Wednesday, January 15, 2025

HomeCrimeവിസ്മയ സംഭവം: 'ശകുനി'യായി കിരണിന്റെ അളിയന്‍ മുകേഷ്‌

വിസ്മയ സംഭവം: ‘ശകുനി’യായി കിരണിന്റെ അളിയന്‍ മുകേഷ്‌

spot_img
spot_img

കൊല്ലം: വിസ്മയ ഭര്‍ത്തൃ വീട്ടില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനൊപ്പം തന്നെ പെങ്ങളുടെ ഭര്‍ത്താവിനും റോളുണ്ടെന്ന് വ്യക്തമാവുന്നു. വിസ്മയയുടെ സ്വര്‍ണ്ണം വിറ്റോ പണയം വച്ചോ നശിപ്പിച്ചതില്‍ ഉള്‍പ്പെടെ കിരണിന്റെ അളിയന്‍ മുകേഷിന് പങ്കുണ്ടെന്ന സൂചന പുറത്തു വരികയാണ്.

സംഭത്തിലെ ചുരുളഴിയുമ്പോള്‍ ശകുനിയുടെ റോളായിരുന്നു കിരണിന്റെ ജീവിതത്തില്‍ മുകേഷിന് എന്നാണ് വ്യക്തമാവുന്നത്. കിരണിന്റെ സഹോദരി കീര്‍ത്തിയുടെ ഭര്‍ത്താവാണ് മുകേഷ്. സഹോദരിയുടെ വീട്ടില്‍ പോയി അളിയനുമായി കമ്പിനി കൂടി തിരിച്ചെത്തുമ്പോഴാണ് കിരണ്‍ കൂടുതല്‍ അക്രമാസക്തനാവുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

വിസ്മയക്ക് വീട്ടുകാര്‍ സ്രീധനമായി നല്‍കിയത് 82 പവന്‍ സ്വര്‍ണ്ണമായിരുന്നു എന്നാല്‍ ബാങ്കില്‍ നിന്നും കണ്ടെടുത്തത് 40 പവന്‍ മാത്രമായിരുന്നു. ബാക്കി വരുന്ന 38 പവന്‍ മുകേഷ് കൈക്കലാക്കി എന്നാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ പറയുന്നത്.

വിസ്മയയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന പോരുവഴി ശാസ്താംനടയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ കിരണുമൊന്നിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണ്ണത്തില്‍ കുറവ് കണ്ടെത്തിയത്. നിലമേലെ വീട്ടില്‍ തങ്ങിയപ്പോള്‍.

വിസ്മയ രണ്ട് ചെറിയ വള അവിടെ സൂക്ഷിച്ചിരുന്നു. നിലമേലിലെ വീട്ടിലെത്തി വഴക്കുണ്ടാക്കിയ ദിവസം കിരണിന്റെ കഴുത്തില്‍ നിന്ന് പൊട്ടിവീണ മാലയും വിസ്മയയുടെ മൃതദേഹത്തിലുണ്ടായിരുന്ന താലിയും, മാലയും, രണ്ട് കമ്മലും, പാദസരവും നിലമേലിലെ വീട്ടിലുണ്ട്.

ഇവയെല്ലാം കൂടി 10 പവനിലധികം വരും. ബാക്കി വരുന്ന സ്വര്‍ണ്ണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. സഹോദരന്‍ വിജിത്തിന്റെ വിവാഹത്തിന് അണിയാന്‍ പോലും വിസ്മയയ്ക്ക് കിരണ്‍ ആഭരണങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല എന്ന വിവരവു പുറത്തെത്തി. എടുത്താല്‍ പൊങ്ങാത്തത്രയും സ്വര്‍ണ്ണം അണിയിച്ചാണ് സഹോദരി കീര്‍ത്തിയെ കിരണിന്റെ വീട്ടുകാര്‍ വിവാഹം ചെയ്ത് അയപ്പിച്ചത്.

എന്നാല്‍ ആ സ്വര്‍ണ്ണത്തില്‍ തൊടാതെ കിരണിന്റെ വിവാഹം കഴിഞ്ഞതോടെ മുകേഷിന്റെ കണ്ണ് വിസ്മയയുടെ സ്വത്തിലും സ്വര്‍ണ്ണത്തിലുമായിരുന്നെന്ന് വിസ്മയയുടെ അച്ഛന്‍ പറയുന്നു. മുകേഷ് പല ആവശ്യങ്ങള്‍ക്കായി പണം കിരണിനോട് ചോദിച്ചിരുന്നു. സ്വര്‍ണ്ണം പണയം വച്ചോ വിറ്റോ അത് നല്‍കുകയും ചെയ്‌തെന്ന് പറഞ്ഞിരുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കിരണ്‍ കുമാര്‍ വീഡിയോ ഗെയിമിന് അടിമയാണ് എന്ന് പോലീസുകാര്‍ പറയുന്നു. കിരണ്‍ വീഡിയോ ഗെയിം ആപ്പുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments