Saturday, March 2, 2024

HomeFeaturesസ്വപ്നം നല്‍കുന്ന സന്ദേശങ്ങള്‍, അര്‍ത്ഥം...എല്ലാം അറിയാം...

സ്വപ്നം നല്‍കുന്ന സന്ദേശങ്ങള്‍, അര്‍ത്ഥം…എല്ലാം അറിയാം…

spot_img
spot_img

വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ് പറയുന്നത്…നമുക്ക് നോക്കാം…

ഉറക്കത്തില്‍ വരുന്ന അനുഭൂതികളും ചിന്തകളും ഭയവും ഒക്കെയാണ് സ്വപ്നങ്ങള്‍ എന്നറിയപ്പെടുന്നത്. ആഴമുള്ള നല്ല ഉറക്കത്തില്‍ തലച്ചോറ് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകുന്നു. അതുകൊണ്ടുതന്നെ മാനസിക പ്രവര്‍ത്തനങ്ങളും അപ്രത്യക്ഷമാകും. എന്നാല്‍ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവന്‍ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും.

ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവര്‍ത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതില്‍ ഉണരുകയും ചെയ്യും. ഇങ്ങനെ നേരിയ ഉറക്കത്തില്‍ നടക്കുന്ന മാനസിക പ്രവത്തനമാണ് സ്വപ്നം എന്ന് ചുരുക്കത്തില്‍ വിശകലനം ചെയ്യാം. ഒന്നുങ്കില്‍ ഉറങ്ങാന്‍ കിടന്നയുടനെയോ ഉണരുന്നതിന്‍ അല്പം മുന്‍പോ ആയിരിക്കും സ്വപ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളികയാണ്. ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല.

സ്വപ്നം ഉറക്കത്തിനും ഉണര്‍വിനും ഇടയിലെ ചെറിയ യാത്രയാണ്. സ്വപ്നം കാണാനുളള കാരണം ഉറങ്ങുന്നതിനുമുന്നെ മനസ്സില്‍ ഒരു ചിന്തയെ മാത്രം പിന്തുടരുകയും അതിന്റെ എല്ലാ വശങ്ങളെകുറിച്ച് മനസ്സും ശരീരവും പിന്തുടരാതെയും ചെയ്യുമ്പോള്‍ അറിയാതെ തളച്ച മയക്കത്തിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.

ഈ കാരണത്താല്‍ പിന്തുടര്‍ന്ന ചിന്തകളെ പൂര്‍ണമാക്കാന്‍ ശരീരത്തിന്‍ സഹായമില്ലതെ മനസ്സ് ഒറ്റക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പരിണത ഫലമാണ് സ്വപ്നം. സ്വപ്‌നങ്ങള്‍ സാധാരണയായി ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്നവയാണ്. 20-30 മിനിറ്റുകള്‍ വരെ നീണ്ടു നില്‍ക്കുന്ന സ്വപങ്ങളുമുണ്ട്. ഇരുപത് മിനിട്ടു നേരത്തെ ഒരു സ്വപ്നം കാണുന്നതിന് സെക്കന്‍ഡുകള്‍ മാത്രമാണ് എടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സാധാരണ സ്വപ്‌നങ്ങള്‍ സ്വപ്നം കാണുന്നയാളുടെ നിയന്ത്രനത്തിലായിരിക്കുകയില്ല. എന്നാല്‍ ‘ലൂസിഡ് ഡ്രീമിംഗ്’ എന്ന അവസ്ഥയില്‍ സ്വപ്നം കാണുന്ന ആളിന് സ്വബോധം ഉണ്ടായിരിക്കും. മാനശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയിഡിന്റെ സ്വപ്നങ്ങളുടെ അപഗ്രഥനം എന്ന ഗ്രന്ഥം സ്വപ്നത്തിന് ചില ശാസ്ത്രീയ മാനങ്ങള്‍ നല്‍കുന്നുണ്ട്. ക്രിസ്റ്റിഫര്‍ നോളന്‍ സംവിധാനം ചെയ്ത ‘ഇന്‍സെപ്ഷന്‍’ എന്ന ഹോളിവുഡ് ചിത്രവും സ്വപ്നത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ വിശകലനം ചെയ്യുന്നതാണ്.

ലിയനാര്‍ഡോ ഡി കാപ്രിയോ, ജോസഫ് ലെവിറ്റ് എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രത്തില്‍ മറ്റൊരാളുടെ സ്വപ്നത്തിനുള്ളില്‍ കടന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നവരുടെ കഥയാണ് പറയുന്നത്. ഒരാളുടെ സ്വപനം നിരവധി ആളുകള്‍ക്കു ഷെയര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ട്.

മനസ്സിലെ തീക്ഷ്ണമായ ആഗ്രഹങ്ങളുടെ സൂചനകളായി സ്വപ്നങ്ങളെ കരുതുന്നവരുണ്ട്. ചിലപ്പോള്‍ ചില മുന്നറിയിപ്പുകളായി സ്വപ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. മൃഗങ്ങള്‍, പ്രകൃതി, സംഭവങ്ങള്‍, എന്തിന് സിനിമ വരെ സ്വപ്നത്തില്‍ കാണുന്നവരുണ്ട്. മൃഗങ്ങളെ സ്വപ്നത്തില്‍ കാണുന്നതിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോ..? ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അതിതീവ്രമായ ആഗ്രഹങ്ങളും സ്വാതന്ത്ര്യമോഹങ്ങളുമാണ് സ്വപ്നത്തില്‍ മൃഗങ്ങളെ കാണുന്നതിനു കാരണമായി പറയപ്പെടുന്നത്.

നിങ്ങള്‍ മൃഗങ്ങളെക്കുറിച്ചു കണ്ട സ്വപ്നങ്ങള്‍ ഓര്‍മിച്ചുനോക്കൂ. വന്യജീവികളാണോ..? ആരോഗ്യമുള്ളവരാണോ, ശോഷിച്ചവരാണോ..? നിങ്ങളുടെ സ്വപ്നത്തില്‍ വളരെ ദൂരെ നിന്നാണോ അടുത്തുനിന്നാണോ കണ്ടത്..? നിങ്ങള്‍ക്ക് അടുത്തേക്കു നടന്നുവരികയായിരുന്നോ..? നിങ്ങളില്‍ നിന്നു നടന്ന് അകലുകയായിരുന്നോ..? സാധാരണ ആളുകള്‍ സ്വപ്നം കാണാറുള്ള ചില ജീവികളും അവയുടെ അര്‍ഥങ്ങളും നോക്കാം:

കരടി
ചെയ്ത കാര്യങ്ങളെ വിലയിരുത്താനുള്ള സൂചനയാണു കരടിയെ സ്വപ്നത്തില്‍ കണ്ടാല്‍ സൂചിപ്പിക്കുന്നത്. ചുരുണ്ടു കൂടിക്കിടന്ന് ഉറങ്ങുന്ന കരടിയെ സ്വപ്നത്തില്‍ കണ്ടാല്‍ നിങ്ങള്‍ അവതരിപ്പിക്കുവാന്‍ പോകുന്ന കാര്യങ്ങളില്‍ കൂടുതല്‍ വിശകലനം വേണമെന്നാണ് അര്‍ഥം. കരടി നിങ്ങളെ ആക്രമിക്കാന്‍ വരുന്നതാണു കാണുന്നതെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ ഉപേക്ഷ വിചാരിച്ച പ്രധാന കാര്യങ്ങള്‍ പരിഗണിക്കാന്‍ സമയമായെന്നാണ് അര്‍ഥം. സമീപത്തു നില്‍ക്കുന്ന കരടിയെ കണ്ടാല്‍ നിങ്ങളുടെ വിശ്വാസങ്ങളെയും ചിന്തകളെയും ആത്മവിശകലനം ചെയ്യുന്നതിനെയാണു സൂചിപ്പിക്കുന്നത്.

തേനീച്ച
തേനീച്ചകള്‍ കൂട്ടായ്മയെയാണു സൂചിപ്പിക്കുന്നത്.

ഉറുമ്പ്
ഉറുമ്പുകളെ സ്വപ്നം കാണുന്നതു നിങ്ങളെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു. പൂര്‍ത്തിയാകാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത. ഉറുമ്പുകള്‍ കഠിനാധ്വാനത്തെയും കൂട്ടായ്മയെയുമാണു സൂചിപ്പിക്കുന്നത്. ഉറുമ്പിന്‍ കൂട് സ്വപ്നം കണ്ടാല്‍ സൗഹൃദങ്ങളും കുടുംബാഗങ്ങളും നിങ്ങള്‍ക്ക് സഹായമാകുമെന്നാണു സൂചിപ്പിക്കുന്നത്.

പൂച്ച
വെള്ള നിറത്തിലുള്ള പൂച്ച ആത്മീയജ്ഞാനത്തെയാണു സൂചിപ്പിക്കുന്നത്. കറുത്ത പൂച്ചയെയാണു കാണുന്നതെങ്കില്‍ സ്വപ്നം കാണുന്നയാളുടെ രഹസ്യാത്മകതയും അന്തര്‍ലീനമായിക്കിടക്കുന്ന ശക്തിയെയുമാണു സൂചിപ്പിക്കുന്നത്.

നായ
സൗഹൃദവും ആത്മാര്‍ഥതയുമാണ് സ്വപ്നത്തിന്റെ അര്‍ഥം. എന്നാല്‍ നായ കുരയ്ക്കുന്ന ശബ്ദം കേട്ടാല്‍ നിങ്ങള്‍ക്കെതിരെ പ്രചരിക്കുന്ന നുണക്കഥകളെക്കുറിച്ചാണ്. നായ് കടിക്കുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങള്‍ക്കു സംഭവിച്ച തെറ്റിനെ സൂചിപ്പിക്കുന്നു. നിങ്ങളെ പിറകെ നടന്ന് ആക്രമിക്കുന്ന നായെയാണു സ്വപ്നം കാണുന്നതെങ്കില്‍ ഹൃദയവികാരങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് നിങ്ങള്‍. പ്രവര്‍ത്തനങ്ങള്‍ എടുത്തു ചാടി ആയിരിക്കരുത്. സ്വപ്നത്തില്‍ നിങ്ങളുടെ യാത്രയില്‍ നായ നിങ്ങളെ വഴികാട്ടി മുന്‍പില്‍ പോകുന്നതായാണു കാണുന്നതെങ്കില്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ സുരക്ഷിതരാണെന്നാണ്.

ആന
സ്വപ്നത്തില്‍ ആനയെക്കണ്ടാല്‍ ജീവിതത്തില്‍ ആ സമയത്ത് അനുഭവിക്കുന്ന തടസ്സങ്ങളെയാണു സൂചിപ്പിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഒരു ആനയെ നയിക്കുന്നതായി സ്വപ്നം കണ്ടാല്‍ കുടുംബത്തിലെ നിങ്ങളുടെ നേതൃപാടവത്തെയാണു സൂചിപ്പിക്കുന്നത്. സര്‍ക്കസിലുള്ള ആനയെയാണു കാണുന്നതെങ്കില്‍ ഗര്‍വോടു കൂടിയാണു നിങ്ങള്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നത്, കൂടുതല്‍ ശ്രദ്ധയോടെ സാഹചര്യങ്ങളെ നേരിടണം.

തവള
വെള്ളത്തില്‍ കിടക്കുന്ന തവളയെയാണു സ്വപ്നം കാണുന്നതെങ്കില്‍ വികാരഭരിതമായ കാര്യങ്ങളെ ജീവിതത്തില്‍ അഭിമുഖികരിക്കേണ്ടിവരും. വിജയകരമായി മറികടക്കാനും പറ്റും. സ്‌നേഹവും സമൃദ്ധിയും അനുഗ്രഹവുമാണു സ്വപ്നത്തില്‍ തവളയെ കണ്ടാല്‍ ലഭിക്കുന്നത്. തവളയെ കയ്യില്‍ എടുക്കുന്നതു സ്വപ്നം കണ്ടാല്‍ ദീര്‍ഘകാലമായി നിങ്ങള്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നടക്കുമെന്നും കരുതപ്പെടുന്നു.

പല്ലി
നിങ്ങളില്‍ നിന്ന് ഓടി അകലുന്ന പല്ലിയെ കണ്ടാല്‍ നിങ്ങള്‍ എന്തിനെയോ പേടിക്കുന്ന എന്നാണു മനസ്സിലാക്കേണ്ടത്. മരത്തിലിരിക്കുന്ന പല്ലിയെ സ്വപ്നം കണ്ടാല്‍ ശുഭസൂചനയാണ്.

മയില്‍
മയില്‍ ആത്മവിശ്വാസത്തെയാണു സൂചിപ്പിക്കുന്നത്. ചിലപ്പോള്‍ അമിത ആത്മവിശ്വാസത്തെയും കാണിക്കുന്ന സൂചനയാണ്. ശബ്ദം വയ്ക്കുന്ന മയിലിനെയാണു കാണുന്നതെങ്കില്‍ മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാന്‍ നിങ്ങള്‍ ശ്രമിക്കുന്നതാണ് സൂചിപ്പിക്കുന്നത്. പീലി പൊഴിച്ച മയിലിനെയാണു കാണുന്നതെങ്കില്‍ നിങ്ങളെ തേടിയെത്തുന്ന പുതിയ പദ്ധതിയെക്കുറിച്ചുള്ള സൂചനയാണ്.

പാമ്പ്
ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഊര്‍ജത്തെയാണു സ്വപ്നം സൂചിപ്പിക്കുന്നത്. സര്‍പ്പം നിങ്ങളെ കൊത്തുന്നതായി കണ്ടാല്‍ പുതിയതായി പരിചയപ്പെട്ട ആള്‍ക്കാരെ കൂടുതല്‍ വിശ്വസിക്കരുതെന്നാണു സൂചിപ്പിക്കുന്നത്.


ഇനി ഇയാന്‍ വാലസ് എന്ന ഗവേഷകന്റെ വിശേഷങ്ങളറിയാം…ഏതാണ്ട് ഒരുലക്ഷത്തിഅന്‍പതിനായിരത്തോളം സ്വപ്നങ്ങള്‍ക്ക് വ്യാഖ്യാനം നല്കിയ വ്യക്തിയാണ് ഇയാന്‍. തന്റെ 30 വര്‍ഷത്തെ അനുഭവങ്ങളാണ് അദ്ദേഹത്തിനെ ഇത്തരമൊരു നിര്‍വച്ചനങ്ങളിലെയ്ക്ക് നയിച്ചത്. ചിലത് വായിക്കൂ

 • ഉപയോഗ ശൂന്യമായ മുറി നിങ്ങള്‍ സ്വപ്നത്തില്‍ കണ്ടുവോ..?
  നിങ്ങളുടെ സ്വഭാവത്തിലെ തന്നെ ചില പ്രത്യേകതകള്‍ വെളിവാക്കപ്പെട്ടിരിക്കുകയാണതിലൂടെ. നിങ്ങളില്‍ തന്നെയുള്ള ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു കഴിവ് തിരിച്ചറിയാന്‍ ഇനിയും വൈകരുത് എന്ന് അത് സൂചിപ്പിക്കുന്നു. അത് എന്താണെന്ന് ശ്രദ്ധിച്ചു വളര്‍ത്തിയെടുത്താല്‍ ജീവിതത്തിലെ മറ്റു പല വാതിലുകളും മുന്നില്‍ തുറക്കുന്നത് അറിയാം.
 • വാഹനത്തെ നിയന്ത്രിക്കാന്‍ പറ്റാതെ തോന്നുക…
  നിങ്ങളുടെ വാഹനം നിയന്ത്രിയ്ക്കാന്‍ ആകാതെ അപകടം ആയി കണ്ടെങ്കില്‍ സ്വന്തം സ്വഭാവം ഒന്ന് പുനപരിശോധിയ്ക്കുക . സ്വഭാവത്തില്‍ നിയന്ത്രാതീതമായ എന്തോ ഒന്നുണ്ടെന്നു അത് കുറിയ്ക്കുന്നു. ജീവിതത്തില്‍ വിജയിക്കാന്‍ സഞ്ചരിക്കേണ്ട വഴികളിലും ഈ സ്വയം നിയന്ത്രണക്കുറവു അനുഭവപെടാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ അമിതമായി നിയന്ത്രണം ഏര്‍പ്പെടുത്താതെ ഇരിക്കുക. സുഗമമായ് പാത കണ്ടെത്തുന്നതുവരെ ഏറ്റവും പതുക്കെ മാത്രം മുന്നോട്ടു പോവുക.
 • ഉയരത്തില്‍ നിന്ന് താഴെ വീഴുന്നതായി കണ്ടുവോ..?
  വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയില്‍ ആണ് ഇപ്പോള്‍ നില്ക്കുന്നതെന്ന് സൂചിപ്പിയ്ക്കുന്നു. തീര്‍ച്ചയായും സ്വയം നിയന്ത്രിയ്ക്കാനും ശാന്തമായി ഇരിക്കാനും പരിശീലിയ്ക്കുക. നിയന്ത്രണം നഷ്ടപ്പെടുനതിനെ കുറിച്ച് അമിതമായി വ്യാകുലപ്പെടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക. പോകുന്നത് നമ്മുടെതായിരുന്നില്ല . അതിലും മികച്ചത് ലഭിക്കും എന്ന് കരുതുക.
 • ഉയരത്തില്‍ പറക്കുന്നതായി സ്വപ്നം കണ്ടാല്‍…
  എത്ര ബുദ്ധിമുട്ടുള്ളതുമായി ജീവിത സാഹചര്യങ്ങളില്‍ നിന്ന് മനസ്സിനെ എടുത്തു മാറ്റി സ്വതന്ത്രമായി നടക്കാന്‍ നിങ്ങളെ കൊണ്ട് കഴിയും. ഒരുപക്ഷേ യാദൃശ്ചികമായോ ഭാഗ്യമോ ഒക്കെ ആകാം ഇത്തരം ഒരു സ്വയം രക്ഷപെടല്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നതിനു കാരണം. ഒരുപക്ഷേ വളരെ വലിയ ഒരു ഉത്തരവാദിത്വത്തെ നന്നായി ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ നിന്ന് രൂപപ്പെട്ട ചിന്ത ആയിരിക്കാമത്.
 • പരീക്ഷയ്ക്ക് തയാറായില്ലേ…
  പരീക്ഷ എന്നത് ജീവിതത്തെ അളക്കുന്ന ഒന്നാണ്. ഇത്തരം ഒരു സ്വപ്നം കണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ജീവിതത്തിലെ നിങ്ങളുടെ സാഹചര്യങ്ങളില്‍ നിങ്ങള്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നു എന്നതാണ്. ഇതില്‍ ഒന്നേ ചെയ്യാനുള്ളൂ, ഒന്നിലും , പ്രത്യേകിച്ച് സ്വഭാവത്തിലോ ജീവിതത്തിലോ വിധികര്‍ത്താക്കള്‍ ആകാതെ ഇരിക്കുക. സ്വന്തം കഴിവുകളെ സ്വീകരിച്ചു അവയെ ആഘോഷിക്കുക.
 • ആള്‍ക്കൂട്ടത്തില്‍ നഗ്‌നനായിരികുക…
  നമ്മുടെ മുന്നിലുള്ള സമൂഹത്തില്‍ നാം എന്താണ് എന്ന് കാണികുന്നതിനാണ് വസ്ത്രങ്ങള ഉപയോഗിക്കുന്നത് അല്ലാതെ നാണം മറയ്ക്കാന്‍ മാത്രം അല്ലല്ലോ. അങ്ങനെ വരുമ്പോള്‍ നഗ്‌നനായി എല്ലാവരുടെയും മുന്നില്‍ നില്‍കുന്നതായി തോന്നുമ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍ സ്വന്തം ജീവിതം കൊണ്ട് വല്ലാതെ തുറന്നു വയ്ക്കപ്പെടുന്നു എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകുന്നുണ്ടു എന്ന് പറയാം. ഇത്തരം സാഹചര്യങ്ങളില്‍ ഏറ്റവും അടുത്ത കുറച്ചു പെരോടെങ്കിലും മനസ്സിനെ തുറന്നു വയ്ക്കുക. അവര്‍ നിങ്ങളിലെ നിങ്ങളെ തിരിച്ചറിയട്ടെ.
 • ഒരു ടോയിലറ്റ് കണ്ടെത്താന്‍ കഴിയുന്നില്ലേ..?
  പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉള്ളതാണല്ലോ ശുചിമുറികള്‍ അതിനെ കണ്ടെത്താന്‍ ആകാത്ത അവസ്ഥ സ്വപ്നം കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തിലെ ചില അത്യാവശ്യ സന്ദര്‍ഭങ്ങളെ മറ്റുള്ളവരുടെ മുന്നില്‍ തുറന്നു കാണിക്കുവാന്‍, ആവശ്യങ്ങളെ വേറെ ഒരാളോട് വ്യക്തമാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലാ എന്നാണ് അര്‍ത്ഥം. മറ്റുള്ളവരുടെ ആവശ്യങ്ങള പോലെ അല്ലെങ്കില്‍ അതിലേറെ പ്രാധാന്യം സ്വന്തം ആവശ്യങ്ങള്‍ക്കും കൊടുക്കാന്‍ ശ്രമിക്കുക.
 • പല്ല് കൊഴിയുന്നതായി സ്വപ്നം കണ്ടാല്‍…
  എത്രത്തോളം ആത്മവിശ്വാസവും ആത്മവീര്യവും ഉണ്ടെന്നു പല്ലുകള്‍ വ്യക്തമാക്കുന്നു. അത് കൊഴിയുന്നതായി സ്വപ്നം കണ്ടാല്‍ ആത്മവിശ്വാസത്തിന് ഇടിവ് തട്ടി എന്ന് മനസ്സിലാക്കണം. ഇത്തരം സന്ദര്‍ഭം ഉണ്ടായാല്‍ അസ്വസ്ഥനാകാതെ കാര്യങ്ങളെ പതുക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചു അനുകൂലമാക്കാനായി കാത്തിരിക്കുക.
 • തയ്യാറെടുപ്പുകളില്ലാതെയിരിക്കുക…
  ഒരു സുഹൃത്തുമായി തര്‍ക്കിക്കുന്നതായോ, ആരെങ്കിലും ഒരു വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നതോ ആയ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ..? എങ്കില്‍ അതിന്റെ അര്‍ത്ഥം, നിങ്ങള്‍ ഏതെങ്കിലും കാര്യത്തിന് മതിയായ തയ്യാറെടുപ്പ് നടത്താത്തതിനെക്കുറിച്ചുള്ള ആശങ്ക മനസിലുള്ളതുകൊണ്ടാണ്. എല്ലാ കാര്യങ്ങളും നല്ല തയ്യാറെടുപ്പോടെ ചെയ്യുന്നവരാണ് ഈ സ്വപ്‌നം കാണുന്നത്.
 • ആരെങ്കിലും നിങ്ങളെ പിന്തുടരുന്നതായുള്ള സ്വപ്‌നങ്ങള്‍ കാണാറുണ്ടോ..?
  ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇഷ്ടപ്പെടാത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നതാണ്. അതില്‍നിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം സ്വപ്നം കാണുന്നത്.
 • മരണത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍…
  ഇത് നിങ്ങളുടെ സ്വന്തം മരണമോ, മറ്റൊരാളുടെ മരണമോ ആയിരിക്കും. മരണം സ്വപ്‌നം കാണുന്നതിന്റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാകും. അത് ചിലപ്പോള്‍ ജോലിയോ പഠനമോ, ഒരു സ്ഥലത്തെ താമസമോ മറ്റെന്തെങ്കിലുമാകാം. എന്നാല്‍ മരണം സ്വപ്‌നം കാണുന്നത്, അത് ഉടന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതുകൊണ്ടാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. ഇത് തെറ്റാണെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്.
 • സ്വപ്നത്തില്‍ നിങ്ങള്‍ പറന്നോ..?
  നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണുന്നത്, ജീവിതത്തിലോ കരിയറിലോ പഠനത്തിലോ ഏതെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചത് കാരണമാണ്.
 • വീഴ്ച സ്വപ്‌നത്തില്‍ ആഴത്തിലേക്ക് പതിക്കുന്നതായി കാണാറുണ്ടോ..?
  നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളാണ് അതിന് കാരണം. ജീവിതത്തിലോ ജോലിയിലോ ഉറച്ചുനില്‍ക്കാനാകാത്തപ്പോഴും ഇത്തരം സ്വപ്‌നങ്ങള്‍ കാണും.
 • സഹപ്രവര്‍ത്തകരുമായോ, മുന്‍ പങ്കാളിയുമായോ ഉള്ള ലൈംഗിക ബന്ധം…
  ഇത്തരം സ്വപ്‌നം കാണുന്നത്, അവരോട് ലൈംഗികമായ താല്‍പര്യമുള്ളതുകൊണ്ടല്ലെന്നാണ്. ഒരു പക്ഷെ അവരോട് വെറുപ്പായിരിക്കും. എന്നാല്‍ ഇത്തരം സ്വപ്‌നം കാണുന്നതിന് കാരണം, ഒരാളുടെ ലൈംഗിക ജീവിതം തൃപ്തികരമല്ലാത്തതുകൊണ്ടാണെന്നാണ്

സ്വപ്നത്തെ കുറിച്ച് മനസ്സിലാക്കുന്നത് അത് ആത്മാവിന്റെ ഭാഷയാണെന്നാണ്. ഓരോ മനുഷ്യര്‍ക്കും, ഓരോ രാജ്യക്കാര്‍ക്കും ഓരോ ഭാഷകളാണ്. എന്നാല്‍ കരയുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ ലോകത്താകമാനം ഒരേയൊരു ഭാഷയാണ്. ഇവ രണ്ടും ആത്മാവിന്റെ ഭാഷയില്‍ പെട്ടയാണ്താനും. നോക്കൂ സംസാരിച്ചു തുടങ്ങുന്നതിന്നു മുമ്പ് കൊച്ചു കുട്ടികള്‍ക്ക് എല്ലാം ഒരേ ഭാഷ തന്നെയാണല്ലൊ.

സ്വപ്നം…അതൊരു അദൃശ്യ ഭാഷ തന്നെ…അതിലെ വാക്കുകളോ വാചകങ്ങളോ ഒക്കെയാണ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുന്ന രൂപങ്ങള്. നമുക്കു വരുന്ന ചില മെസ്സേജുകള്‍ ആണ് സ്വപ്നം പുലരുന്നതിന്ന് തൊട്ടുമുന്‍പുള്ള തെളിഞ്ഞ സ്വപ്നവും,ഉച്ച സമയത്തുള്ള സ്വപ്നങ്ങളുമാണ് നമുക്കുള്ള സന്ദേശങ്ങള്‍.

അവ കൂടാതെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിലും,ഉണരുന്നതിന്നുതെട്ടു മുമ്പുള്ള സ്വപ്നങ്ങളിലും നമുക്കുള്ള മെസ്സേജുകള്‍ ഉണ്ടായിരിക്കാം. മത്സ്യങ്ങള്‍,മൃഗങ്ങള്‍,പക്ഷികള്‍ ഇവയൊക്കെ സ്വപ്നങ്ങളുടെ വാക്കുകളാണ്. ഹിന്ദു, കൃസ്തന്‍, മുസ്‌ളിം പുരാണങ്ങളിലെല്ലാം സ്വപ്ന വ്യാഖ്യാനങ്ങള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.

”ഗുഡ് നൈറ്റ്…സ്വീറ്റ് ഡ്രീംസ്…”

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments