Thursday, December 5, 2024

HomeCrimeഎല്ലാവരും കാഴ്ചക്കാരായി നിന്നു, ദുരഭിമാന കൊല വിവരിച്ച് യുവതി

എല്ലാവരും കാഴ്ചക്കാരായി നിന്നു, ദുരഭിമാന കൊല വിവരിച്ച് യുവതി

spot_img
spot_img

ഹൈദരാബാദ്: മുസ്ലിം യുവതിയെ പ്രണയിച്ചു വിവാഹം ചെയ്തതിന് യുവതിയുടെ കുടുംബം നടത്തിയ ദുരഭിമാന കൊലയുടെ ദാരുണ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് ആക്രമണം നടത്തിയത്. എല്ലാവരോടും കേണപേക്ഷിച്ചിട്ടും ആരും സഹായിച്ചില്ല. അദ്ദേഹത്തെ എന്റെ കണ്‍മുന്‍പില്‍ കൊന്നുകളഞ്ഞു’ കരച്ചിലോടെ ഭാര്യ സെയ്ദ് ആശ്രിന്‍ സുല്‍ത്താന മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഇരുപത്തഞ്ചുകാരനായ കാര്‍ സെയില്‍സ്മാന്‍ ബി. നാഗരാജുവും സെയ്ദ് ആശ്രിന്‍ സുല്‍ത്താനയും ചെറുപ്പം മുതല്‍ പരിചയമുള്ളവരാണ്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മൂന്നു മാസം മുന്‍പാണ് വിവാഹിതരായത്. അദ്ദേഹത്തെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയില്‍ ദേഹത്തേക്കു ഞാന്‍ വീണുകിടന്നു. എന്നാല്‍ അക്രമികള്‍ എന്നെ തള്ളിമാറ്റി. ഇരുമ്പ് വടികള്‍ കൊണ്ട് അടിച്ച് തല തകര്‍ത്തു’ അവര്‍ കൂട്ടിച്ചേര്‍ത്തു.

അക്രമികള്‍ ഓടിരക്ഷപ്പെട്ടെങ്കിലും സുരക്ഷാ ക്യാമറകളിലും സാക്ഷികളുടെ മൊബൈല്‍ ഫോണിലും വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതുപയോഗിച്ച് എത്രയും പെട്ടെന്ന് പ്രതികളെ പിടിക്കാന്‍ പൊലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

ജനുവരി 31ന് ആര്യ സമാജത്തില്‍ വച്ചായിരുന്നു നാഗരാജുവിന്റെയും സുല്‍ത്താനയുടെയും വിവാഹം. പത്താം ക്ലാസ് മുതല്‍ ഇരുവര്‍ക്കും പരസ്പരം അറിയാം. എന്നാല്‍ മതംമാറി വിവാഹം കഴിക്കുന്നതിന് സുല്‍ത്താനയുടെ കുടുംബം എതിര്‍ത്തു. ബന്ധം തുടരരുതെന്ന് നാഗരാജുവിനെ സുല്‍ത്താനയുടെ കുടുംബം ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബുധനാഴ്ച രാത്രി 8.45ന് വീട്ടില്‍നിന്ന് നാഗരാജുവും സുല്‍ത്താനയും ബൈക്കില്‍ പുറത്തേക്കു പോകുമ്പോള്‍ വഴിയില്‍ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികളും കത്തികളുമായി ആക്രമിച്ചു. ഉടന്‍തന്നെ ആളുകള്‍ കൂട്ടംകൂടിയെങ്കിലും ആക്രമണത്തെ തടയാന്‍ ആരും തയാറായില്ലെന്ന് സുരക്ഷാ ക്യാമറകളില്‍നിന്നു വ്യക്തമാണ്. അതേസമയം, നാഗരാജുവിനെ ആക്രമിച്ചശേഷം സുല്‍ത്താനയെ ആക്രമിക്കാനൊരുങ്ങവെ അക്രമിയെ നാട്ടുകാര്‍ തടയുന്നതും ഒരു വിഡിയോയില്‍ കാണാം. ആക്രമണത്തിന് തൊട്ടുപിന്നാലെതന്നെ നാഗരാജു മരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments