ദുർനിമിഷങ്ങൾ
ഒഴിയും നാളുകൾ
രോഗികളൊന്നായ് കരകേറീടും
വിങ്ങലും മൂളലും
ഒക്കെ അകറ്റിയും
ആശ്വാസമാകുവാൻ
ജീവന്റെ ശ്വാസവും
വന്നു ഭവിച്ചതാം
ലോക്ഡൗൺ നാളുകൾ
പാതകൾ വിജനവും
വാഹന മരണവും
കലികാലത്തിന് അറുതിവരുത്താൻ കാലന്റെ കൂട്ടിനായ്
മാരകരോഗവും
ഇനിയൊരു വൈറസ്
വന്നു കഴിഞ്ഞാൽ
കേരളമെന്നത് കേൾക്കുകയില്ല
സാക്ഷരകേരളമെന്നതുതന്നെ വിവരകേടിനു മാതൃകയായി സർക്കാർ ഭരണം ഓരോ തട്ടിൽ കണ്ടുമടുത്തവർ മൗനികളായി
കൂട്ടകൊലയും പെൺവാണിഭവും
മയക്കുമരുന്നിൽ മായിക വലയം
വിദ്യാഭ്യാസം കൂടിവരുമ്പോൾ രക്ഷക്കിന്നും വിദേശപഠനം
അത്യധ്വാനം കൈമുതലായവർ കഷ്ട്ടപെടുവാൻ വേറെ നാട്ടിൽ
മലയാളികളെ കാണാനില്ല
എല്ലായിടവും ബംഗാളികളായി
വന്നവരിവിടെ സുഖമായിട്ട് കുടുംബമോടെ ആഹ്ലാദത്താൽ
നല്ലോരു സുദിനം
പുതിയൊരു യുഗമായ് കാണാം ഒരു നേർകാഴ്ച്ചയിലായി
ആനന്ദത്താൽ ആലംബത്താൽ
വരവേൽക്കാമൊരു
പൊന്നിൻ പുലരിയെ
ചന്ദ്രശേഖരൻ (മാക്കുട്ടൻ )- 9447104712
