കൊല്‍ക്കത്ത: രണ്ടാഴ്ചയ്ക്കിടെ നാലാമതൊരു മോഡല്‍ കൂടി ആത്മഹത്യ ചെയ്തു. മോഡലും മേക്കപ് ആര്‍ട്ടിസ്റ്റുമായ സരസ്വതി ദാസ് (18) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
അറിയപ്പെടുന്ന മോഡലുകളായ മഞ്ജുഷ നിയോഗി, സുഹൃത്ത് ബിദിഷ മജുംദാര്‍, പ്രമുഖ ടിവി താരം പല്ലബി ദേവ് എന്നിവരാണ് ഈയിടെ ആത്മഹത്യ ചെയ്തത്. ഈ മരണങ്ങള്‍ക്കു പരസ്പരബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടിക്കാലത്ത് പിതാവ് ഉപേക്ഷിച്ചുപോയ സരസ്വതിയെ ചെറിയ ജോലികള്‍ ചെയ്താണ് മാതാവ് വളര്‍ത്തിയത്. ബേദിയാഡംഗയിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. മഞ്ജുഷയെ (26) കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനു 2 ദിവസം മുന്‍പാണ് ബിദിഷ ആത്മഹത്യ ചെയ്തത്.
സുഹൃത്തിന്റെ മരണത്തില്‍ മഞ്ജുഷ ദുഃഖിതയായിരുന്നുവെന്നാണു മാതാവ് പറഞ്ഞത്. പല്ലവി ദേവിനെ ഈ മാസം 15ന് ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.