Thursday, March 28, 2024

HomeColumnsലൈഫ് ഇൻഷുറൻസ് മുൻകൂർനിർദ്ദേശങ്ങളും വിൽപത്രവും

ലൈഫ് ഇൻഷുറൻസ് മുൻകൂർ
നിർദ്ദേശങ്ങളും വിൽപത്രവും

spot_img
spot_img

നാം ഇല്ലാതെ വരുന്ന സമയത്തെ മുൻകൂട്ടി കണ്ട് കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യുക എന്നത് ഒട്ടും സന്തോഷകരമായ കാര്യമല്ല. എങ്കിലും നിങ്ങളുടെ ആസ്തികളെ വിഭജിച്ച് കുടുംബത്തിന്റെയും, പ്രിയപ്പെട്ടവരുടെയും, നമ്മെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടത് വളരെ പ്രാധാന്യമുള്ള വസ്തുതയാണ്. നിങ്ങളുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള പ്ലാനിംഗിന്റെ ഒരു പ്രധാന ഭാഗമാണ് ലൈഫ് ഇൻഷുറൻസ്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കുന്നതിനും, ഭൂസ്വത്ത് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ കൃത്യമായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും എന്തൊക്കെ കാര്യങ്ങളാണ് അറിഞ്ഞിരിക്കേണ്ടതെന്ന് നോക്കാം.
അടിസ്ഥാനപരമായി, നിങ്ങളുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വിവരങ്ങൾ തയ്യാറാക്കുമ്പോൾ പരിഗണിക്കേണ്ട മൂന്ന് മേഖലകളുണ്ട്:
ലൈഫ് ഇൻഷുറൻസ്, മുൻകൂർ നിർദ്ദേശങ്ങൾ, ഒരു വിൽപത്രം.
ഭൂസ്വത്ത് ആസൂത്രണത്തിന്റെ സുപ്രധാനവും അനിവാര്യവുമായ മേഖലകൾ ഇവയിലൂടെ നിറവേറ്റപ്പെടുന്നതോടൊപ്പം നിങ്ങളുടെ കാലശേഷം കുടുംബത്തിനു പരിരക്ഷ ഒരുക്കപ്പെടുകയും ചെയ്യുന്നു.

ലൈഫ് ഇൻഷുറൻസ്
നിങ്ങൾക്ക് ജീവിതപങ്കാളിയോ കുട്ടികളോ ഉണ്ടെങ്കിൽ, നിങ്ങളുടെ പ്രായം എത്രയാണെങ്കിലും ലൈഫ് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് ആവശ്യങ്ങൾ ജീവിതത്തിലുടനീളം മാറ്റങ്ങൾക്ക് വിധേയമായേക്കാം. എന്നാൽ ഭൂസ്വത്തുമായി ബന്ധപ്പെട്ട ആസൂത്രണങ്ങൾ നടത്തുമ്പോൾ നിങ്ങൾ എടുക്കേണ്ട ആദ്യത്തെ സുപ്രധാന തീരുമാനമായിരിക്കണം ഇൻഷുറൻസ് എന്നത്. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ലൈഫ് ഇൻഷുറൻസ് പോളിസി കരസ്ഥമാക്കുക എന്നത് നല്ല ആശയമാണ്.
കുറഞ്ഞ പ്രീമിയത്തിന് നിങ്ങൾക്ക് കൂടുതൽ സംരക്ഷണം ലഭിക്കും. നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ ടേം ലൈഫ് ഇൻഷുറൻസാണ് മെച്ചം. ഏറ്റവും കുറഞ്ഞ പ്രീമിയം അടച്ച് പരമാവധി പരിരക്ഷ ഉറപ്പാക്കാൻ ടേം ഇൻഷുറൻസ് കൊണ്ട് കഴിയും. പ്രായമാകുന്തോറും അല്ലെങ്കിൽ നിങ്ങളുടെ നിക്ഷേപത്തിനു അധിക മൂല്യം ആവശ്യമായി വരുന്ന അവസരങ്ങളിൽ പെർമനെന്റ് ലൈഫ് ഇൻഷുറൻസാണ് കൂടുതൽ അനുയോജ്യം.

മുൻകൂർ നിർദ്ദേശങ്ങൾ
അനാരോഗ്യമോ മറ്റെന്തെങ്കിലും കാരണങ്ങൾ നിമിത്തമോ നിങ്ങൾക്ക് സ്വയം തീരുമാനമെടുക്കുവാൻ കഴിവില്ലാതെ വരുന്ന ഒരു സമയത്ത് തീരുമാനമെടുക്കുന്നതിനുള്ള നിർദ്ദേശങ്ങളോ, പ്രവർത്തന പദ്ധതികളോ അനന്തരാവകാശികൾക്ക് കൈമാറുന്നതിനെയാണ്, മുൻകൂർ നിർദ്ദേശങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കിടപ്പിലാകുമ്പോൾ നിങ്ങളുടെ ആരോഗ്യ പരിരക്ഷ, സാമ്പത്തിക കാര്യങ്ങൾ, മരണാനന്തരം നിങ്ങളുടെ ഭൂസ്വത്ത് എന്ത് ചെയ്യണം, തുടങ്ങിയ തീരുമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ തീരുമാനങ്ങൾ വ്യക്തമായി എഴുതി തയ്യാറാക്കുകയും മുൻകൂട്ടി അറിയിക്കുകയും ചെയ്യുന്നത് വഴി അവർ നിങ്ങളെ മാന്യമായി പരിപാലിക്കുമെന്ന് ഉറപ്പുവരുത്തുക മാത്രമല്ല, അധിക സമ്മർദ്ദമില്ലാതെ പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ പരിചരണം ഏറ്റെടുക്കുവാനും കഴിയും.

വിൽപത്രം
ഒരു വിൽപത്രം എഴുതി തയ്യാറാക്കുന്നത് മൂലം നിങ്ങളുടെ വസ്തുവകകളും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമെന്ന് മാത്രമല്ല, മരണാനന്തരം നിങ്ങൾ ആഗ്രഹിച്ചത് പോലെ തന്നെ അവ വിഭജിക്കപ്പെടുമെന്നും ഉറപ്പിക്കാം. നിങ്ങളുടെ ആഗ്രഹിച്ചത് പോലെ കാര്യങ്ങൾ നിറവേറ്റപ്പെട്ടോ എന്ന് നിരീക്ഷിക്കാൻ വിശ്വസ്തനായ ഒരു എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നതും നല്ലതാണ്. നിങ്ങളുടെ കുട്ടികളെ ആര് പരിപാലിക്കണം, നിങ്ങളെ എങ്ങനെ അടക്കം ചെയ്യണം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്താവുന്നതാണ്. നിങ്ങൾ ഒരു അപകടത്തിൽപെട്ട്, സംസാര ശേഷി നഷ്ടപ്പെട്ടു പോയാലും നിങ്ങളുടെ പരിചരണത്തെകുറിച്ചും ഭൂസ്വത്തി നെക്കുറിച്ചും മുൻകൂട്ടി തയ്യാറാക്കപ്പെട്ട വിൽ പത്രം ഉണ്ടെങ്കിൽ ഭാവി സുരക്ഷിതമായിരിക്കും.
നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷക്കായിരിക്കണം എല്ലായ്‌പ്പോഴും മുൻഗണന. ഭൂസ്വത്ത് വിഭജനത്തെകുറിച്ച് ചിന്തിക്കുന്നത് അത്ര സുഖകരമായ കാര്യമല്ല. എന്നാൽ നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയും, മറ്റു കാര്യങ്ങൾ ക്രമത്തിലാണെന്നും ഉറപ്പാക്കുന്നത് വഴി ഏറ്റവും മോശമായ സാഹചര്യത്തെ പോലും നേരിടാനുള്ള കരുത്തും മനസമാധാനവും നിങ്ങൾക്ക് ലഭിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments