Sunday, October 2, 2022

HomeCrimeകപട സ്വാമി നിത്യാനന്ദയുടെ നില ഗുരുതരം, ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടി കത്ത്

കപട സ്വാമി നിത്യാനന്ദയുടെ നില ഗുരുതരം, ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടി കത്ത്

spot_img
spot_img

കൊളംബോ: വിവാദ ആള്‍ദൈവം നിത്യാനന്ദ ശ്രീലങ്കയില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്കായി രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയുടെ പേരിലാണ് കത്ത്.

കൈലാസത്തില്‍ ലഭ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ വച്ച് അടിസ്ഥാന രോഗനിര്‍ണയം നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും കഴിയുന്നില്ലെന്നാണ് കത്തില്‍ പറയുന്നത്. നിത്യാനന്ദയെ എയര്‍ ആംബുലന്‍സ് വഴി എയര്‍ലിഫ്റ്റ് ചെയ്യാനും ശ്രീലങ്കയില്‍ സുരക്ഷിതമായി വൈദ്യസഹായം നല്‍കാനും കഴിയുമെന്നും പറഞ്ഞിട്ടുണ്ട്. ചികിത്സയുടെയും ഉപകരണങ്ങളുടെയും ചിലവ് ശ്രീകൈലാസം വഹിക്കുമെന്നും രാഷ്ട്രീയ അഭയം നല്‍കിയാല്‍ ശ്രീലങ്കയില്‍ നിക്ഷേപം നടത്താമെന്നും കത്തില്‍ വാഗ്ദാനമുണ്ട്.

അടുത്തിടെ നിത്യാനന്ദയ്‌ക്കെതിരെ ബെംഗളൂരു രാമനഗര സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തെന്നിന്ത്യന്‍ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്നുള്ള കേസിലാണ് വാറന്റ്. നിത്യാനന്ദയുടെ മുന്‍ ഡ്രൈവറായിരുന്ന ലെനിന്‍ കറുപ്പന്‍ ആണ് 2010 മാര്‍ച്ച് രണ്ടിന് സ്വകാര്യ ടിവി ചാനലുകളിലൂടെ ലൈംഗിക ടേപ്പ് പുറത്തുവിട്ടത്.

ഒട്ടേറെ സമന്‍സുകള്‍ നിത്യാനന്ദയ്‌ക്കെതിരെ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ജാമ്യമില്ലാ വാറന്റിറക്കിയത്. അതേസമയം ഇക്വഡോറിലെ ദ്വീപ് വിലക്കുവാങ്ങി കൈലാസ എന്ന രാജ്യം സ്ഥാപിച്ചിരിക്കുകയാണ് നിത്യാനന്ദ. സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ഡോളറും പുറത്തിറക്കി കൈലാസത്തെ രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ.

പ്രതി നിത്യാനന്ദയുടെ അഭാവത്തില്‍ വിചാരണ മൂന്ന് വര്‍ഷമായി സ്തംഭിച്ചിരിക്കുകയാണ്. 2018 മുതല്‍ വിചാരണയില്‍ നിന്നു വിട്ടു നിന്നതോടെ 2020ല്‍ കോടതി ജാമ്യം റദ്ദാക്കി. കേസില്‍ നേരത്തേ അറസ്റ്റിലായ നിത്യാനന്ദ, ജാമ്യം ലഭിച്ചതിന് പിന്നാലെ രാജ്യം വിട്ടിരുന്നു. കാലാവധി തീര്‍ന്ന പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നേപ്പാള്‍ വഴി ഇക്വഡോറിലേക്കു കടക്കുകയായിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments