Thursday, March 28, 2024

HomeCrimeയുവതിയെ കൊലപ്പെടുത്തിയത് തര്‍ക്കത്തിനൊടുവില്‍, ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയില്‍

യുവതിയെ കൊലപ്പെടുത്തിയത് തര്‍ക്കത്തിനൊടുവില്‍, ഒപ്പം താമസിച്ചിരുന്നയാള്‍ പിടിയില്‍

spot_img
spot_img

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതിയെ യുവതിയെ കൊലപ്പെടുത്തിയത് തര്‍ക്കത്തിനൊടുവിലെന്ന് പോലീസ്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍കലാശിച്ചത്.

രണ്ടു ദിവസം മുന്‍പാണു പാലക്കാട് വെണ്ണക്കര തിരുനെല്ലായി മോഴിപുലം ചിറ്റിലപ്പിള്ളി വീട്ടില്‍ പോള്‍സന്റെയും ഗ്രേസിയുടെയും മകള്‍ ലിന്‍സിയെ (26) ഹോട്ടലില്‍ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തില്‍ തൃശൂര്‍ തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36) ആണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ജെസിലും ലിന്‍സിയും ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ വിദേശയാത്ര, കടബാധ്യതകള്‍ എന്നിവ പറഞ്ഞു തര്‍ക്കമുണ്ടായപ്പോള്‍ ജെസില്‍ ലിന്‍സിയുടെ മുഖത്ത് അടിച്ചു. താഴെവീണ ലിന്‍സിയെ ചവിട്ടി അവശനിലയിലാക്കി. ബോധരഹിതയായിട്ടും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടുകാരെ ഫോണില്‍ വിളിച്ച്, കുളിമുറിയില്‍ വീണു ബോധം നഷ്ടപ്പെട്ടതായി പറഞ്ഞു.

പിന്നീട് വീട്ടുകാര്‍ വന്നു ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു മരണം. തലയ്‌ക്കേറ്റ ക്ഷതമാണു മരണകാരണം ലിന്‍സിയുടെ സഹോദരി പ്രിന്‍സി. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് രാവിലെ 9 മണിക്ക് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. എസ്എച്ച്ഒ സനീഷ്, എസ്‌ഐമാരായ എയിന്‍ ബാബു, ഫൈസല്‍, രാജേഷ് കെ.ചെല്ലപ്പന്‍, എഎസ്‌ഐ സിമി, ഷിഹാബ്, രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments