Saturday, June 15, 2024

HomeCrimeവാക്കുതര്‍ക്കത്തിനിടെ ലണ്ടനില്‍ കൂടെ താമസിക്കുന്നയാളുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

വാക്കുതര്‍ക്കത്തിനിടെ ലണ്ടനില്‍ കൂടെ താമസിക്കുന്നയാളുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

spot_img
spot_img

ലണ്ടന്‍ : വാക്കുതര്‍ക്കത്തിനിടെ ലണ്ടനില്‍ മലയാളി കൂടെ താമസിക്കുന്ന മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാര്‍ (37) ആണു മരിച്ചത്. ഇരുപതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണു സൂചന.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമില്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണു സംഭവം. പെക്കാമിലെ കോള്‍മാന്‍ വേ ജംക്ഷനു സമീപമുള്ള സതാംപ്റ്റണ്‍ വേയില്‍ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്‌ലാറ്റിലാണ് ഇവര്‍ ഇരുവരും മറ്റു രണ്ടു മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചിരുന്നത്.

കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റിരുന്ന അരവിന്ദ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അരവിന്ദ് 10 വര്‍ഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനായ ഇയാള്‍ വിദ്യാര്‍ഥി വീസയിലെത്തിയ മലയാളി യുവാക്കള്‍ക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments