Wednesday, October 16, 2024

HomeCrimeകെ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു

കെ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു

spot_img
spot_img

കല്‍പറ്റ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) മുന്‍ സംസ്ഥാന അധ്യക്ഷ സി.കെ ജാനുവിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കല്‍പ്പറ്റ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സി.കെ. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പറ്റ കോടതി ഉത്തരവിട്ടിരുന്നു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നല്‍കിയ ഹരജിയിലാണ് കല്‍പറ്റ മജിസ്‌ട്രേട്ട് കോടതി ബത്തേരി പൊലീസിന് നിര്‍ദേശം നല്‍കിയത്.

കൂടിയായ ജാനുവിനെതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചു. ജാനുവിന് പണം നല്‍കിയതിന് തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ കഴിഞ്ഞ ദിവസങ്ങളില്‍ ജെ.ആര്‍.പി ട്രഷറര്‍ പ്രസീത പുറത്തുവിട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മൂന്നിന് ഡി.ജി.പിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളില്ലാതെ വന്നതോടെയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

കേസിലെ സാക്ഷി പ്രസീത പുറത്തുവിട്ട ശബ്ദസന്ദേശങ്ങളും ബി.സി. ബാബുവിന്റെ ആരോപണങ്ങളും സംഭവം നടക്കുമ്പോള്‍ ഉപയോഗിച്ച ഫോണ്‍ ടവര്‍ ലൊക്കേഷനും പണം കൈമാറിയെന്ന് പറയപ്പെടുന്ന ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

ഹൈകോടതി അഭിഭാഷകന്‍ പി.ഇ. സജല്‍ മുഖേനയാണ് ഹരജി നല്‍കിയത്. കോടതി ഉത്തരവിനെ സ്വാഗതംചെയ്ത പ്രസീത, അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കി.

നേരത്തെ, മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബി.എസ്.പി സ്ഥാനാര്‍ഥി കെ സുന്ദരക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച്‌ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments