Monday, October 7, 2024

HomeCrimeഭാര്യയുടെ കിടപ്പറ വീഡിയോ പുറത്തുവിടുമെന്ന് നടന്‍ ബാല ഭീഷണിപ്പെടുത്തി

ഭാര്യയുടെ കിടപ്പറ വീഡിയോ പുറത്തുവിടുമെന്ന് നടന്‍ ബാല ഭീഷണിപ്പെടുത്തി

spot_img
spot_img

കൊച്ചി: നടന്‍ ബാലയും പ്രമുഖ ഗായിക അമൃത സുരേഷും തമ്മിലുള്ള വിഷയത്തില്‍ പ്രതികരണവുമായി അമൃതയുടെ പി.എ കുക്കു എനോല രംഗത്ത്. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ നടനെതിരെ കടുത്ത ആരോപണങ്ങളാണ് കുക്കു ഉയര്‍ത്തിയിരിക്കുന്നത്.

”ബാലയെ എല്ലാവര്‍ക്കും പേടിയാണ്. ബാലയ്ക്കൊപ്പം ജീവിച്ച ഒരാളും അയാളെക്കുറിച്ച് സംസാരിക്കില്ല. അത്രയും ക്രൂരനായ മനുഷ്യനാണ്. സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നതുപോലെ മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവോ അല്ല. മീഡിയയ്ക്ക് മുന്നില്‍ ഒന്നാംതരം നടനാണ്. അമൃതയും എലിസബത്തും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത് കേള്‍ക്കാനിടയായി. ഒരു മനുഷ്യന് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ എന്ന് തോന്നിപ്പോയി. അമൃത നേരിട്ട പീഡനങ്ങളെക്കുറിച്ച് അറിയാം. എലിസബത്തിനെ നിയമപരമായി ബാല വിവാഹം കഴിച്ചിട്ടില്ല…” കുക്കു പറയുന്നു.

”വിവാഹത്തിന് പിന്നാലെ ബാല അമൃതയുടെ ഫോണ്‍ നശിപ്പിച്ചു. വീട്ടുകാരുമായി ബന്ധം ഇല്ലാതാക്കി. സുഹൃത്തുക്കളെ മദ്യപിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തും. പാതിരാത്രി അവര്‍ക്ക് വച്ചുവിളമ്പി, എച്ചില്‍പാത്രം കഴുകലായിരുന്നു അമൃതയുടെ പ്രധാന ജോലി. എന്തെങ്കിലും ചോദിച്ചാല്‍ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തും. അണ്‍നാച്വറല്‍ സെക്സ്, മാരിറ്റല്‍ റേപ്പ്, സെക്ഷ്വല്‍ അബ്യൂസ് എന്നിവ അമൃതയ്ക്ക് നേരെ ഉണ്ടായി. ഇതേ അനുഭവം തന്നെയാണ് എലിസബത്തിനും ഉണ്ടായത്….”

”ബാല പെര്‍വേര്‍ട്ടാണ്. ഒരു ദിവസം ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി വീട്ടിലെത്തി. ഇതൊക്കെ പറ്റുമെങ്കില്‍ നിന്നാല്‍ മതിയെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് എലിസബത്ത് വീട്ടില്‍ നിന്നും പോയത്. എലിസബത്ത് പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. അമൃതയുടെ മകള്‍ ഗതികേടുകൊണ്ടാണ് അങ്ങനെയൊരു വീഡിയോ ചെയ്തത്. മീഡിയയുടെ മുന്നില്‍ സംസാരിക്കാന്‍ പേടിയുള്ള കുഞ്ഞല്ല അവള്‍…”

”ബാലയ്ക്ക് പി.ആര്‍ വര്‍ക്കുണ്ട്. അമൃതയും എലിസബത്തും ഒരുമിച്ച് ഇറങ്ങിയാല്‍ ബാല ജയിലില്‍ പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകര്‍ത്തി അത് പുറത്തുവിടുമെന്ന് ഏതെങ്കിലും ഭര്‍ത്താവ് ഭീഷണിപ്പെടുത്തുമോ? ഇതെല്ലാം മനസിലായത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. എനിക്കോ അമൃതയ്ക്കോ എലിസബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ബാല മാത്രമാണ് ഉത്തരവാദി. എലിസബത്ത് ഗുജറാത്തിലേക്ക് ജീവനുംകൊണ്ടോടിയതാണ്…” കുക്കു വ്യക്തമാക്കി.

ആരോപണങ്ങള്‍ക്കെല്ലാം തന്റെ കൈവശം തെളിവുണ്ടെന്നും എന്നാല്‍, അത് പബ്ലിക് ആയി പുറത്തുവിടാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ കുക്കു നേരിട്ട് കാണിച്ചുതരാമെന്നും പറഞ്ഞു. 2010 ഓഗസ്റ്റ് 27-നാണ് ബാല ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചത്. അവര്‍ക്ക് 2012 സെപ്റ്റംബറില്‍ അവന്തിക എന്നൊരു മകള്‍ ജനിച്ചു. മൂന്ന് വര്‍ഷത്തോളം വേര്‍പിരിഞ്ഞ് ജീവിച്ചതിനു ശേഷം 2019-ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. 2021 സെപ്തംബര്‍ 5-ന് ബാല പ്രൊഫഷനല്‍ ഡോക്ടറായ എലിസബത്ത് ഉദയനെ വിവാഹം കഴിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments