ചില മുൻകരുതൽ നടപടികളിലൂടെ വിനാശകരമായ കൊടുങ്കാറ്റുകളുടെ കെടുതികളെ ലഘുകരിക്കാൻ നമുക്ക് കഴിയും. ചുഴലിക്കാറ്റുകൾ ജീവൻ മാത്രമല്ല നമ്മുടെ ആയുഷ്‌കാല സമ്പാദ്യത്തെയും നശിപ്പിക്കാൻ സാധ്യതയുണ്ട്. അതിനെ നേരിടാൻ മുൻകരുതലുകൾ സ്വീകരിച്ചാൽ നമുക്കും നമ്മുടെ കുടുംബത്തിനും, ബിസിനസിനും കാറ്റിന്റെ ആഘാതത്തെ അതിജീവിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല. കാറ്റിന്റെ ഭീഷണി ആസന്നമാകുന്നതിന് മുമ്പാണ് തയ്യാറെടുപ്പുകൾ ആരംഭിക്കാനുള്ള ഏറ്റവും നല്ല സമയം. അത്യാവശ്യമായ ചില അറിവുകൾ ഇവിടെ പങ്ക് വക്കുകയാണ്.
ചുഴലിക്കാറ്റ് ആരംഭിക്കുന്നത് വരെ കാത്തിരിക്കരുത്, കാരണം ചില മുൻകരുതലുകൾ എടുക്കാൻ വളരെ വൈകി പോയേക്കാം. സീസൺ ആരംഭിക്കുന്നതിന് മുമ്പ് തയ്യാറെടുപ്പുകൾ ആരംഭിച്ചാൽ സ്വത്തുക്കളുടെ നാശനഷ്ടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്ന് മാത്രമല്ല സമ്മർദ്ദമില്ലാതെ അടിയന്തരാവസ്ഥയെ നേരിടുവാനും കഴിയും.
മാറി താമസിക്കേണ്ട സ്ഥലത്തെ കുറിച്ച് നേരത്തേ ആസൂത്രണം ചെയ്യുക
നാം തീരദേശത്തോ, മൊബൈൽ വീട്ടിലോ ആണ് താമസിക്കുന്നതെങ്കിൽ, വലിയ കൊടുങ്കാറ്റ് ഉണ്ടായാൽ നിമ്മൾ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറേണ്ടി വന്നേക്കാം. പ്രാദേശിക ഭരണകൂടത്തിൽ നിന്ന് നമുക്ക് നിർദ്ദേശങ്ങൾ ലഭിക്കുമെന്നതിൽ സംശയമില്ലെങ്കിലും ഒരു ദുരന്തമുണ്ടാകുന്നതിനു മുമ്പ് എങ്ങോട്ട് താമസം മാറ്റാമെന്ന പദ്ധതി തയ്യാറാക്കുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് അടുത്തുള്ള ഷെൽട്ടറുകളെക്കുറിച്ച് മുൻകൂട്ടി അറിയാനും, നമ്മുടെ വളർത്തുമൃഗങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുക്കാനും, പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ സുരക്ഷിതമാക്കി എടുത്ത് ഒരു ട്രയൽ റൺ നടത്താനും സാധിക്കും.
നശിച്ച് പോകാത്ത അത്യാവശ്യ സാധനങ്ങൾ കയ്യിൽ സൂക്ഷിക്കുക
ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കുമ്പോൾ, ആളുകൾ കൂട്ടമായി കടയിലേക്ക് ഓടുന്നത് സ്ഥിരം കാഴ്ചയാണ്. കഴിയുന്നത്ര, താഴെ കൊടുത്തിരിക്കുന്ന സാധനങ്ങൾ തിരക്കിനുമുമ്പ് വാങ്ങിസൂക്ഷിക്കുക.
- അധിക ബാറ്ററികൾ
- മെഴുകുതിരികൾ, ഇന്ധനംനിറച്ച വിളക്ക്
- തീപ്പെട്ടികൾ
- അടിയന്തിര ഭവന അറ്റകുറ്റപ്പണികൾക്കുള്ള മെറ്റീരിയലുകളും ഉപകരണങ്ങളും കനമുള്ള പ്ലാസ്റ്റിക് ഷീറ്റ്, പ്ലൈവുഡ്, ഒരു ചുറ്റിക മുതലായവ.
- നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ
- മൂന്ന് ദിവസത്തെക്കുള്ള കുടിവെള്ളം
- ഫ്രിഡ്ജിൽ വെക്കേണ്ടാത്തതും പാചകം ചെയ്യണ്ടാത്തതുമായ ഭക്ഷണം
- പ്രഥമശുശ്രൂഷാ സാമഗ്രികൾ
- ഒരു പോർട്ടബിൾ ചഛഅഅ കാലാവസ്ഥ റേഡിയോ
- ഒരു റെഞ്ചും മറ്റ് അടിസ്ഥാന ഉപകരണങ്ങളും
- ഒരു ഫ്‌ലാഷ്‌ലൈറ്റ്
താമസസ്ഥലം വിട്ട് ഒഴിഞ്ഞുപോകേണ്ടതുണ്ടെങ്കിൽ ഈ സാധനങ്ങൾ കയ്യിൽ കരുതണം. എക്‌സ്പയറി ഡേറ്റ് അടുക്കുമ്പോൾ (ഉദാഹരണത്തിന്, ഭക്ഷണം അല്ലെങ്കിൽ ബാറ്ററികൾ), അത് ഉപയോഗിച്ച് തീർത്തതിന് ശേഷം നമ്മുടെ അടിയന്തിര കരുതൽ ശേഖരം നിറയ്ക്കുകയും ചെയ്യുക. - നിങ്ങളുടെ സ്വകാര്യ സ്വത്തിന്റെ ഒരു പട്ടിക എടുക്കുക. ഒരു ഹോം ഇൻവെന്ററി സൃഷ്ടിക്കുന്നത് വഴി നമ്മുടെ വസ്തുവകകൾക്ക് മതിയായ ഇൻഷുറൻസ് വാങ്ങിയെന്ന് ഉറപ്പാക്കാൻ സഹായിക്കും. നിങ്ങൾക്ക് ദുരന്ത സഹായത്തിന് അപേക്ഷിക്കേണ്ടതുണ്ടെങ്കിൽ
ക്ലെയിം പ്രക്രിയകൾ വേഗത്തിലാക്കാനും ആദായനികുതി ഇളവുകൾ നേടാനും ഇത് സഹായകരമാകും. നമ്മൾ താമസസ്ഥലം ഒഴിഞ്ഞു പോകേണ്ട സാഹചര്യം ഉണ്ടായാൽ, ഒപ്പം കൊണ്ടുപോകുന്ന പ്രധാന രേഖകളിൽ നമ്മുടെ ഹോം ഇൻവെന്ററിയും ഉണ്ടെന്ന് ഉറപ്പാക്കുക.
ചരൽ അല്ലെങ്കിൽ പാറക്കഷണങ്ങൾ ഉപയോഗിച്ചുള്ള ലാന്റ്‌സ്‌കേപ്പിംഗ് മെറ്റീരിയലുകൾ താരതമ്യേന ഭാരം കുറഞ്ഞ മര ഉരുപ്പടികൾ ഉപയോഗിച്ചു മാറ്റിസ്ഥാപിച്ചാൽ, കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കിക്കില്ല. വീടിന്മേൽ വീഴാൻ സാധ്യതയുള്ള ദുർബലമായ മരങ്ങളും ശാഖകളും വെട്ടിമാറ്റുകയും കുറ്റിച്ചെടികൾ കോതി നിർത്തുകയും ചെയ്യുക.
ജനാലകൾ പൊട്ടാതെ സംരക്ഷിക്കുവാൻ കൊടുങ്കാറ്റിനെ പ്രതിരോധിക്കുന്ന ഷട്ടറുകൾ ഉപയോഗിക്കുക. ജനലുകളിൽ പ്ലൈവുഡ് പാനലുകൾ പിടിപ്പിച്ചാൽ കാറ്റു അടി ക്കുമ്പോൾ വിൻഡോ ഫ്രെയിമുകളെ ജനലിൽ ഘടിപ്പിച്ചിരിക്കുന്ന കൊളുത്തുമായി ബന്ധിക്കാം. പുറം വാതിലുകൾ കൊടുംകാറ്റിനെ പ്രതിരോധിക്കാൻ കഴിവുള്ളതും കുറഞ്ഞത് മൂന്ന് ഹിഞ്ചുകളെങ്കിലും ഉള്ളതും, ഒപ്പം ഒരു ഇഞ്ച് നീളമുള്ള ബോൾട്ട് ലോക്ക് ഉണ്ടെന്നും ഉറപ്പാക്കുക.
സ്ലൈഡിംഗ് ഗ്ലാസ് വാതിലുകൾ ടെമ്പേർഡ് ഗ്ലാസ് കൊണ്ട് നിർമ്മിക്കണം. കാറ്റടിക്കുന്ന സമയത്തു ഷട്ടറുകൾ അല്ലെങ്കിൽ പ്ലൈവുഡ് കൊണ്ട് മൂടത്തക്ക നിലയിൽ ഉള്ളതുമായിരിക്കണം. സ്ലൈഡിംഗ് വാതിലുകൾക്ക് മറ്റ് തരത്തിലുള്ള വാതിലുകളേക്കാളും നാശനഷ്ടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
പഴയ ഗാരേജുകൾക്കും ട്രാക്കുകൾക്കും കാറ്റിന്റെ മർദ്ദവും ആഘാതവും താങ്ങാൻ കഴിവുള്ളതും സംരക്ഷണം നൽകാൻ കെൽപ്പുള്ളതുമായ വാതിൽ സ്ഥാപിക്കുക . ഇത്തരം വലിയ വിടവുകളിലൂടെ നിങ്ങളുടെ വീട്ടിലേക്ക് വരുന്ന കാറ്റ് വീടിന്റെ ബാക്കി ഭാഗങ്ങൾക്ക് പ്രത്യേകിച്ച് മേൽക്കൂരയ്ക്ക് ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഉണ്ട്. വെന്റുകൾ, ഔട്ട് ഡോർ ഇലക്ട്രിക്കൽ ഔട്ട് ലെറ്റുകൾ, ഗാർഡൻ ഹോസ് ബിബ്‌സ്, കേബിളുകളോ പൈപ്പുകളോ മതിലിലൂടെ പോകുന്ന സ്ഥലങ്ങൾ എന്നിവയുടെ പുറത്തേക്കുള്ള സുഷിരങ്ങൾ അടയ്ക്കുക. വെള്ളം തള്ളിക്കയറുന്നത് തടയാൻ ഉയർന്ന ഗുണമേന്മയുള്ള യൂറിത്തീൻ അടിസ്ഥാനമാക്കിയുള്ള കോൾക്ക് ഉപയോഗിക്കുക.
നമ്മൾ ഒരു മൊബൈൽ ഹോമിലാണ് താമസിക്കുന്നതെങ്കിൽ, കൊടുങ്കാറ്റിൽ നിന്ന് സുരക്ഷ നേടാനുള്ള മാർഗങ്ങൾ നമുക്കറിയാമെന്ന് ഉറപ്പുവരുത്തുക. നമ്മുടെ മൊബൈൽ ഹോം ഇൻഷുറൻസ് പോളിസി അവലോകനം ചെയ്തു നഷ്ടങ്ങൾ നികത്താൻ ഉതകുന്നതാണോയെന്ന് കൃത്യമായി ഉറപ്പാക്കുക.
നിങ്ങൾക്ക് ഒരു ട്രെയിലറും ബോട്ടും ഉണ്ടെങ്കിൽ, അതിന് കേട്പാടുകൾ സംഭവിക്കാതെ സംരക്ഷിക്കാനുള്ള വഴികൾ തേടുക. നിങ്ങളുടെ ബോട്ട് ഇൻഷുറൻസ് പോളിസി അവലോകനം ചെയ്ത് ആവശ്യമായ പരിരക്ഷ ഉറപ്പാക്കുക. - നിങ്ങളുടെ ബിസിനസ്സ് പരിരക്ഷിക്കാൻ നടപടികൾ കൈക്കൊള്ളുക. ചുഴലിക്കാറ്റുകൾ ബിസിനസുകളെ ഉറപ്പായും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുക. അടിയന്തര സാഹചര്യം ഉണ്ടായാൽ അതിനെ നേരിടാനുള്ള പദ്ധതികൾ മുൻകൂട്ടി തീരുമാനിക്കുക. ചുഴലിക്കാറ്റ് ഉണ്ടായാൽ, വേഗത്തിൽ നമ്മുടെ ബിസിനസ്സ് വീണ്ടെടുക്കാൻ ഇത് സഹായകമാകും.
ജീവനക്കാരും വിതരണക്കാരും വെണ്ടർമാരുമായുള്ള കോൺടാക്റ്റ് നിലനിർത്തുക, അതുവഴി നിങ്ങൾക്ക് അവരുടെ ക്ഷേമം പരിശോധിക്കാനും, സാഹചര്യം അനുകൂലമാകുമ്പോൾ ബിസിനസ്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമയാസമയങ്ങളിൽ അവരെ അറിയിക്കാനും കഴിയും.
നിങ്ങളുടെ ബിസിനസ് ഇൻഷുറൻസ് പോളിസികൾ അവലോകനം ചെയത് ഉൾപ്പെടുത്തിയിരിക്കുന്ന കവറേജുകൾ മനസിലാക്കുക. കൂടുതൽ തയ്യാറെടുപ്പു കൾക്കായി , ഹാൻഡി ചെക്ക്‌ലിസ്റ്റുകൾ (വ്യക്തിഗതമായ കാര്യങ്ങളുടെ പട്ടിക ഉൾപ്പെടുത്തി) തയ്യാറാക്കുക. പലതരത്തിലുള്ള ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യാനും ഉപദേശങ്ങൾ നേടാനും സഹായകമായ 111 ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഒരു അടിയന്തര സാഹചര്യം വന്നാൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും വളർത്തുമൃഗങ്ങൾ ഉൾപ്പെടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റതക്ക നിലയിൽ വേഗത്തിൽ പ്രവർത്തിക്കാൻ സഹായിക്കുന്നതിനുള്ള ഒരു മികച്ച സംവിധാനമാണിത്.
ചുഴലിക്കാറ്റിന്റെ ഭീഷണി ആസന്നമാകുമ്പോൾ അതിനെ നേരിടാൻ ഇപ്പോൾ നിങ്ങൾ തയ്യാറായിക്കഴിഞ്ഞു.