Monday, January 30, 2023

HomeFeaturesദേശീയ വാനന്വാടിയുടെ രാഗം, താളം, പല്ലവി!

ദേശീയ വാനന്വാടിയുടെ രാഗം, താളം, പല്ലവി!

spot_img
spot_img

സി.എൽ.ജോയി

ഫെബ്രുവരി ആറിന് ലതാ മങ്കേഷ്ക്കറുടെ ഒന്നാം ചരമ വാർഷീകമാണ്. ഒരോർമ്മ പുതുക്കലിൻെറ ഇടവേള!
1977-ലാണ് സുജാത എന്ന മലയാള സിനിമ റിലീസായത്. പ്രേംനസീറും ജയഭാരതിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങൾ. ചിത്രത്തിന് സംഗീത പുതുമ
അവകാശപ്പെടാമെന്നും നിരൂപണങ്ങളിറങ്ങി. മാങ്കൊന്വ് ഗോപാലകൃഷ്ണൻ എഴുതിയ വരികൾക്ക് രവീന്ദ്ര ജെയിനാണ് സംഗീതം പകർന്നത്. കാളിദാസൻെറ കാവ്യ ഭാവനയെ… താലി പൂ പീലി പൂ… തുടങ്ങിയ ഗാനങ്ങൾ എക്കാലത്തേയും ഹിറ്റുകളായി. ജനശ്രദ്ധക്കനുസരിച്ച് രവീന്ദ്ര ജെയിൻെറ അഭിമഖത്തിനും ഡിമാൻറായി.

ബോംബെയിലെ പാലിഹില്ലിലാണ് രവീന്ദ്ര ജെയിൻ താമസിച്ചിരുന്നത്. തീർത്തും അന്ധനായ സമർത്ഥനാണെന്നു കേട്ടറിവുമുണ്ട്. സംഗീത സംവിധാനത്തോടൊപ്പം ചുരുക്കം ചില ഗാനരചനയും നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ കാണാൻ പലപ്പോഴായി വസതിയിൽ പോയി. അടുത്ത പരിചയവും സിദ്ധിച്ചു. —കക്ഷി സ്ഥലത്തുള്ള സമയങ്ങളിൽ നല്ല ബഹളമായിരിക്കും. വിസ്താരമേറിയ ഹാളിൽ ഏറെ പേർ വട്ടമിട്ടിരുന്നു സൊറ പറച്ചിലാണ് നേരംപോക്ക് ഹോബി. നടുവിൽ മിക്സ്ച്ചർ കൂന്വാരം. കട്ടിംങ്ങ് ചായ ഓഡറനുസരിച്ചു വന്നു കൊണ്ടിരിക്കും. സദസിലെ പലരുടെ കഥകൾക്കിടയിൽ ഹൃദ്യമായ തമാശ പുള്ളി അവസരോചിതമായി പൊട്ടിക്കും. ചിരിയും സീരിയസുമാർന്ന നല്ലൊരു കഥയരങ്ങെന്നു സാരം.
ഇപ്രകാരമാണ് രവീന്ദ്ര ജെയിൻ എന്ന കലാകാരൻ പാട്ടിനു അച്ചടുപ്പമുള്ള പദങ്ങളും ഇണ ശ്രുതിയും തേടിപ്പിടിച്ചിരുന്നതത്രേ!

അന്നു അവിടെ ചെന്നപ്പോൾ മാനേജർ ചൗധരി സാർ കാണാൻ വിലക്കി. അരുകിൽ ലതാജിയുണ്ട്. മറ്റുള്ളവരെ അതോടെ പറഞ്ഞു വിട്ടു. ലതാജിയെ ജീവനോടെ ഒന്നു കണ്ടാൽ മാത്രം മതി. അഭിലാഷമറിയിച്ചു. മനസില്ലാ മനസ്സോടെ പാതി സമ്മതമരുളി. അവർക്കരുകിലേക്കു ഒറ്റടി വച്ചു പ്രവേശിച്ചു. ശല്യപ്പെടുത്തരുതല്ലോ. രവീന്ദ്ര ജെയിൻ ഹോർമോണിയം മധുരമായി വായിക്കുന്നു. അരുകിലെ ലതാ മങ്കേഷ്ക്കർ താള ലയങ്ങളാസ്വദിക്കയും. തല ചലിപ്പിച്ച് മൃദുവായി വിരൽ ഞൊടിച്ച്. സ്വര
മാധുരിയിൽ അദ്ദേഹത്തോടൊപ്പം ഈണം മൂളുകയും. സുൻ സായിബ സുൻ പ്യാർ കാ ധുൻ… പാടി പഠിപ്പിക്കുന്ന ശൈലി. റെക്കോഡിംങ്ങിനായുള്ള ട്രയൽ പ്രാക്ടീസിലാണെന്നു മാനേജർ സ്വകാര്യം പറഞ്ഞു. ലതാജിയെ വ്യക്തമായി അടുത്തു കാണാൻ മോഹമുദിച്ചു. അതോടെ സ്വയം മറന്നു. അതിരുകളെ ഭേദിച്ചു ബെല്ലും ബ്രേക്കുമില്ലാതെ നാലഞ്ചടി മുന്നോട്ടു ചെന്നു.
അലോസരമേറ്റ പോലെ രവീന്ദ്ര ജെയിൻ പാട്ടുപ്പെട്ടി അടച്ചു. ലതാജിയുടെ തേനും പാലുമൊഴുകുന്ന സ്വര മാധുരിക്കും സഡൺ സുല്ലു വീണു. കാണാനേതോ വേണ്ടപ്പെട്ട സന്ദർശകൻ എത്തിയിട്ടുണ്ടെന്നു വിവരം കൊടുത്തു. പ്രതികരണം നീരസം. അനുവാദമില്ലാതെ ആരാൻെറ ആഗമനം

കേട്ട പാതി കാതു കൂർപ്പിച്ചു. കറുത്തു തുടുത്ത മുഖത്ത് അരിശത്താൽ ഇളം ചെമപ്പു പഴുത്തു. എങ്കിലും ഭാഗ്യത്തിനു പതിവുള്ള മണം ശ്വസിക്കലായി. തിരിച്ചറിഞ്ഞതും ശാന്തനായി. ദേഷ്യം മാറി. സ്വാഗതം നേർന്നു. വരണം മലയാളംജീ. സലാമുണ്ട്. ഓർക്കാപ്പുറത്തുള്ള വരവിൻെറ വിശേഷം പിന്നെയാകാം. അദ്ദേഹം ഹാർമോണിയം നീക്കി വച്ച് എണീറ്റു. ഞാൻ ലതാജിക്കു നേരെ സർവ്വം മറന്നു കൈകൂപ്പി. പാദം തൊട്ടു നമസ്ക്കരിക്കാനുള്ള ബഹുമാനം. കറുപ്പു കണ്ണട ധരിച്ച രവീന്ദ്ര ജെയിൻ ഒന്നും കാണുന്നില്ലെന്നു സമാധാനിച്ചു. പക്ഷേ അനക്കത്തിൽ കാതു കൊണ്ട് എല്ലാം നേർക്കു നേരെ കാണുന്ന അപാര സിദ്ധി ദൈവം കണ്ടറിഞ്ഞു നൽകിയിട്ടുണ്ട്. (അതാണല്ലോ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന ചിത്രത്തിൻെറ സമൂല തീം!) നിങ്ങൾ പരിചയപ്പെട്. ദാ വന്നു. ഒന്നിനുള്ള ഇടവേളയെന്നു ചെറു വിരൽ കാട്ടി. തപ്പി തപ്പി കൂളായി നടന്നു കഴിഞ്ഞു. എന്നെ അറിയുമോ? പാട്ടു കേട്ടിട്ടുണ്ടോ? മലയാളികൾക്കിടയിൽ എന്താണ് അഭിപ്രായം? അപ്രതീക്ഷിതമായി ഒരു കുന്നു ചോദ്യങ്ങൾ. ഉചിതമായ ഉത്തരം കിട്ടാതെ വിഷമിച്ചു പോയി.
കദളീ ചെങ്കദളീ പൂവ്വേണോ…. പാട്ടും ഒച്ച ഉയർത്തി വന്നു. പിന്നേയും വാചലയായി. വയലാർ. സലിൽ ചൗധരി. പ്രിയങ്കര ഗാനം ഹിന്ദിയിൽ എഴുതിയെടുക്കാൻ ഏറെ ബുദ്ധിമുട്ടി. രാമു കാര്യാട്ടു സാഹിബ്ബ്. പാവം മരിച്ചു പോയല്ലേ! കേരളീയരോടെല്ലാം സ്നേഹാന്വേഷണം പറയണം. പിന്നെയും എന്തൊക്കെയോ മൂഡനുസരിച്ചു സംസാരിച്ചു കൂട്ടി. ഡ്രൈവർ വന്ന് വാതിൽ കൊട്ടി. തിടുക്കത്തിൽ അവർ സ്തുതി കൂപ്പി എണീറ്റു. സല്ലാപം സത്യമോ മിഥയോ എന്നു തിരിച്ചറിവില്ലാത്ത ഭാവത്തിൽ നിശ്ചലത വരിച്ചു. അത്ഭുതം ദർശിച്ചു മിഴിച്ചു നിന്നു പോയി. മിത ഭാഷിണിയെന്ന ഓമനപ്പേരാണ് വാനന്വാടിയെ കുറിച്ചു കേട്ടിട്ടുള്ളത്. അടുത്താൽ ഇഷ്ടം പിടിക്കുന്ന വാതോരാത്ത പാട്ടുകാരി. ജ്ഞാന കുലീന സഹൃദയരോട് വായാടിയാണെന്നും വെളിപ്പെടുത്തി. ശരി. ഇനിയും കൂടെ കൂടെ കാണാം. ആശ തന്നവർ പിരിഞ്ഞു പോയി. അകത്തു പോയ സംഗീത ഗുരു രവീന്ദ്ര ജെയിനോട് അനുവാദം ചോദിക്കാതെ. അവിടേക്കുള്ള ആകസ്മികമായ ലതാ മങ്കേഷ്ക്കറുടെ ആ വരവ് എനിക്കു വേണ്ടി മാത്രമായിരുന്നെന്നു ഇപ്പോഴും വിശ്വസിക്കുന്നു. 1985-ലിറങ്ങിയ രാം തേരി ഗംഗ മൈലി, രാജ്കപ്പൂർ ഫിലിം ഒരു പത്തിരുപത് വട്ടം കണ്ടു കാണും. കൂടിക്കാഴ്ചയുടെ ഹരവും സ്വരവും ധ്വനിക്കുന്ന സുൻ സായിബാ സുൻ …… തേൻ തുളുന്വും ആലാപന മാധുരിയിൽ വിഭാഷിയരെ പോലും സ്വാധീനിച്ച് ആകർഷിച്ചു. ഗാനം കൗമാര അഭിനിവേശമായി മാറിയതിൽ അതിശയം തെല്ലുമില്ല!

ബോംബെ രവി

സംഗീത സംവിധായകൻ രവി ഹിന്ദി സിനിമകളിലൂടെ ആണ് പോപ്പുലറായത്. രവിശങ്കർ ശർമ്മ, മുഴുവൻ പേര്. പഞ്ചാബി. സിനിമയിൽ പാട്ടു പാടാനുള്ള കന്വം മൂത്ത് ബോളീവുഡ്ഡ് നഗരമായ ബോംബെക്കു വണ്ടി കേറി. പല പ്രശസ്തരേയും ബുദ്ധിമുട്ടേറെ സഹിച്ച് സമീപിച്ചു. ഫലം വിഫലം. ഒടുവിൽ നിരാശനായ ഗായകൻ നഗര നിത്യവൃത്തിക്കു വേണ്ടി കംപോസറുടെ സഹായിയായി കൂടി. കവിതാ ആസ്വാദനത്തോട് അടുത്തതും സംഗീത ജ്വരം തിളച്ചു. ദൈാനുഗ്രഹം അതിലൂടെ വഴി തെളിച്ചു. 1970-കളിൽ പ്രശസ്തനാക്കി. ഏകദേശം ആയിരം
പാട്ടുകളുടെ സൃഷ്ടാവായി. ദേശീയ പുരസ്കാരവും നേടി. പലവട്ടം ഫിലിം ഫെയർ അവാർഡും കരസ്ഥമാക്കി. ഹിന്ദി കൂടാതെ പല ഭാഷക്കാരും രവി സംഗീതം പരീക്ഷിച്ചു. കൂട്ടത്തിൽ സംവിധായകൻ ഹരിഹരൻ മലയാളത്തിലും രവിക്ക് അവസരം കൊടുത്തു. പഞ്ചാഗ്നിയിൽ തുടങ്ങി 14
മലയാള ചിത്രാജ്ഞ്വലിക്ക് അവകാശിയായി. രണ്ടു തവണ കേരള സംസ്ഥാന അവാർഡിന് അർഹനായി. ഹിന്ദി ഹിറ്റു പാട്ടുകളിൽ ഏറെ കൗതുകമായി ബാറ് ബാറ് ദേക്കോ ഹസാറ് ബാറ് ദേക്കോ… 1962-ൽ റിലീസു ചെയ്ത ചൈന ടൗൺ എന്ന ചിത്രത്തിൽ മജ്റൂ സുൽത്താൻപുരി എഴുതിയ വരികൾക്ക് രവിയാണ് സംഗീതം പകർന്നത്. ഇപ്പോഴും ന്യൂജൻ ചുണ്ടുകളിൽ തത്തിക്കളിക്കുന്നു. എന്തിനധികം ബോംബെ രവി മലയാളത്തിൽ കോർത്ത മഞ്ഞൾ പ്രസാദവും നെറ്റയിൽ ചാർത്തി….ആരേയാണ് കോൾമയിർ കൊള്ളിക്കാത്തത്? മലയാള തനിമ അദ്ദേഹം വരികളൊപ്പിച്ചു നില നിർത്തിയെന്നതാണ് പാട്ടിലെ ട്യൂണിൻെറ മാഹാത്മ്യം. ക്ലാസിക്കും കർണ്ണാട്ടിൿ ഉും ചേർന്ന സംശുദ്ധ ക്ലേയെന്നായിരുന്നു നിരൂപണ വിശേഷണം.

എന്തായാലും ജീവിച്ചിരുന്ന ചുരുങ്ങിയ കാലം ഹിന്ദുസ്ഥാനി ശബ്ദങ്ങളുടെ സമസ്ത സാധകനായി അറിയപ്പെട്ടു. തികച്ചും ലളിതനും തലക്കനമില്ലാത്ത സ്ഥിരോത്സാഹിയെ പരിചയപ്പെട്ടത് ജസ് ലോൿ ഹോസ്പ്പിറ്റലിൽ വച്ച്. അസുഖത്തിനു ചികത്സയിലായിരുന്ന രോഗി. പേ വാർഡിലെ ബഡ്ഡിൽ തലപൊക്കി വച്ചാണ്
കിടപ്പ്. സമയം രാത്രി. ഛായഗീത് എന്ന സിനിമാപ്പാട്ടു പ്രോഗ്രാം. ദാ നോക്കൂ ചിത്രം ലൗ ഇൻ ടോക്കിയോ. എൻെറ വെസ്റ്റേൺ പീസ്. രോഗിയാണെന്ന കഥമറന്ന് ഉൽസുകനായി എണീറ്റിരുന്നു. രസികരമായ ഇൻറവ്യൂ അന്തരീക്ഷം ക്രിത്രിമമായി വരുത്തി. തളരാതെ ഒരുപാട് നേരം സംസാരിച്ചു. ഒട്ടും നിരാശനാക്കാതെ. എല്ലാ ബാലിശ ആവർത്തന ചോദ്യങ്ങൾക്കും ഉത്തരം. എഴുത്തിനുള്ള സ്റ്റഫ് വരുത്തി. അതാണ് മുന്നൊരുക്കമില്ലാത്ത വാക്ക് ചാതുരി മിടുമിടുക്ക്! മുഷിപ്പില്ലാത്ത കലാവല്ലഭവൻെറ സമർത്ഥ സ്വഭാവം. ആർക്കും കൂടുതൽ അടുക്കാനുള്ള സ്വാതന്ത്ര്യം ഇളവോടെ തരും. ഫോട്ടോസിനായി സാന്താക്രൂസിലെ
ബംഗ്ലാവിൽ ചെന്നു. അതേ പെരുമാറ്റം. അടുപ്പത്തിനിടയിൽ അഭിരുചികൾ പലതും അങ്ങട്ട് ചോദിച്ചു മനസ്സിലാക്കി. നല്ലൊരു പാട്ടെഴുതാനും പ്രോത്സാഹിപ്പിച്ചു. മൂളി കേട്ട ട്യൂണൊപ്പിച്ച് കുറിച്ചു. വായിച്ച് ഹിന്ദിയിലെഴുതി കൊടുത്തു. പ്രയാസമുള്ള വാക്കുകളുടെ അർത്ഥവും
സൂത്രത്തിൽ ആരാഞ്ഞ് ഗ്രഹിച്ചു. ഒരു ഒഴുക്കിനു എല്ലാ വരികളും പാടി തൃപ്തിയടഞ്ഞു. പിരിയവേ അഭിനന്ദനങ്ങളും നേർന്നു. അക്കഥ ഓർക്കാപ്പുറത്താണ് വിളിയായി വരുന്നത്.

ലതാജിയുമായി അടുത്ത കൂടിക്കാഴ്ച!

ഒന്ന് മെഹബൂബ് സ്റ്റുഡിയോ വരെ വരണം. പാട്ടിൻെറ റെക്കോഡിംങ്ങ് ഹിൻറ് തന്നില്ല. ലതാജിയുണ്ടിവിടെ എന്നുമാത്രം സൂചിപ്പിച്ചു. ആശ വച്ച് ജോലി സ്ഥലത്ത് സുല്ലുപ്പറഞ്ഞ് ഇറങ്ങി. രഹസ്യം പറഞ്ഞത് അബദമായി.
ബോസും കൂടെ കൂടി. ലതാജിയുടേയും രവിയുടേയും മുഴുത്ത ഫാൻ. ബാന്ദ്ര, ബാൻറ് സ്റ്റാൻറുവരെ ബോസിൻെറ ലിഫ്റ്റു കിട്ടി. ദൈവത്തോട് മനസുരുകി കൂട്ട പ്രാർത്ഥന. ആരെങ്കിലുമൊരാൾ സ്ഥലത്തില്ലേൽ മൊത്തം വഷളാകും. ബംഗാളി, മിതഭാഷിയായ സോമനാഥ് ഘോഷ് പറ്റിച്ചൂന്ന്
അധിക്ഷേപിച്ച് തട്ടിക്കേറും തീർച്ച. പോരായ്മ പോട്ടെ. നിഘണ്ടുവിലില്ലാത്ത തെറിയഭിഷേകം ഭയന്നു വിറച്ചു. ഭാഗ്യം രണ്ടുപേരും സ്ഥലത്തുണ്ടായിരുന്നു. പതിവിൻ പടി രണ്ടുപേരേയും പ്രണമിച്ചു. വിശ്വസിക്കാനാവാതെ ഭ്രമിച്ചു
നിന്ന നെൿസ്റ്റ് ബോസിനെ പരിചയപ്പെടുത്തി. ലതാജി ഉറ്റു നോക്കി. പരിചയം പ്രകടിപ്പിച്ച് മൃദു മന്ദഹാസം. രവി സാറിന് അത്ഭുതം.പരിചിതരാണെന്ന് ലതാജി ഉറപ്പിച്ചു പറഞ്ഞു. വിശ്വസിപ്പിക്കാൻ ചമ്മലോടെ
പേരും കൃത്യമായി ഓർക്കാതെ പറഞ്ഞു. ജോയ് ഐസ്ക്രീം ഏഡ് കാണുന്വോഴോർമ്മ വരും. കൂടാതെ നമ്മുടെ ഫേവറിറ്റ് ഏക്ട്ടർ ജോയ് മുഖർജി. വിശദീകരണം തൃപ്തിയായി. സമയം കളയണ്ടാ. രവി സാർ ലതാജിയോട് തുടങ്ങാമെന്ന് ആംഗ്യം. അവർ ചുരുട്ടാതെ പിടിച്ച കടലാസിൽ ശ്രദ്ധ ചൊലുത്തി. വാക്കുകളുടെ കെട്ടുംപ്പൂട്ടും ശ്രുതിലയ ക്രമത്തിലോർത്തു.
പാട്ടിൻെറ പാലാഴി ചുണ്ടുകശക്കി. സ്വര ലയം തെറ്റാതിരിക്കാൻ കണ്ണടച്ചിരുന്നു ലേശനേരം മനസാ പ്രാക്ടീസും. പഠിപ്പിച്ച അതേ ചിട്ടയിൽ ഒരാവർത്തി എനിക്കു കേൾക്കാൻ പാകത്തിന് നിറുത്തി നിറുത്തി ഭംഗിയായി പാടി. ഈ ജന്മ പുണ്യമായത് വിലയിരുത്തി. തെറ്റുണ്ടേൽ
തിരുത്താം. രവി സാറ് വക കണ്ണേറ്. കിളി കൊഞ്ചലാർന്ന സ്വരം നല്ല സൂട്ട്! ഗ്രേറ്റ്! തംസപ്പ് സിഗ്നലോടെ കോരിത്തരിച്ചു. തുടർന്നു പാട്ടു വിസ്തരിച്ച് പഠിപ്പിക്കലിനോ റെക്കോഡിംങ്ങിനോ അവർ അകത്തു പോയി. തിരക്കും പറഞ്ഞ് ബോസും സ്ഥലം വിട്ടു. ഏറേ നേരം തുട താളം പിടിച്ചിരുന്ന് ഒറ്റക്ക് തന്വുരു മീട്ടി. ലോക പ്രശസ്തനാകുന്ന സ്വപ്നങ്ങളോടെ.

മധു മധുവായ് ഒഴുകി മധുരമൊരു സ്വപ്നം
നിറപതപതഞ്ഞൊഴുകി ഹൃദയമെൻ സരസ്.

ഊഞ്ഞാലിലാടുവാൻ, മുരളികയൂതുവാൻ
തെന്നലേ നീയ്യുമെൻ പൂവ്വാടിയിൽ
പൂക്കൂടയും കൊണ്ടു വായോ.

തൊപ്പിക്കിളി പാടി എൻെറ സാമ്രാജ്യം
തെന്നലൊന്നു മൂളി എൻെറ താരാട്ട്
തപ്പു താളങ്ങളിൽ തരികടകളാടി ഞാൻ
തെന്നലേ നീയ്യുമെൻ പൂവ്വാടിയിൽ
പൂക്കൂടയും കൊണ്ടു വായോ.

മാറോടണച്ചു ഞാൻ എൻെറ സ്വപ്നങ്ങളെ
മാറിമാറി ചുംബിച്ചു എൻെറ മോഹങ്ങളെ
നെയ് മണി നാളങ്ങളിൽ തീർത്ഥമാഴുക്കി ഞാൻ
തെന്നലേ നീയ്യുമെൻ പൂവ്വാടിയിൽ
പൂക്കൂടയും കൊണ്ടു വായോ.
മധു മധുവായ് ഒഴുകി മധുരമൊരു സ്വപ്നം……

വാക്കു വരികളുടെ റിതം അസുലഭ ഉന്മാദം പകർന്നു. ചാരിയിരുന്ന് പാടി തളർന്ന് വിശ്രമ സ്വഭാവം പോലെ മയങ്ങി പോയി. നേരം നല്ല രാത്രി. തട്ടി വിളിച്ച വാച്ചു മാനെ പകച്ചു നോക്കി. കണ്ണുകൾ തിരുമ്മിയുടച്ചു. ഇളിഭ്യനായി നൈരാശ്യത്തിൽ സ്റ്റുഡിയോ പുറത്തേക്ക് നടന്നു. എല്ലാം
പതിവു പോലത്തെ ദിവാ സ്വപ്ന ശല്യമായിരുന്നെന്ന് ഇപ്പോഴും വിശ്വസിക്കാൻ ഉഴറും മനസിനു പ്രയാസം നേരിടുന്നു. രവി സാറ് പണ്ടേറെഡിമെയ്ഡ് ആശയടുപ്പിച്ച് കടന്നു പോയി. ഇപ്പോഴിതാ രാക്കുയിലും ശബ്ദമാധുരിക്ക് വിട ചൊല്ലി. മധുരമായ വേദനകൾ മധു മധുവായ് കൈരളീ
പ്രാസമൊപ്പിച്ച് തീർത്ഥ നദിയായ് ഒഴുകട്ടെ. ചേർന്നു പാടാൻ പിന്നീടാരേയും ഒത്തുകിട്ടിയില്ല. ലതാ മങ്കേഷ്ക്കർ മേൽ വരികൾ പാടുമെന്നു സ്വപ്നത്തിൽ പോലും എഴുതുന്വോൾ പ്രതീക്ഷിച്ചതല്ല. സംഗീത കുലപതി രവി സാർ
ചിട്ടപ്പെടുത്തിയത് മറ്റൊരു ഗായികയെ പാടി കേൾപ്പിക്കാൻ മനം മടിക്കുന്ന നിരുത്സാഹമേയില്ല. ഇതൊരു സ്റ്റോക്കു മാത്രമല്ല ബാക്കി. ഒരു നൂറെണ്ണമെങ്കിലും മനോചേതാരം വരുത്തി തത്തിക്കളിക്കുന്നുണ്ട്. തലയിലും, നാത്തുന്വത്തും, ഒക്കത്തുമായി ഒട്ടിപ്പിടിച്ച് ചുറ്റിക്കളിക്കുന്നു. ഒരിക്കൽ
ദൈവേഷ്ട സമയം സമാഗതമാകും. അപ്പോൾ സന്ദർഭവും സാഹചര്യവും താനെ ഒത്തുവരും. അതാണ് അക്ഷമരുടെ അൺലിമിറ്റഡ് കാത്തിരിപ്പ് ഫോർമുല!–

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments