Thursday, March 28, 2024

HomeEditor's Pickതാലിബാന്‍ ക്രൂരത; അഫ്ഗാന്‍ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് യു.എസ്

താലിബാന്‍ ക്രൂരത; അഫ്ഗാന്‍ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് യു.എസ്

spot_img
spot_img

വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ താലിബാന്‍െറ ശിക്ഷനടപടികളെ അപലപിച്ച് യു.എസ്. കുറ്റവാളികളുടെ കൈവെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതുമടക്കമുള്ള ക്രൂരമായ ശിക്ഷ വിധികളാണ് താലിബാന്‍ പുനഃസ്ഥാപിച്ചത്.

കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നും അന്താരാഷ്ട്ര സമൂഹവുമായി ചേര്‍ന്ന് അഫ്ഗാനിലെ ജനങ്ങളുടെ അവകാശസംരക്ഷണം ഉറപ്പുവരുത്തുമെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്‍റ് വക്താവ് നെഡ് െ്രെപസ് പറഞ്ഞു. അഫ്ഗാനിലെ താലിബാന്‍െറ വാക്കുകളെയും പ്രവൃത്തികളെയും നിരീക്ഷിക്കുകയാണെന്നും െ്രെപസ് പറഞ്ഞു.

അഫ്ഗാനില്‍ കുറ്റം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും കൈവെട്ടലും അടക്കമുള്ള ശിക്ഷ വിധികള്‍ നടപ്പാക്കുമെന്ന് താലിബാന്‍ നേതാവും മന്ത്രിയുമായ മുല്ല നൂറുദ്ദീന്‍ തൊറാബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ അഫ്ഗാനിലെ നഗരത്തില്‍ മൃതദേഹം നഗരമധ്യത്തില്‍ കെട്ടിത്തൂക്കി താലിബാന്‍. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തില്‍ ക്രെയിനിലാണ് മൃതദേഹം കെട്ടിത്തൂക്കിയിട്ടതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

താലിബാന്‍ മുന്‍ ഭരണകാലത്ത് നടപ്പാക്കിയ കടുത്ത ശിക്ഷാരീതികള്‍ തുടരുമെന്നതിന്‍െറ സൂചനയാണിത്. നാലു മൃതദേഹങ്ങളാണ് ഹെറാത്തിലേക്ക് കൊണ്ടുവന്നതെന്നും മൂന്നെണ്ണം മറ്റിടങ്ങളിലേക്ക് മാറ്റുകയായിരുന്നുവെന്നും സമീപത്ത് ഫാര്‍മസി നടത്തുന്ന വസീര്‍ അഹ്മദ് സിദ്ദീഖി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടാണ് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് വധിച്ചതെന്ന് താലിബാന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments