Friday, March 29, 2024

HomeEditorialമുല്ലപ്പെരിയാര്‍ ഡാം സോപ്പ് കുമിളയായാല്‍ മഹാദുരന്തം ഒഴുകിയെത്തും

മുല്ലപ്പെരിയാര്‍ ഡാം സോപ്പ് കുമിളയായാല്‍ മഹാദുരന്തം ഒഴുകിയെത്തും

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നുമുള്ള യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വാട്ടര്‍ എണ്‍വയോണ്‍മെന്റ് ആന്റ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട് അതീവ ഗൗഗവതരമാണ്.

ഇടുക്കി ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുടര്‍ച്ചയായുണ്ടായ അതിതീവ്ര മഴയും മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും മൂലം മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക അനുദിനം ഉയരുന്നതിനിടെയാണ് ‘പഴക്കമേറിയ ഡാമുകള്‍, ഉയര്‍ന്നുവരുന്ന ഭീഷണികള്‍’ എന്ന പഠന റിപ്പോര്‍ട്ട് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പ്രസ ക്തമാവുന്നത്.

ഇന്ത്യ, യു.എസ്, ഫ്രാന്‍സ്, കാനഡ, ജപ്പാന്‍, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചുള്ളതാണ് പഠനം.

ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെ രിയാര്‍. നിര്‍മ്മാണ കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുര്‍ഖി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ടാണിത്. 1895ല്‍ നിര്‍മ്മിച്ച അണക്കെട്ട് 999 വര്‍ഷ ത്തേയ്ക്ക് തമിഴ്‌നാട് പാട്ടത്തിനെടുത്തിരിക്കുകയാണ്.

ഒരു അണക്കെട്ടിന്റെ കാലാവധി അറുപതു വര്‍ഷമാണെന്നിരിക്കേ നൂറു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവര്‍ക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയര്‍ത്തുമ്പോള്‍, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങള്‍ക്ക് കഴമ്പില്ലെന്ന് തമിഴ്‌നാടും വാദിക്കുകയാണ്.

പെരിയാര്‍ പാട്ടക്കരാര്‍ ഇന്ത്യ സ്വതന്ത്രയാ വുന്നതിനു മുമ്പ് നിലവില്‍ വന്നതാണെന്നും, ഇന്ത്യ ബ്രിട്ടീഷു കാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയപ്പോള്‍ ബ്രിട്ടീഷുകാരും, ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും, കരാറുകളും സ്വയമേവ റദ്ദായി എന്ന് കേരളവും സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.

ഡാമിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങള്‍ കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല, ഏറെ ഭാഗം ഒഴുകി പ്പോവുകയും ചെയ്തു. അണക്കെട്ട് നില്‍ക്കുന്നത് ഭൂകമ്പ ഭ്രംശ മേഖലയിലാണ്. അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാള്‍ കൂടുതല്‍ വെള്ളം പൊങ്ങിയാല്‍ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മര്‍ദ്ദത്തില്‍ അണ ക്കെട്ടിന്റെ അടിത്തറ ഇളകുകയും, അണക്കെട്ട് നിലം പതിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണ മെന്നാണ് കേരളത്തിന്റെ ആവ ശ്യം. എന്നാല്‍ 147 അടിയെന്നാണ് തമിഴ്‌നാടിന്റെ മനുഷ്യത്വരഹിതമായ പിടിവാശി. 136 അടിയും കടന്ന് ജലനിരപ്പ് അപകടകര മാംവിധം ഉയരുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍, ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ ഒരു ഭരണകൂടത്തിനും സാധിക്കില്ല.

മധ്യപ്രദേശിലെ ടിഗ്ര അണ ക്കെട്ട് നിലം പതിച്ച സംഭവം നമ്മുടെ മുന്നിലുണ്ട്. മുല്ലപ്പെരിയാറില്‍ ഒരു പുതിയ അണക്കെട്ട് അനിവാര്യമാണ്…പതിനായിരക്കണക്കിന് മനുഷ്യ ജീവനുകള്‍ രക്ഷിക്കാന്‍…നാളെ ദുഖി ക്കാതിരിക്കാന്‍…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments