ഡോ .മാത്യു ജോയ്സ്
ഒരു ക്ലാസില്‍ അദ്ധ്യാപകന് കുട്ടികളോട് ചോദിച്ചു …കുട്ടികളെ, നിങ്ങൾക്ക് വളർന്ന് വലുതായാല്‍ ആരാവണം ?
ഒരാള്‍ : ടീച്ചര്മറ്റൊരാള് : ഡോക്ടര്‍
അങ്ങനെ വലിയ വലിയ ജോലികള്‍ ഓരോരുത്തരായി പറയുന്നു ..
അദ്ധ്യാപകന് ഒരു കുട്ടിയുടെ അടുത്തെത്തി…
“നിനക്ക് ആരാവണം എന്നാണു ആഗ്രഹം കുട്ടി ?”
കുട്ടി : “എനിക്ക് ഒരു കുതിര വണ്ടിക്കാരനാവണം ..”
അദ്ധ്യാപകന് : എന്ത്..?വെറും ഒരു കുതിര വണ്ടിക്കാരനോ ? നിനക്ക് ലജ്ജയില്ലേ കുട്ടി … !! മോശം ! മോശം!
അന്ന് മുഴുവന്‍ ആ കുട്ടിയെ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് കളിയാക്കി … അവന് അപമാനിതനായി …. സങ്കടത്തോടെ അവന് വൈകുന്നേരം വീട്ടിലെത്തി …അവനെയും കാത്ത് വാതില്ക്കല് അവന്റെ അമ്മ നില്ക്കുന്നുണ്ടായിരുന്നു…
മകന്റെ മുഖം വാടിയതു കണ്ട അമ്മ ചോദിച്ചു ” എന്ത് പറ്റി ഉണ്ണി നിനക്ക് ?”കുട്ടി : ടീച്ചര്‍ എന്നെ ചീത്ത പറഞ്ഞു … കുട്ടികള്‍ മുഴുവന്‍ കളിയാക്കി…അമ്മ : എന്തിന് ?കുട്ടി : ആരാവണം എന്ന് ടീച്ചര്‍ ചോദിച്ചപ്പോ ഞാന്‍ ഒരു കുതിരവണ്ടിക്കാരന്‍ ആവണം എന്ന് പറഞ്ഞു …
അമ്മ ചിരിച്ചു മകനെ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു ” അതിനെന്താ എന്റെ ഉണ്ണി ഒരു കുതിര വണ്ടിക്കാരന് തന്നെ ആവണം … പക്ഷെ എങ്ങനെ ഉള്ള ഒരു കുതിര വണ്ടിക്കാരന് ആവണം എന്നോ ? അമ്മ കാണിച്ചു തരാം വരൂ ..
അമ്മ മകനെ പൂജാ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി …വാതില്‍ തുറന്നു അവിടെ ഉള്ള വലിയൊരു ചിത്രത്തിലേക്ക് —– അര്ജുനന് ഗീത ഉപദേശിച്ച ആ കുതിര വണ്ടിക്കാരന്റെ ചിത്രത്തിലേക്ക് —– ചൂണ്ടി കൊണ്ട് പറഞ്ഞു “ഉണ്ണി നീ ഇത് പോലെ ഉള്ള ഒരു കുതിര വണ്ടിക്കാരന് ആയിട്ട് ഈ ലോകത്തെ മുഴുവന്‍ നയിക്കണം അതാണ് അമ്മയുടെയും ആഗ്രഹം ……”
അമ്മയുടെ ആ വാക്കുകള്‍ കുട്ടിയുടെ ശരീരത്തിലൂടെ ആയിരം വാട്ട് വൈദ്യുതി പോലെ പ്രവഹിച്ചു …. കുട്ടിയുടെ സങ്കടവും അപമാനവും ഒറ്റയടിക്ക് മാറി …….
ആരായിരുന്നെന്നോ ആ ബുദ്ധിമതിയായ , ഒരൊറ്റ വാക്ക് കൊണ്ട് മകന്റെ ചിന്താഗതി മുഴുവന്‍ മാറ്റി മറിച്ച ആ അമ്മ ? ഭുവനേശ്വരി ദേവി …!!!!
ആരായിരുന്നു ആ കുട്ടി ? നരേന്ദ്രന് !! അതെ നമ്മുടെ സ്വന്തം വിവേകാനന്ദ സ്വാമികള്‍ തന്നെ …
Strength is Life, Weakness is Death.Expansion is Life, Contraction is Death. Love is Life, Hatred is Death.” ― Swami Vivekananda”Strength is Life, Weakness is Death.