Friday, March 29, 2024

HomeCrimeനരബലിയുടെ ഞെട്ടലിൽ കേരളം

നരബലിയുടെ ഞെട്ടലിൽ കേരളം

spot_img
spot_img

ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടി കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കൊലയാളി ഉൾപ്പെടെ 3 പേർ പിടിയിൽ. സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. തിരുവല്ല ഇലന്തൂരിൽ ഭഗവൽ സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് പിടിയിലായത്. ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണു ക്രൂരകൃത്യം ചെയ്തതെന്നു പൊലീസ് വ്യക്തമാക്കി. സമ്പദ് സമൃദ്ധിക്കുവേണ്ടി സ്ത്രീകളെ അതിക്രൂരമായി തലയറുത്തു കൊലപ്പെടുത്തിയെന്നാണ് സൂചന. സ്ത്രീകളെ വശീകരിച്ചാണു ദുർമന്ത്രവാദത്തിനായി തട്ടിക്കൊണ്ടു പോയത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മം (52), കാലടി സ്വദേശിനി റോസിലി (50) എന്നിവരാണു കൊല്ലപ്പെട്ടത്. ലോട്ടറി വിൽപനക്കാരാണ് സ്ത്രീകൾ. പത്മത്തെ സെപ്റ്റംബർ 26നാണു കാണാതായത്. ആറു മാസം മുൻപാണു റോസിലിയെ കാണാതായതെന്നു നാട്ടുകാർ പറയുന്നു. സ്ത്രീകളെ തലയ്ക്കടിച്ചു കൊന്നശേഷം മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
തിരുവല്ല ഇലന്തൂരിലെ വൈദ്യനായ ഭഗവന്ത് ലൈല ദമ്പതിമാർക്ക് വേണ്ടിയായിരുന്നു നരബലി. പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ്(ഷാഫി-റഷീദ്) എന്നയാളാണ് ഇവർക്കായി സ്ത്രീകളെ എത്തിച്ചുനൽകിയത്. മൂന്നുപേരും ചേർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.
നരബലിക്കു പിന്നിലെ സൂത്രധാരൻ ഷാഫി എന്ന റഷീദ് ആണെന്ന് പ്രാഥമിക നിഗമനം. ശ്രീദേവി എന്ന പേരിൽ ഷാഫി ഫെയ്‌സ്ബുക്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവൽ സിങ്ങുമായും ലൈലയുമായും ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവൽ സിങ്ങുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരിൽ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തിൽ കൂടുതൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവൽ സിങ്ങിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചു. താൻ ഇതിന്റെ ഗുണം അനുഭവിക്കുന്നയാളാണെന്നും ശ്രീദേവിയായി ചമഞ്ഞ ചമഞ്ഞ ഷാഫി ഇവരെ വിശ്വസിപ്പിച്ചു.
തുടർന്ന് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പർ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈൽ നമ്പർ ഷാഫി കൈമാറി. ഭഗവൽ സിങ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തി. ഭഗവൽ സിങ്ങിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
കുടുംബത്തിന് ഐശ്വര്യം ഉണ്ടാകാൻ എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയെ ആദ്യം ഷാഫി ലൈംഗികമായി ഉപയോഗിച്ചു. പിന്നീട് നരബലി നൽകിയാൽ കൂടുതൽ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തിൽ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവൽ സിങ്ങിനോടു പറഞ്ഞു. ഇക്കാര്യത്തിൽ വാസ്തവമുണ്ടോ എന്നറിയാൻ ഭഗവൽ സിങ് ശ്രീദേവി എന്ന അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. ശ്രീദേവിയും ഇതിനെ സാധൂകരിച്ച് മറുപടി നൽകിയതോടെ നരബലിയിലേക്ക് കടക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവൽ സിങ് അറിഞ്ഞിരുന്നില്ല.
കാലടിയിൽനിന്ന് റോസ്‌ലിനെ കൊണ്ടുപോയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകിയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നിൽനിൽക്കുന്നയാളായിരുന്നു റോസ്‌ലിൻ. ഇവർക്ക് പത്തുലക്ഷം രൂപയും വാഗ്ദാനം നൽകിയിരുന്നു. തുടർന്ന് ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച റോസ്‌ലിനെ കട്ടിലിൽ കെട്ടിയിട്ടു. ശേഷം ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയെ കൊണ്ട് നരബലി ചെയ്യിക്കുകയും ചെയ്തു. ലൈലയെ കൊണ്ട് റോസ്‌ലിന്റെ കഴുത്ത് അറുത്ത ശേഷം ജനനേന്ദ്രിയത്തിൽ കത്തി കയറ്റിയിറക്കി രക്തം പുറത്തേക്ക് ഒഴുക്കി. ഈ രക്തം പാത്രത്തിൽ ശേഖരിച്ച ശേഷം വീട് ശുദ്ധീകരിക്കാൻ പലഭാഗങ്ങളിലും തളിക്കാനും ആവശ്യപ്പെട്ടു. ഏകദേശം രണ്ടരലക്ഷം രൂപ പ്രതിഫലമായി സ്വീകരിച്ച ശേഷമാണ് ഷാഫി മടങ്ങിയത്.
റോസ്‌ലിനെ നരബലി നൽകി ഒരുമാസത്തിനു ശേഷം പ്രതീക്ഷിച്ച ഗുണമൊന്നും ലഭിച്ചില്ലെന്ന് ഭഗവൽ സിങ് റഷീദ് എന്ന സിദ്ധനെ അറിയിച്ചു. ഇതിന് കാരണം കുടുംബത്തിലെ ഒരു ശാപമായിരുന്നു എന്നായിരുന്നു ഷാഫി നൽകിയ മറുപടി. ആദ്യത്തെ നരബലിയോടെ ഈ ദോഷം മാറിയെന്നും മറ്റൊരു നരബലി കൂടി നൽകിയാൽ ഐശ്വര്യവും സമ്പത്തും വരുമെന്ന് ഇവരെ വീണ്ടും തെറ്റിദ്ധരിപ്പിച്ചു. ഇതോടെയാണ് കടവന്ത്രയിൽനിന്ന് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്നും പത്തുലക്ഷം രൂപ നൽകാമെന്നുമായിരുന്നു പത്മയ്ക്കും നൽകിയ വാഗ്ദാനം. രാത്രി ഇലന്തൂരിലെത്തിച്ച പത്മയെയും നരബലി നൽകി. ലൈലയെ കൊണ്ട് പത്മയുടെ കഴുത്തറുത്തു. ജനനേന്ദ്രിയത്തിൽ കത്തികയറ്റിയിറക്കുകയുമായിരുന്നു. ഈ സമയത്തും ഭഗവൽ സിങ്ങ് അവിടെയുണ്ടായിരുന്നു. ഇപ്രകാരമാണ് ഷാഫി പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭഗവൽ സിങ്ങിനെയും ലൈലയെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് കൊച്ചിയിലെത്തിച്ചത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഇക്കാര്യം പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലി നടത്തിയ സംഭവത്തിൽ വൈദ്യനായ ഭാഗവൽ സിംഗും ഭാര്യ ലൈലയും അറസ്റ്റിലായതോടെ പ്രതികളുടെ രാഷ്ട്രീയ ബന്ധവും സൈബറിടത്തിൽ ചർച്ചയാകുന്നു. സിപിഎമ്മിന്റെ മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ഭാഗവൽ സിങ്. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. ഇത് കൂടാതെ കേരള കർഷക സംഘത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. സൈബറിടത്തിൽ നവോത്ഥാന പ്രേമി കൂടിയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ പിന്തുണച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റുകളും ഇട്ടിരുന്നു. ഇങ്ങനെ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ സഖാവാണ് നരബലി കേസിൽ അറസ്റ്റിലായത് എന്നതിന്റെ ഞെട്ടൽ നാട്ടുകാർക്കും മാറുന്നില്ല. പാരമ്പര്യ വൈദ്യനായിരുന്നു ഭഗവൽ സിങ്. അങ്ങനെ പുരോഗമന മുഖമുള്ള വ്യക്തി ഇത്തരമൊരു നടുക്കുന്ന കേസിൽ എങ്ങനെ അകപ്പെട്ടു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പ്രതിയുടെ സിപിഎം ബന്ധം പുറത്തുവന്നതോടെ സൈബറിടത്തിൽ ഇത് സിപിഎമ്മിനെ അടിക്കാനുള്ള വടിയായും മറിയിട്ടുണ്ട് ഈ വിഷയം. നവോത്ഥാന നരബലിയാണോ എന്നു ചോദിച്ചു കൊണ്ടുള്ള പരിഹാസങ്ങളും വന്നു കഴിഞ്ഞു. സൈബറിടത്തിൽ ഹൈക്കു കവിയായിരുന്നു ഭഗവൽ സിങ് എന്നതും ആളുകളെ ഞെട്ടിക്കുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments