്പീകരണത്തിലൂടെ കൂടുതല്‍ താപം നഷ്ടപ്പെടുകയും, അന്തരീക്ഷത്തെയും, ഭൂഖണ്ഡങ്ങളെയും ചൂടാക്കുന്നതുമൂലം, ഐസ് ഉരുകുകയും, മഞ്ഞുപാളികള്‍ ഉരുകുകയും ചെയ്യുന്നു.

ഈ വ്യതിയാനങ്ങള്‍ ആളുകളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുകയും ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം, വ്യവസ്ഥാപരമായ അപകട സാധ്യതയാണ് മുന്നറിയിപ്പ് നല്‍കുന്നത്.

ബാഹ്യമായ ഊര്‍ജ്ജത്തിന്റെ അസന്തുലിതാവസ്ഥകൊണ്ട് ഇപ്പോള്‍ കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. അതായത് ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രതയിലെ മാറ്റങ്ങള്‍, സൗര പ്രകാശം, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിലെ വ്യതിയാനങ്ങള്‍, എന്നിവയെല്ലാം ബാഹ്യ ഉദാഹരണങ്ങളില്‍ ഉള്‍പ്പെടുന്നു.

അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങളിലെ അപകട സാധ്യതകള്‍ ലഘൂകരിക്കാനും, ഇവയെ നെറ്റ്-സീറോ ടാര്‍ഗെറ്റുകളില്‍ എത്തിക്കാനും നമ്മള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാം കൂടുതല്‍ വേഗത്തിലാക്കാന്‍ പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം കൂടി അനിവാര്യമാണ്.

കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന അപകട സാധ്യത എല്ലാ സമൂഹത്തെയും എല്ലാ കമ്പനികളെയും എല്ലാ വ്യക്തികളെയും ഒരുപോലെ ബാധിക്കുന്നു എന്നതിനാല്‍ ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെക്കുറിച്ച് ലോക സാമ്പത്തിക ഫോറം അടിയന്തരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഭാവിയിലെ ഒരു നിക്ഷേപം മാത്രമല്ല, പൊതുജനാരോഗ്യവും സാമ്പത്തിക നേട്ടങ്ങളും ഉടനടി കൊണ്ടുവരുകയും ചെയ്യുന്നു.

അതുപോലെ ഹരിതഗൃഹ വാതക ഉദ്വമനം കുറയ്ക്കുകയും, അവയെ അന്തരീക്ഷത്തില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നതിലൂടെ, ഭാവിയിലെ താപനം കുറയ്ക്കാനാകും. കൂടാതെ മികച്ച തീരദേശ സംരക്ഷണം, ദുരന്തനിവാരണം, കൂടുതല്‍ പ്രതിരോധ ശേഷിയുള്ള വിളകളുടെ വികസനം, എന്നിവയിലൂടെയും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് സാധിക്കും എന്നതില്‍ സംശയമില്ല.

കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഭൂമിശാസ്ത്രപരമായി വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഇതില്‍ വിജയിക്കുന്നവരും പരാജിതരും ഉണ്ടാകുമെങ്കിലും, ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ മൊത്തത്തിലുള്ള സ്വാധീനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായിരിക്കും.

എന്നാല്‍ ചൂടിന്റെ വിവിധ തലങ്ങളിലുള്ള ആഘാതംമൂലം, രാഷ്ട്രീയ സാമ്പത്തിക, സംയോജനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന അപകടസാധ്യത വ്യാപകമാകുകയും കുറഞ്ഞത് ഈ നൂറ്റാണ്ടിന്റെ മധ്യം വരെ ആഗോള ഉപരിതല താപനില വര്‍ദ്ധിക്കുന്നത് തുടരുകയും ചെയ്യുമെന്നതിനാല്‍, ആഗോള സമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക വളര്‍ച്ചയെ നാശത്തിലേക്ക് നയിക്കും.

ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും സ്വാധീനമുള്ളതും, ദീര്‍ഘകാല അപകടസാധ്യതയുള്ളതുമായ കോവിഡ് 19 പാന്‍ഡെമിക്കിന്റെ തുടര്‍ച്ചയായ ആഘാതം മൂലം ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകള്‍ക്ക് ഭാവിയിലെ സാമ്പത്തിക അവസരങ്ങളും, പ്രതിരോധശേഷിയുള്ള ആഗോള സമൂഹത്തിന്റെ നേട്ടങ്ങളും, എല്ലാം നഷ്ടപ്പെടാനുള്ള സാധ്യതകള്‍ വളരെ പെട്ടെന്നുളളതും വിനാശകരവുമായിരിക്കും.

അതുകൊണ്ടുതന്നെ ആഗോള സമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക മൂല്യം നഷ്ടപ്പെടുകയും ജനസംഖ്യയില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്യുമെങ്കിലും, 2050-ഓടെ, ലോകജനസംഖ്യ ഏകദേശം പന്ത്രണ്ട് ബില്യണ്‍ ആളുകളായി വളരും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങളിലെ അപകടസാധ്യതകള്‍ ലഘൂകരിക്കാനും, അതുപോലെതന്നെ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിനോ, തടയുന്നതിനോ, അതിന്റെ ഫലമായുണ്ടാകുന്ന മാറ്റാനാകാത്ത പാരിസ്ഥിതിക നാശം ഒഴിവാക്കുന്നതിനോ, അല്ലെങ്കില്‍ അടിയന്തിര നടപടികള്‍ക്ക് ആവശ്യമായ ഒരു സാഹചര്യം ഒരുക്കുകയോ ചെയ്യുമ്പോള്‍ വലിയ തോതില്‍ മരണങ്ങള്‍ക്ക് കാരണമാകുന്ന ഭീഷണികളെ നേരിടാന്‍ നമുക്ക് സാധിക്കുകയും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മെച്ചപ്പെടുത്താന്‍ കഴിയുകയും ചെയ്യും.

അങ്ങനെ വരും തലമുറകള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ഭാവി കെട്ടിപ്പടുക്കാന്‍കൂടി കഴിയും എന്നതില്‍ സംശയമില്ല. അതുകൊണ്ട് നമ്മള്‍ കാര്യമായി ചിന്തിക്കുക പ്രവര്‍ത്തിക്കുക..!

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments