Monday, October 7, 2024

HomeEditor's Pickതൂക്കിലേറപ്പെടുമായിരുന്നു, ഷൂ ഇടാനുള്ള അവസരം പോലും ലഭിച്ചിരുന്നില്ല: ഖനി

തൂക്കിലേറപ്പെടുമായിരുന്നു, ഷൂ ഇടാനുള്ള അവസരം പോലും ലഭിച്ചിരുന്നില്ല: ഖനി

spot_img
spot_img

അബുദാബി: കൈനിറയെ പണവുമായിട്ടാണ് താന്‍ അഫ്ഗാന്‍ വിട്ടതെന്ന ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഖനി.

ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും, അഫ്ഗാനില്‍ നിന്ന് താന്‍ പോരുമ്പോള്‍ കാലിലിട്ട ചെരുപ്പ് മാറ്റി ഷൂ ഇടാനുള്ള അവസരം പോലും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഘനി ഇപ്പോള്‍ അബുദാബിയിലാണ് ഉള്ളത്. അഫ്ഗാന്‍ വിടാനുണ്ടായ സാഹചര്യവും അദ്ദേഹം വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.താന്‍ രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു അഫ്ഗാന്‍ പ്രസിഡന്റ് കൂടി തൂക്കിലേറപ്പെടുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ താന്‍ എമിറേറ്റ്‌സിലാണ് ഉള്ളത്. അതിനാലാണ് കലാപവും ചോരചിന്തലുമെല്ലാം അവസാനിച്ചത്. രാജ്യത്തേക്ക് തിരിച്ചു വരാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഘനി പറഞ്ഞു.

ഒരു ഹെലികോപ്റ്ററിലും നാല് കാറുകളിലും നിറയെ പണവുമായാണ് ഘനി രാജ്യം വിട്ടതെന്ന് നേരത്തെ റഷ്യന്‍ എംബസി ആരോപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments