Friday, March 29, 2024

HomeCrimeനടക്കാനാവില്ലെന്ന് സിവിക് ചന്ദ്രന്‍; പീഡനക്കേസ് ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന് വിധി

നടക്കാനാവില്ലെന്ന് സിവിക് ചന്ദ്രന്‍; പീഡനക്കേസ് ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് രണ്ടിന് വിധി

spot_img
spot_img

കൊച്ചി: ലൈംഗികാതിക്രമകേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച വിധി പറയും. സിവികിനെതിരെ കൂടുതല്‍ കേസുകള്‍ വരുന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

സിവികിന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ അദ്ദേഹത്തിന്റെ സ്വഭാവം തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണ വിധേയന്‍ എന്നും പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെകൊണ്ട് ഇത് അന്വേഷിപ്പിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. ഇത് സംബന്ധിച്ച രേഖകള്‍ പ്രതിഭാഗം ഹാജരാക്കിയെങ്കിലും ഇപ്പോള്‍ പരിഗണിക്കുന്നത് ശരിയല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം സിവിക് ചന്ദ്രനെതിരെ ഇന്ന് വീണ്ടും പീഡന കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് ആദ്യ പരാതിയില്‍ കേസെടുത്തത്.

പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ അന്ന് ചുമത്തിയത്. കേസെടുത്തതിന് പിന്നാലെ സിവിക് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

സിവിക് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും വെസ്റ്റ് ഹില്ലിലെ വീട്ടില്‍ അദ്ദേഹമില്ലെന്നും അന്വേഷണസംഘം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments