കൊടുങ്ങല്ലൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്‍റെ മകള്‍ അമല്‍ (22) ആണ് മരിച്ചത്. വയനാട് വിംസ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് അമല്‍.
വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂരിലെ മുഗള്‍ അപ്പാര്‍ട്ട്‌മെന്‍റിലുള്ള ഫ്‌ലാറ്റിലെ അടച്ചിട്ട മുറിയിലാണ് അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.