കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പുറത്താക്കിയ വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാനുള്ള അനുമതിക്കെതിരെ വെറ്റിനറി സര്‍വകലാശാല. വിഷയത്തില്‍ അപ്പീല്‍ നല്‍കാന്‍ സ്റ്റാന്‍ഡിംഗ് ് കൗണ്‍സിലിനെ വിസി ചുമതലപ്പെടുത്തി. ഹൈക്കോടതി സിംഗില്‍ ബെഞ്ച് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരുന്നു. 19 വിദ്യാര്‍ത്ഥികളെയാണ് സര്‍വകലാശാല ഡി ബാര്‍ ചെയ്തത്.
പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതിയുണ്ടെങ്കിലും ഇവരുടെ പരീക്ഷ ഫലം പ്രസിദ്ധീകരിക്കില്ല. റാഗിംഗ് സ്ഥിരീകരിച്ചതിന് പിന്നാലെ, കോളജ് പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ച് പരീക്ഷ എഴുതാനുള്ള ഉത്തരവ് നേടുകയായിരുന്നു. പിന്നാലെ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താമെന്ന് കാട്ടി പ്രത്യേക ഉത്തരവുമിറക്കി. ജാമ്യവ്യവസ്ഥകള്‍ പ്രകാരം പ്രതികള്‍ക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കാനാകില്ല. അതിനാല്‍ തൃശൂരിലെ മണ്ണുത്തിയില്‍ പരീക്ഷാ കേന്ദ്രം ഒരുക്കി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രാക്ടികല്‍ പരീക്ഷ ഉള്‍പ്പെടെ അടുത്ത ദിവസങ്ങളില്‍ നടക്കും. വെറ്റിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടമനുസരിച്ച് 75 ശതമാനം ഹാജരില്ലെങ്കില്‍ പരീക്ഷ എഴുതാനാകില്ല. എന്നാല്‍, പ്രതികള്‍ക്ക് അനുകൂമായുള്ള ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്ത് പരീക്ഷ എഴുതാന്‍ അവസരം നല്‍കി.