Friday, March 29, 2024

HomeFeaturesപ്രൊഫസര്‍ ജോലി ബോറടി, യുവാവ് ചുമട്ടുതൊഴിലാളിയായി

പ്രൊഫസര്‍ ജോലി ബോറടി, യുവാവ് ചുമട്ടുതൊഴിലാളിയായി

spot_img
spot_img

കോളജിലെ പ്രൊഫസര്‍ ജോലി മടുത്ത യുവാവ് ബോറടി മാറ്റാന്‍ ചുമട്ടുതൊഴിലാളിയായി.
ഹൈദരാബാദിലെ ഒരു എന്‍ജിനിയറിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ജോലിയുപേക്ഷിച്ച് പ്രദേശത്തെ ഒരു ചന്തയില്‍ ചുമട്ടുതൊഴിലാളിയായത്.

ഏപ്രില്‍ ഏഴുമുതല്‍ യുവാവിനെ കാണാതായിരുന്നു. ഇയാള്‍ തെലങ്കാനയിലെ തന്റെ നാട്ടിലേക്ക് പോയതായിരിക്കുമെന്നാണ് കോളേജ് അധികൃതര്‍ കരുതിയത്. എന്നാല്‍, ഇയാള്‍ വീട്ടിലെത്തിയിട്ടില്ലെന്ന് കുടുംബം അറിയിച്ചു.

ഏതാനും ദിവസം കാത്തിരുന്നിട്ടും ഇയാളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അബ്ദുള്ളപുര്‍മേട്ടിലെ പഴച്ചന്തയില്‍ നിന്ന് യുവാവിനെ കണ്ടെത്തിയത്. അബ്ദുള്ളപുര്‍മേട് പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് യുവാവിനെ കുടുംബത്തിന് കൈമാറി.

നേരത്തേയും സമാനരീതിയില്‍ ഇയാളെ കാണാതായിട്ടുണ്ടെന്ന് കുടുംബം പോലീസിനെ അറിയിച്ചു. അന്നും വീടിനടുത്തുള്ള ചന്തയില്‍ ഇയാള്‍ പോര്‍ട്ടര്‍ ജോലി ചെയ്യവെയാണ് കണ്ടെത്തിയതെന്നും കുടുംബം പോലീസിനോട് പറഞ്ഞു.

കടപ്പാട്: ഐഎഎന്‍എസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments