2023 ഓഗസ്റ്റ് 15ന് രാഷ്ട്രം 77-ാമത് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. വൈദേശികാധിപത്യത്തിനെതിരെ പോരാടിയ ധീരസ്വാതന്ത്ര്യസമരപോരാളികളെ സ്മരിക്കാം. കൊളോണിയല്‍ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായി ചെറുത്തുനില്‍പായിരുന്നു അവര്‍ നടത്തിയത്.

രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിന്റെ കീഴില്‍ നിന്ന് എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ സ്ത്രീപുരുഷ ഭേദമന്യേ നിരവധി ധീരര്‍ അഭിമാനത്തോടെ ജീവന്‍ വെടിഞ്ഞു.
അവരുടെ സഹനവും ചെറുത്തുനില്‍പ്പും ജീവത്യാഗവും കൊണ്ട് ബ്രിട്ടീഷുകാരെ നമ്മുടെ മാതൃഭൂമിയില്‍ നിന്ന് വിജയകരമായി പുറത്താക്കാന്‍ കഴിഞ്ഞു.

നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം മണ്‍മറഞ്ഞുപോയ ഒരുപാട് മഹാരഥന്മാരുടെ പോരാട്ടത്തിന്റെ പ്രതീകമാണ്. അവരുടെ നീറുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ സ്മരണയോടെ….
ജാതി മത ചിന്തകള്‍ക്ക് അപ്പുറത്തു പിറന്ന നാടിന്റെ മോചനത്തിനായി പട നയിച്ച ധീര ദേശാഭിമാനികള്‍ സമ്മാനിച്ച സ്വാതന്ത്ര്യം…

ഏവര്‍ക്കും നേര്‍ക്കാഴ്ചയുടെ സ്വാതന്ത്ര്യദിനാശംസകള്‍.