പനാജി: ഗോവയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ റഷ്യന്‍ യുവതി 2019ല്‍ ചെന്നൈയില്‍ വെച്ച് ലൈംഗിക ചൂഷണത്തിനിരയായതായി റഷ്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി.
വടക്കന്‍ ഗോവയിലെ സിയോലിം ഗ്രാമത്തില്‍ സുഹൃത്തിനോടൊപ്പമായിരുന്നു യുവതിയുടെ താമസം. ആഗസ്റ്റ് 19നാണ് അവരെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയെന്നാണ് ഗോവ പൊലീസ് വിധി എഴുതിയത്.
‘2019ല്‍ ലൈംഗിക ചൂഷണം ചെയ്യാനായി അവരെ ബ്ലാക്ക്‌മെയില്‍ ചെയ്തത് സംബന്ധിച്ച് ചെന്നൈ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് പ്രാഥമിക വിവരമാണ്.
ഗോവ പൊലീസ് ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. മരണത്തില്‍ എന്തെങ്കിലും ദ ഉണ്ടെങ്കില്‍ അത് ദൂരികരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ റഷ്യന്‍കോണ്‍സുലേറ്റില്‍ കോണ്‍സലായ വിക്രം വര്‍മ പറഞ്ഞു.
ചെന്നൈയിലെ ഫോട്ടോഗ്രാഫര്‍ക്കെതിരായിരുന്നു റഷ്യന്‍ യുവതി പരാതി ഉന്നയിച്ചത്.