ബര്‍മിങ്ഹാം: കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്ന യുകെ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശി സിസിലി ജോയി ആണു മരിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബര്‍മിങ്ഹാമിലെത്തും മുമ്പ് സ്വാന്‍സിയിലായിരുന്നു സിസിലിയും കുടുംബവും താമസിച്ചിരുന്നത്.
കോട്ടയം ജില്ലയിലെ വെളിയന്നൂരിനടുത്തു താമരക്കാട് പുളിക്കല്‍ കുടുംബാംഗമാണ് സിസിലി. അമനകര സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ്.
സംസ്‌കാരം പിന്നീട് നടക്കും. യുണൈറ്റഡ് കിങ്ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ (യുകെകെസിഎ) ജോയിന്റ് സെക്രട്ടറി ജോയി പുളിക്കലാണു ഭര്‍ത്താവ്. മക്കള്‍: ജോയ്സ്, ജ്യോതിസ്.