Tuesday, January 21, 2025

HomeCrimeമാള്‍ട്ടയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു

മാള്‍ട്ടയില്‍ മലയാളി നഴ്‌സ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു

spot_img
spot_img

വലേറ്റ (മാള്‍ട്ട): മലയാളി നഴ്‌സ് മാള്‍ട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയ (36) ആണു മരിച്ചത്. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയില്‍ നഴ്‌സായിരുന്നു.

പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്തു ബോധമറ്റനിലയില്‍ കണ്ടെത്തിയ ബിന്‍സിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സമൂഹമാധ്യമങ്ങളിലെ വിഡിയോകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്കു സുപരിചിതയായിരുന്നു ബിന്‍സിയ. അടിവാട് പുളിക്കച്ചാലില്‍ കുടുംബാംഗമാണ്. മക്കള്‍: ഹന, ഹിസ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments