Wednesday, May 21, 2025

HomeCrimeവടകരയിലെ വിവാദമായ 'കാഫീര്‍' പോസ്റ്റ് ആദ്യം പ്രചരിച്ചത് റെഡ് എന്‍കൗണ്ടേഴ്‌സിലെന്ന് പോലീസ്

വടകരയിലെ വിവാദമായ ‘കാഫീര്‍’ പോസ്റ്റ് ആദ്യം പ്രചരിച്ചത് റെഡ് എന്‍കൗണ്ടേഴ്‌സിലെന്ന് പോലീസ്

spot_img
spot_img

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര കേന്ദ്രീകരിച്ച് നടന്ന ഏറ്റവും വിവാദമായ കാഫീര്‍ എന്ന പോസ്റ്റ് ആദ്യം പ്രചരിച്ചത് ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെന്ന് പോലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതോടെ പോസ്റ്റ് ആദ്യമെത്തിയത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. . വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്‌സ് ആപ്പ് സന്ദേശമെന്ന പേരിലാണ് ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമായിരുന്നു ഇതില്‍.

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് ‘റെഡ് എന്‍കൗണ്ടേഴ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെത്തിയതിനു പിന്നാലെഈ സ്‌ക്രീന്‍ഷോട്ടുകള്‍ ‘അമ്പലമുക്ക് സഖാക്കള്‍’ എന്ന ഫെയ്‌സ്ബുക്ക് പേജിലും പിന്നീട് പ്രത്യക്ഷപ്പെട്ടു. ‘പോരാളി ഷാജി’ എന്ന ഫെയ്‌സ്ബുക്ക് പേജിന് പിന്നില്‍ വഹാബ് എന്ന ആളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സന്ദേശം പെട്ടെന്നുതന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഹമ്മദ് കാസിമല്ല സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments