Sunday, April 27, 2025

HomeCrimeപന്ത്രണ്ടുകാരനെ നിർബന്ധിച്ച് മദ്യം കുടുപ്പിച്ച യുവതി അറസ്റ്റിൽ

പന്ത്രണ്ടുകാരനെ നിർബന്ധിച്ച് മദ്യം കുടുപ്പിച്ച യുവതി അറസ്റ്റിൽ

spot_img
spot_img

പീരുമേട്: ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ പന്ത്രണ്ട് വയസുകാരന് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയ കുങ്കയെയാണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്..

കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച്‌ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് പ്രിയങ്കയുടെ വീട്ടില്‍ വച്ചാണ് മദ്യം നല്‍കിയത്. മയങ്ങി വീണ ആണ്‍കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്.

വീട്ടുകാർ പീരുമേട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ജൂവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയില്‍ ഹാജരാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments