Tuesday, May 30, 2023

HomeArticlesArticlesമെസ്സിയെന്ന മാന്ത്രികൻ

മെസ്സിയെന്ന മാന്ത്രികൻ

spot_img
spot_img

കാൽപന്തിലായിരം
കൺകെട്ടു വിദ്യകൾ
കാലങ്ങളായ് തീർത്ത
കുറുകുന്ന കൂമനായ്

കണ്ണുചിമ്മാതെ കാണുന്ന കാണികൾ
കാതോർത്തിരമ്പുന്ന
ഗോൾ വലക്കൊപ്പമായ്

കണ്ണുനീർ വീഴാത്ത
കൗശലബുദ്ധിയാൽ
കരളിന്റെ കുളിരേകി
കാണികൾക്കൊപ്പമായി

കർമ്മനിരതനാം
മെസ്സിയെന്ന മാന്ത്രികൻ
കടമ നിറവേറ്റി
തൻ ടീമിനൊപ്പമായ്

കാറ്റിന്റെ വേഗത
കാണാതെ പാഞ്ഞിടും
കാലിന്റെ താളവും
പന്തിന്റെ മേളവും

കണ്ടുമടുക്കാത്ത
കാൽപന്തിലായിരം
കാണാത്ത ചിന്തയിൽ
മെസ്സിയെന്ന കാവലാൾ


ചന്ദ്രശേഖരൻ (9447104712)
spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments