Saturday, April 20, 2024

HomeCrimeബെംഗ്ളൂറില്‍ 4-ാം നിലയിലെ അപാര്‍ട്മെന്റില്‍ നിന്ന് മകളെ അമ്മ എറിഞ്ഞുകൊന്നു

ബെംഗ്ളൂറില്‍ 4-ാം നിലയിലെ അപാര്‍ട്മെന്റില്‍ നിന്ന് മകളെ അമ്മ എറിഞ്ഞുകൊന്നു

spot_img
spot_img

ബെംഗ്ളൂറു: അപാര്‍ട്മെന്റിന്റെ നാലാം നിലയില്‍നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ എറിഞ്ഞുകൊന്നതായി പൊലീസ്. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്പംഗിരാമ നഗറിലെ അദ്വിത് അപാര്‍ട്‌മെന്റില്‍ നിന്നുള്ള ഞെട്ടിക്കുന്ന സംഭവത്തിന്റെ ദാരുണമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതല്‍ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. താഴേക്ക് പതിച്ച കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ ഇവരും നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ചെങ്കിലും, ഇവരെ അയല്‍വാസികള്‍ ചേര്‍ന്ന് തടയുകയായിരുന്നു. സംഭവത്തിന്റെ ഭീകര ദൃശ്യം സിസിടിവിയില്‍ വ്യക്തമാണ്. കുട്ടിയുടെ ആരോഗ്യം മോശമായതിനാല്‍ അമ്മ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കുഞ്ഞുമായി ബാല്‍കണിയിലെത്തുന്ന യുവതി കുറച്ചു നേരം പരിസരം വീക്ഷിച്ചുകൊണ്ട് നടക്കുന്നതാണ് ദൃശ്യങ്ങളില്‍. പിന്നാലെ കുട്ടിയെ താഴെയിടാന്‍ ഒരു ശ്രമം നടത്തുന്നു. എന്നാല്‍ അമ്മയെ കെട്ടിപ്പിടിച്ച് ചേര്‍ന്ന് നില്‍ക്കുന്ന കുഞ്ഞിനെ താഴേക്കിടാതെ വീണ്ടും അവര്‍ എടുത്ത് നടന്നു. കുറച്ചുനേരം നിലത്ത് നിര്‍ത്തി നടന്നു. ഇതിനിടെ ഒന്നുമറിയാതെ കുഞ്ഞ് ആഹ്ളാദത്തില്‍ നടക്കുന്ന ഹൃദയഭദകമായ കാഴ്ചയും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

പിന്നാലെ വീണ്ടും കുഞ്ഞിനെയെടുത്ത് അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പിച്ച് കുഞ്ഞിനെ താഴേക്കിടുകയായിരുന്നു. പിന്നാലെ താഴേക്ക് ചാടാന്‍ ആയുന്ന യുവതി എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുന്നതും പിന്നാലെ അയല്‍വാസികള്‍ അവരെ പിന്തിരിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മരിച്ച കുട്ടിയുടെ പിതാവ് ടിസിഎസില്‍ എന്‍ജിനീയറായിരുന്നു. അമ്മ സുഷമ ദന്തഡോക്ടറാണ്. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാന്‍ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ അവര്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടില്‍ തിരികെ എത്തിച്ചു. അമ്മയ്ക്കെതിരെ സമ്പംഗിരാമനഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments