ജൊഹാനസ്ബര്‍ഗ്: മഹാത്മാ ഗാന്ധിയുടെ കൊച്ചുമകള്‍ ഇള ഗാന്ധിയുടെ പുത്രി ആഷിഷ് ലതാ രാംഗോബിന് (56) സാമ്പത്തിക തട്ടിപ്പുകേസില്‍ 7 വര്‍ഷം തടവ്.
വ്യാജ രേഖകള്‍ കാട്ടി ദക്ഷിണാഫ്രിക്കയിലെ ബിസിനസുകാരന്‍ എസ്.ആര്‍. മഹാരാജില്‍നിന്നു 3.3 കോടി രൂപ കൈക്കലാക്കിയ കേസിലാണു ഡര്‍ബനിലെ കോടതി ശിക്ഷ വിധിച്ചത്.
ഗാന്ധിജിയുടെ രണ്ടാമത്തെ മകന്‍ മണിലാലിന്റെ ഏറ്റവും ഇളയ മകളാണ് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയും ദക്ഷിണാഫ്രിക്ക മുന്‍ പാര്‍ലമെന്റംഗവുമായ ഇള ഗാന്ധി.