പി.പി. ചെറിയാന്‍
ഹൂസ്റ്റണ്‍: നോര്‍ത്ത് ഹൂസ്റ്റണ്‍ 9000 ബണ്ണി റണ്‍ ഡ്രൈവില്‍ പരസ്യമായി മൂത്രമൊഴിച്ചതിന് 20 വയസ്സുള്ള ലെസ്റ്റര്‍ യുനെറ്റസുമായി നാട്ടുകാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഒടുവില്‍ ഇയാളെ വെടിവച്ചു കൊല്ലുകയും ചെയ്തു.
മയക്കുമരുന്നു വാങ്ങാന്‍ എത്തിയതായിരുന്നു ലെസ്റ്റര്‍. പിന്നീട് ഇയാള്‍ റോഡില്‍ നിന്നു മൂത്രം ഒഴിച്ചു. ഇതു കണ്ട അടുത്ത വീടുകളില്‍ താമസിച്ചിരുന്നവര്‍ യുവാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
ഇവരില്‍ രണ്ടു പേരെയാണു പോലീസ് തിരയുന്നത്. ഇതില്‍ ഒരാള്‍ പൊലീസിനോട് സഹകരിക്കന്നുണ്ടെന്നും കൃത്യം നടത്തിയതില്‍ തന്റെ പങ്കിനെ കുറിച്ചു വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണു സംഭവം സംബന്ധിച്ചു പൊലീസിനു വിവരം ലഭിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ നിരവധി വെടിയുണ്ടകള്‍ ഏറ്റുനിലത്തു മരിച്ചു കിടക്കുകയായിരുന്നു ലെസ്റ്റര്‍.
സംഭവത്തെ കുറിച്ചു പൊലിസ് അന്വേഷണം ആരംഭിച്ചു. ഹൂസ്റ്റണില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നു കൊലപാതകങ്ങളാണു നടന്നത്. വ്യാഴാഴ്ച വാഹനം ഓടിച്ചു കൊണ്ടിരുന്ന ഒരാള്‍ക്കും, വെള്ളിയാഴ്ച 15 വയസ്സുള്ള പെണ്‍കുട്ടിക്കും വെടിയേറ്റിരുന്നു. ഇതില്‍ പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു.