Thursday, March 28, 2024

HomeColumnsകൊച്ചിയിലെ കോണ്‍ഗ്രസ് നേതാക്കളെ കുടുക്കിയ ജോജുവിന്റെ ഇങ്ക്വിലാബ്‌

കൊച്ചിയിലെ കോണ്‍ഗ്രസ് നേതാക്കളെ കുടുക്കിയ ജോജുവിന്റെ ഇങ്ക്വിലാബ്‌

spot_img
spot_img

”അതേടാ, കാശുണ്ടെടാ.. ഞാന്‍ പണിയെടുത്താട ഉണ്ടാക്കിയത്…” എന്ന നടന്‍ ജോജു ജോര്‍ജിന്റെ ഈ ഒറ്റ ഡയലോഗ് മുഴുവന്‍ മലയാളികള്‍ക്കും ഉള്ള മറുപടിയാണ്. പണം ഉണ്ടാക്കുന്നതും, അന്തസോടെ ജീവിക്കുന്നതും എന്തോ വലിയ കുറ്റമാണ് എന്ന ചിന്തയാണ് ചില മലയാളിക്ക്.

ദാരിദ്ര്യത്തെ മഹത്വവല്‍ക്കരിക്കുകയും, സ്വന്തം കുടുംബത്തില്‍ ഒഴികെ ബാക്കി സമൂഹത്തില്‍ ദാരിദ്ര്യം നിലനില്‍ക്കുകയും വേണം എന്നാഗ്രഹിക്കുന്ന തനി കാപട്യക്കാരാണ് എന്ന് പറയാന്‍ കൊച്ചിയിലെ ജോജുവിന്റെ പ്രതിഷേധ ശബ്ദം ഉയരും വരെ കാത്തിരിക്കേണ്ടി വന്നു.

ഇന്ത്യയിലെ ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇടപ്പള്ളി-വൈറ്റില ബൈപാസില്‍ നടത്തിയ വഴി തടയല്‍ സമരം നാടകീയ സംഭവ വികാസങ്ങളിലൂടെയാണ് മുന്നേറിയത്. എന്നാല്‍ സിനിമ താരം ജോജു ജോര്‍ജ് സമരത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് രംഗത്ത് വന്നു. പ്രാകൃതമായ രീതിയിലുള്ള സമരമാണ് കോണ്‍ഗ്രസ് ചെയ്യുന്നതിനും പക്വതയാര്‍ന്ന രീതികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ തുടക്കം കുറയ്ക്കണമെന്നും താരം അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് ജോജു മദ്യപിച്ചെത്തി കോണ്‍ഗ്രസ് വനിതാ നേതാക്കളെ അസഭ്യം പറഞ്ഞെന്ന രീതിയിലേക്ക് കാര്യങ്ങളെ വളച്ചൊടിക്കുകയായിരുന്നു. ഒപ്പം ജോജുവിന്റെ വാഹനം തല്ലി തകര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിനെതിരെ പല തരത്തിലുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു.

എന്നാല്‍ ഈ സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഇതിനു സമാനമായ ഒരു സംഭവത്തെപ്പറ്റി പറയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കുന്ന സമയം. ക്ലിഫ് ഹൗസ് ഉപരോധ സമരത്തിനിടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പേരില്‍ സന്ധ്യ എന്ന വീട്ടമ്മ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ സംഭവം.

വലിയ രീതിയിലായിരുന്നു അന്ന് മാധ്യമങ്ങള്‍ ഉള്‍പ്പടെ സന്ധ്യയുടെ പ്രതിഷേധത്തെ സ്വീകരിച്ചത്. അന്ന് സമരത്തിന് നേതൃത്വം നല്‍കിയ കടകംപള്ളി സുരേന്ദ്രനെ ഉള്‍പ്പടെ മുള്‍മുനയില്‍ നിര്‍ത്താന്‍ സന്ധ്യയ്ക്ക് സാധിച്ചു. തുടര്‍ന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സന്ധ്യയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുകയും ചെയ്തു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ചലച്ചിത്രം ഈ സംഭവവുമായി ബന്ധപ്പെട്ട് ചിത്രീകരിച്ചതാണ്. ചിത്രം വലിയ വലിയ രീതിയില്‍ തന്നെയായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഒരു സ്ത്രീ ഇത്തരത്തിലുള്ള സമരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ അവര്‍ക്ക് പാരിതോഷികം വരെ നല്‍കുവാനും മറ്റും ആളുകള്‍ എത്തിയിരുന്നു.

എന്നാല്‍ ജോജു ജോര്‍ജ് എന്ന നടന്‍ ഇത്തരത്തില്‍ പ്രതിഷേധവുമായി എത്തിയതോടെ അയാള്‍ മദ്യപാനിയും സ്ത്രീകളെ അസഭ്യങ്ങള്‍ പറയുന്ന വ്യക്തിയുമായി ചിത്രീകരിക്കപ്പെട്ടു. പൊതുജനത്തെ ബുദ്ധിമുട്ടിലാക്കി കൊണ്ടുള്ള ഇത്തരം സമര പരിപാടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ നടനോ സ്ത്രീയോ എന്നൊന്നും ആകണമെന്നില്ല. പ്രതികരണ ശേഷി ഉണ്ടായാല്‍ മാത്രം മതി.

ജോജു ക്രിമിനലാണെന്നും ഗുണ്ടയെപോലെയാണ് പെരുമാറിയതെന്നും ജോജുവിനെതിരെ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടെങ്കിലും ജോജുവിന്റെ വാഹനം തല്ലിപ്പൊളിച്ച കോണ്‍ഗ്രസുകാരാണ് കുടുങ്ങിയത്. ജോജുവിനെതിരെ നടപടിയെടുക്കാന്‍ യാതൊരു തെളിവുകളുമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു.

ഇതോടെ തങ്ങളെ അസംഭ്യം പറയുകയും ദേഹത്ത് കൈവയ്ക്കുകയും ചെയ്തുവെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദവും വെള്ളത്തിലായി. ഇപ്പോള്‍ ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്ത കേസില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗത്യന്തരമില്ലാതെ മരട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും അവരുടെ അറസ്റ്റ് രേഖപ്പെടുത്തുതയും ചെയ്തിരിക്കുന്നു.

ഏതായാലും കൊച്ചി സംഭവത്തോടെ ജോജു ജോര്‍ജ് ജീവിതത്തിലും സ്റ്റാറായി മാറിയിരിക്കുന്നു. വിവിധ മേഖലയിലുള്ള ലക്ഷക്കണക്കിനാളുകള്‍ ജോജുവിന് ധാര്‍മിക പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ചലച്ചിത്ര നടനുപുറമെ നിര്‍മ്മാതാവുകൂടിയാണ് ജോജു ജോര്‍ജ്ജ്. മഴവില്‍ കൂടാരം (1995) എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് സഹ നടനായി പല വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു.

2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം ബോക്‌സ് ഓഫീസില്‍ വിജയവും അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി കണക്കാക്കുകയും ചെയ്യുന്നു. ചോള, ജോസഫ് എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 2018ലെ മികച്ച കഥാപാത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും (പ്രത്യേക പരാമര്‍ശം) ലഭിച്ചു.

1977 ഒക്ടോബര്‍ 22ന് തൃശൂര്‍ ജില്ലയിലെ മാളക്കടുത്ത് കുഴൂരില്‍ ജനനം. ജോര്‍ജ്ജ് പരേതട്ടില്‍, റോസി ജോര്‍ജ്ജ് എന്നിവരാണു മാതാപിതാക്കള്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കുഴൂര്‍ ജി.എച്ച്.എസ്.എസിലും തുടര്‍പഠനം ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജിലുമായിരുന്നു. 1991ല്‍ സംവിധാന സഹായിയായിട്ടാണ് സിനിമ രംഗത്തേക്ക് വന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളമാണ് ആദ്യചിത്രം. 1983, ഹോട്ടല്‍ കാലിഫോര്‍ണിയ, കസിന്‍സ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, രാജാധിരാജ, ഒരു സെക്കന്റ് ക്ലാസ്സ് യാത്ര, ലുക്കാ ചുപ്പി, രാമന്റെ ഏദന്‍ തോട്ടം, ഉദാഹരണം സുജാത തുടങ്ങിയ സിനിമകളില്‍ ശ്രേദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

സനല്‍ കുമാര്‍ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. ജോസഫ് എന്ന ചലച്ചിത്രത്തിലെ റ്റൈറ്റില്‍ റോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ചാര്‍ളി എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവാണ്. അബ്ബയാണ് ഭാര്യ. ഇയാന്‍, സാറാ, ഇവാന്‍ എന്നീ മൂന്ന് മക്കള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments