Friday, March 29, 2024

HomeCrimeപൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ ഫ്‌ളാറ്റില്‍ നിന്നു വീണ് മരിച്ചു

പൊതുമരാമത്ത് സെക്രട്ടറിയുടെ മകള്‍ ഫ്‌ളാറ്റില്‍ നിന്നു വീണ് മരിച്ചു

spot_img
spot_img

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറിയും യുപി അലഹാബാദ് സ്വദേശിയുമായ ആനന്ദ് സിങ്ങിന്റെ മകള്‍ ഭവ്യ സിങ്(16) ഫ്‌ളാറ്റില്‍ നിന്നു വീണ് മരിച്ചു. ഇന്നലെയാണ് ഒന്‍പതാം നിലയിലുള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍നിന്നു വീണു മരിച്ചത്.

കവടിയാര്‍ ജവഹര്‍ നഗറിലെ ഫ്‌ളാറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ബാല്‍ക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തില്‍ റെയിലുകള്‍ ഉള്ളതിനാല്‍ കാല്‍ വഴുതി വീഴാന്‍ സാധ്യത കുറവാണെന്നാണു പൊലീസ് നിഗമനം. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആനന്ദ് സിങ്ങും ഭാര്യയും രണ്ടു പെണ്‍മക്കളുമാണു ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് കാറില്‍ നിന്നിറങ്ങി ലിഫ്റ്റില്‍ കയറിയ ഉടനെയാണ് ഒന്‍പതാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു ഭവ്യ നിലംപതിച്ചത്.

ഇതറിയാതെ അദ്ദേഹം മുകള്‍ നിലയിലെത്തിയപ്പോള്‍ ഭാര്യ നീലം സിങ് നിലവിളിച്ചു കൊണ്ടു പുറത്തേക്കോടി വരുന്നതാണു കണ്ടത്.

മകള്‍ ബാല്‍ക്കണയില്‍നിന്ന് താഴേക്കു വീണതറിയാതെ അച്ഛന്‍ ലിഫ്റ്റില്‍ മുകളിലത്തെ നിലയിലെത്തി. ഭാര്യ നിലവിളിച്ച് പുറത്തേക്കൊടിവന്നത് കണ്ടാണ് മകള്‍ക്ക് അപകടം പറ്റിയെന്ന് ആ അച്ഛന്‍ അറിയുന്നത്. അപ്പോഴേക്കും തലയടിച്ചു വീണ കുട്ടി അബോധാവസ്ഥയിലായിരുന്നു.

വീഴ്ചയില്‍ കട്ട പിടിച്ചതിനാലാകാണം ഒരു തുള്ളി രക്തം പോലും പുറത്തു വന്നിരുന്നില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു ഭവ്യ. ഐറ സിങ് സഹോദരിയാണ്. സംസ്കാരം ഇന്നു നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments