Saturday, June 25, 2022

HomeEditor's Pickസിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ; ചൊവ്വാഴ്ച ചെങ്കൊടി ഉയരും

സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ; ചൊവ്വാഴ്ച ചെങ്കൊടി ഉയരും

spot_img
spot_img

കൊച്ചി: സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച ചെങ്കൊടി ഉയരും. മറൈൻെ്രെഡവിൽ തയ്യാറാക്കിയ നഗരിയിൽ മാർച്ച് ഒന്നുമുതൽ നാലുവരെയാണ് സമ്മേളനം. ആദ്യ മൂന്നുനാൾ ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കർമപദ്ധതിയുടെ നയരേഖയും പ്രവർത്തനറിപ്പോർട്ടും അംഗീകരിക്കും. നാലിന് വൈകിട്ട് ഇ ബാലാനന്ദൻ നഗറിൽ സമാപന സമ്മേളനം. സെമിനാറുകൾ, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശിൽപ്പങ്ങളിലും ദൃശ്യവൽക്കരിച്ച ചരിത്രപ്രദർശനം, സാംസ്‌കാരികസംഗമം തുടങ്ങിയവ നാലുനാൾ അഭിമന്യു നഗറിനെ സമ്പന്നമാക്കും.

കോവിഡ് സാഹചര്യത്തിൽ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല. ചൊവ്വ രാവിലെ ഒമ്പതിന് സമ്മേളനപതാക ഉയരും. രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. തുടർന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നാലിന് വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തിൽ പുതിയ ചുവടുവെയ്പ്പാണ് ചൊവ്വാഴ്ച മുതൽ നടക്കാനിരിക്കുന്ന പാർട്ടിസമ്മേളനമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഇതുവരെയുള്ള വിവിധ പ്രശ്‌നങ്ങൾ ചർച്ചചെയ്ത്, സംഘടനയെ സംബന്ധിച്ച് വിശദമായി പരിശോധിച്ച് ഭാവി പരിപാടികൾക്ക് രൂപംകൊടുക്കുന്ന സമ്മേളനമായിരിക്കും ഇത്. പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളാവും തുടർന്നങ്ങോട്ടും നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തിൽ ആഗോളവത്കരണനയമാണ് ബിജെപി സ്വീകരിക്കുന്നത്. ഇതേ നയമാണ് അധികാരത്തിലിരിക്കെ യുഡിഎഫ് സർക്കാരും സ്വീകരിച്ചത്. ഇതിന് ബദലുണ്ട് എന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങളാണ് പിണറായി വിജയന്റെ ഒന്നാം സർക്കാർ ഇവിടെ നടത്തിയതെന്ന് കോടിയേരി പറഞ്ഞു.

പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി ആയിരുന്നു പ്രധാനം. നവോത്ഥാന മുന്നേറ്റത്തിന് സഹായകമവുന്ന വിധിയായിരുന്നു കോടതിയിൽ നിന്നുണ്ടായതെങ്കിലും അത് വേണ്ടത്ര ഉൾക്കൊള്ളാൻ കേരളീയ സമൂഹത്തിനായില്ല. ധാരാളം തെറ്റിദ്ധാരണകളുണ്ടായി. വലതുപക്ഷത്തിന് ആശയപ്രചാരണത്തിൽ മുന്നേറ്റമുണ്ടായത് ഈ തെറ്റിദ്ധാരണകളിലൂടെയായിരുന്നു. എന്നാൽ അതിനെ മറികടക്കുന്ന രീതിയിലായിരുന്നു പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അതിന്റെ ഫലം തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

ലീഗുമായി ഒരു രാഷ്ട്രീയ ചർച്ചയും സിപിഎം നടത്തിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. ലീഗുമായൊരു ചർച്ച ഉദ്ദേശിക്കുന്നുമില്ല. എന്നാൽ മതന്യൂനപക്ഷങ്ങൾ പൊതുവിൽ ഇടതുപക്ഷത്തോട് താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക് പോസ്റ്റ് ഇട്ടതിനെ രാഷ്ട്രീയ ചർച്ചയുടെ ഭാഗമായി കാണേണ്ടതില്ല. മന്ത്രിസഭാ പുനഃസംഘടന നിലവിൽ ചർച്ചയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അത് സമ്മേളനം തീരുമാനിക്കട്ടേയെന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.

കോടിയേരിയെ മന്ത്രിയാക്കി മുഹമ്മദ് റിയാസിനെ സിപിഎം സെക്രട്ടറിയാക്കുന്ന ചർച്ചകൾ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയാകാനില്ലെന്ന് കോടിയേരി തുറന്നു പറയുന്നത്. 75 വയസ്സിനലെ പ്രായപരിധി നിർദ്ദേശം നടപ്പാക്കുമെന്നും കോടിയേരി വിശദീകരിക്കുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments