തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം ഐ.എസില്‍ ചേര്‍ന്ന്, ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മലയാളി യുവതിയാണ് നിമിഷ ഫാത്തിമ. ജയിലില്‍ കഴിയുന്ന യുവതികളെ അതാത് രാജ്യങ്ങളിലേക്ക് കൈമാറാന്‍ അഫ്ഗാന്‍ ഭരണ കൂടം തീരുമാനിച്ചിരുന്നു.
എന്നാല്‍ ജയിലില്‍ കഴിയുന്ന വനിതകളെ തിരിച്ചെടുക്കുന്നതില്‍ ആലോചനയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. തന്റെ മകളെ നാട്ടിലെത്തിക്കണമെന്നാണ് നിമിഷയുടെ അമ്മ ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് അമ്മ ബിന്ദു നിരവധി തവണ മാധ്യമങ്ങളെ കാണുകയുണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സംഘടിപ്പിച്ച അഭിമുഖത്തിനിടെ സംഭവിച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചു വാങ്ങാനും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ക്യാമറ തട്ടിപ്പറിക്കാനും ശ്രമിക്കുന്ന വീഡിയോ ആണത്.
അഭിമുഖത്തിനിടെ ഐ.എസിലേക്ക് പോയ തന്റെ മകളെ എന്തുകൊണ്ടാണ് തിരികെ എത്തിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് റിപ്പോര്‍ട്ടര്‍ അമ്മ ബിന്ദുവിനോട് ചോദിക്കുന്നുണ്ട്. ഇതിന് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഐ.എസ് എന്ന സംഘടനയെ ഒട്ടും യോജിക്കുന്ന കാര്യമല്ലെന്ന് അവര്‍ പറയുന്നു.
എന്റെ മകള്‍ക്ക് ആ ഗതികേട് ഒരുക്കിയ ആ ആളുകള്‍ നമ്മുടെ, തിരുവനന്തപുരത്ത് സുഖമായ ജീവിതം നയിക്കുന്നുണ്ട്. ഇന്നും അതിന് വേണ്ടി വര്‍ക്ക് ചെയ്യുന്ന ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. അപ്പോള്‍ അവര്‍ക്ക് വീണ്ടും ഇതുപോലെയുള്ള പെണ്‍കുട്ടികളെ പിടിക്കാം. അവര്‍ക്കെതിരെ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നിമിഷയുടെ അമ്മ ചോദിച്ചക്കുന്നുണ്ട്.
പിന്നാലെയുണ്ടായ പരാമര്‍ശങ്ങളാണ് നിമിഷയുടെ അമ്മയെ പ്രകോപിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. നിമിഷ ഫാത്തിമ എന്ന തീവ്രവാദിയെ വെടിവച്ച് കൊല്ലണമെന്ന തീരുമാനമാണ് എടുക്കേണ്ടതെന്ന് റിപ്പോര്‍ട്ടര്‍ അമ്മയുടെ മുന്നില്‍ വച്ച് പറഞ്ഞു. വ്യൂ പോയിന്റ് എന്ന യൂട്യൂബ് ചാനലിന്റെ പരിപാടിക്കിടെയാണ് സംഭവം.
ലോക മനസാക്ഷി ഏതെങ്കിലും ഒരു അമ്മയുടെ കണ്ണീരും സങ്കടവും കണ്ട് സന്തോഷിച്ചിട്ടുണ്ടെങ്കില്‍ അത് ഈ അമ്മയുടേത് തന്നെയാണെന്നും, കാരണം ഇപ്പോഴും ആ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു, ഒരു സൈനികന്റെ അമ്മയെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം ഒരു തീവ്രവാദിനിയുടെ അമ്മയാണ്, അവരെ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് പറയുന്നത് റിപ്പോര്‍ട്ടര്‍ നിമിഷയുടെ അമ്മയുടെ മുന്നില്‍ വച്ച് പറഞ്ഞു.
ഈ പരാമര്‍ശം വന്നതിന് പിന്നാലെയാണ് അവര്‍ റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ച് വാങ്ങാനും, ക്യാമറ തട്ടിമാറ്റാനും ശ്രമിക്കുന്നത്. ഇതോടെ വീഡിയോ അവസാനിക്കുകയാണ് ചെയ്തത്. നിമിഷ ഫാത്തിമയെ തിരിച്ചുകൊണ്ടു വരണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഈ അമ്മയെന്ന് പിന്നീട് വീഡിയോയുടെ അവസാനം റിപ്പോര്‍ട്ടര്‍ പറയുന്നുണ്ട്.
അതേസമയം, അഫ്ഗാസ്ഥിനില്‍ കഴിയുന്ന തന്റെ മകളെയും കൊച്ചുമകനെയും തിരിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ കഴിഞ്ഞ ദിവസം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് അമ്മ ഫയല്‍ ചെയ്തിരിക്കുന്നത്. അഫ്ഗാനില്‍ കഴിയുന്ന നാല് വനിതകളെ ഏറ്റുവാങ്ങുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹര്‍ജി.