Thursday, March 28, 2024

HomeEditorialഅന്ന് ആകാശം കാണും മുമ്പ് അടുത്ത് നാളികേരവുമുണ്ടായിരുന്നു

അന്ന് ആകാശം കാണും മുമ്പ് അടുത്ത് നാളികേരവുമുണ്ടായിരുന്നു

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)

നിഷ്‌ക്കളങ്ക ബാല്യത്തില്‍ മുത്തശ്ശിയുടെ മടിത്തട്ടില്‍ കിടന്ന് രാത്രിയില്‍ വാനം നോക്കുമ്പോള്‍ ഒരുപാട് നക്ഷത്രങ്ങളെ കാണുമായിരുന്നു. ആ കാഴ്ചയുടെ ദൂരത്തില്‍ വലിയ വട്ടമുള്ള ഒരു അമ്പിളിമാമനും മനസിന്റെ അടുത്തുണ്ടായിരുന്നു. എപ്പോഴും രാത്രിയുടെ ആകാശവും പകലിന്റെ വെള്ളി മേഘങ്ങളും സൂര്യനും രശ്മികളും മനുഷ്യന് എത്തിപ്പെടാനാവാത്ത ജിജ്ഞാസയുടെ രൂപങ്ങളാണ്.

ആകാശക്കാഴ്ചയുടെ ആവേശത്തിന് ഹേതുവായി ഒരു ധൂമകേതു സൂര്യനെ തൊട്ടതിനു ശേഷം സൗരയൂഥത്തിലേക്ക് പ്രവേശിക്കുന്നു. സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ലിയോണാര്‍ഡ് ധൂമകേതുവാണ് എന്നെന്നേയ്ക്കുമായി സൗരയൂഥം വിട്ട് പുറത്തേക്കുള്ള യാത്ര ആരംഭിച്ചത്. ഭൂമിയില്‍ നിന്ന് ഈ ധൂമകേതുവിന്റെ പ്രയാണം നമുക്ക് ബൈനോക്കുലറിലൂടെയോ ടെലിസ്‌ക്കോപ്പിലൂടെയോ കാണാവുന്നതാണ്.

ആകാശം മനുഷ്യന് എക്കാലവും ആവേശമാണ്. ആ ആവേശത്തില്‍ നിന്നാണ് വലിയ ചിറകുകള്‍ വിരിച്ചുള്ള ഭൂഖണ്ഡങ്ങള്‍ തേടിയുള്ള പറക്കലുകള്‍ ആരംഭിച്ചത്. മാനം നോക്കി കിടക്കുമ്പോള്‍ കാണുന്ന, അന്നമൂട്ടുന്ന ഒരു വലിയ ഫലത്തിന്റെ പേരിലാണ് കേരളം അറിയപ്പെടുന്നത്.

ആകാശത്തിലൂടെ ഒരു വിമാനം പൂത്തുമ്പി കണക്കെ പറന്നുപോകുമ്പോള്‍ എന്തുകൊണ്ട് ഒരു നാളികേരം വീഴുന്നില്ല എന്ന് ചിന്തിക്കുമ്പോള്‍ ഐസക് ന്യൂട്ടന്റെ തത്വത്തിനപ്പുറം നിത്യജീവിതത്തിന്റെ ആവശ്യമായ ആ ഫലത്തിന്റെ വിലയെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കുന്നു.

ആ ഉരുണ്ട ഫലത്തിന്റെ പേരാണ് നാളികേരം. നാളികേരത്തിന്റെ നാടാണ് കേരളം എന്നാണ് ചൊല്ലാറ്. നാമെല്ലാവരും നാളികേരത്തിന്റെ നാട്ടില്‍ തന്നെ നിന്നുള്ളവരാണല്ലോ എന്ന് അഭിമാനിക്കുന്ന പ്രവാസികളുടെ ജീവിതത്തിന് തേങ്ങ ഒരിക്കലും നഷ്ടമുണ്ടാക്കിയിട്ടില്ല. എന്നാല്‍ തേങ്ങയ്ക്ക് താങ്ങുവില നല്‍കും എന്ന് പ്രഖ്യാപിച്ച് അതിന്റെ പേരില്‍ വോട്ടുപിടിച്ച് മന്ത്രിക്കസേരകളില്‍ ഇരിക്കുന്ന രാഷ്ട്രീയക്കാര്‍ പുറത്തേയ്ക്കിറങ്ങി ഒന്ന് നോക്കണം. നമ്മുടെ നാട് കേരളനാടാണോ എന്ന് അറിയാന്‍.

കേരം തിങ്ങും കേരളനാടിന് ഇന്നയാള്‍ ഭരിക്കണം എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോള്‍ മനസ്സിലാക്കുന്നു അത്തരം മുദ്രാവാക്യങ്ങള്‍ നാളികേരത്തിനു തന്നെ കളങ്കമായിരിക്കുന്നു. തേങ്ങയ്ക്ക് താങ്ങുവിലയില്ല. കൊപ്രയും വിഷമിക്കുന്നു. കേരളത്തിന്റെ ഗ്രാമീണസമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ തേങ്ങയെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത ഭരണവര്‍ഗങ്ങള്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ ഒരിക്കലും അര്‍ഹരല്ല. തേങ്ങയ്ക്ക് വിലയിടിയുമ്പോള്‍ സത്യമായും കേരളത്തിന്റെ നെഞ്ച് പിളരും.

ആ പൊട്ടലിന്റെ ശബ്ദം അധികാരകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ നാളികേരകര്‍ഷകര്‍ക്ക് സാധിക്കുന്നുമില്ല. അകലെ ഏതോ ദേശത്തു നിന്ന് കടലും കടന്ന് നാട്ടിലേക്ക് പറന്നിറങ്ങുമ്പോള്‍ ആദ്യം നമ്മളെ സ്വീകരിക്കുന്നത് പച്ചപ്പിന്റെ പട്ടുവിരിച്ച തെങ്ങോലകള്‍ തന്നെയാണ്.

വിമാനച്ചിറകിന്റെ ഹുങ്കാരങ്ങള്‍ക്കും മീതെ ഒരു പ്രവാസിയെ സ്വീകരിക്കാന്‍ തലയെടുപ്പോടെ നില്‍ക്കുന്ന തെങ്ങുകളെ മറന്ന് എന്തു കേരളം. അങ്ങിനെ മറന്നാല്‍ കേരളമില്ല, നമ്മുടെ സംസ്‌കാരമില്ല, വീടില്ല, അടുക്കളയില്ല, രുചിക്കൂട്ടുകളുമില്ല. വഴിപാടിനായി തേങ്ങയുടയ്ക്കുമ്പോള്‍…ഒന്ന് മുകളിലേയ്ക്ക് നോക്കാം…തീര്‍ത്ഥജലമായി ഇളനീര്‍ ഉറപ്പായും കിട്ടും.

അതൊരിക്കലും ഒരു ധൂമ’ഹേതു’വല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments