Thursday, April 25, 2024

HomeCrimeസിപിഎം നേതാവിന്റെ മരണം; തിരുവല്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

സിപിഎം നേതാവിന്റെ മരണം; തിരുവല്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

spot_img
spot_img

പത്തനംതിട്ട: പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂര്‍ പഞ്ചായത്തിലുമാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍ ആചരിക്കുക.

ഇന്നലെ രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്എന്‍ഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്തുവെച്ചായിരുന്നു ആക്രമണം.

സന്ദീപ് വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയില്‍ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡില്‍ വീണ് എഴുന്നേല്‍ക്കുന്നതിനിടെ കുത്തിവീഴ്ത്തി.

നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്ക്കും കാലിനും വെട്ടുമുണ്ട്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.

കൊലപാതകത്തില്‍ നാല് പ്രതികള്‍ പിടിയിലായി. തിരുവല്ല സ്വദേശികളായ ജിഷ്ണു, നന്ദു, ചങ്ങനാശ്ശേരി സ്വദേശി പ്രമോദ്, കണ്ണൂര്‍ സ്വദേശി ഫൈസല്‍ ( ജിനാസ്) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പ്രതികളെ തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അഞ്ചു പ്രതികളാണ് അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് പൊലീസ് സൂചിപ്പിച്ചു. മറ്റൊരു പ്രതിയായ വേങ്ങല്‍ സ്വദേശി അഭിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments