(എം. ജോണ്‍ പുന്നന്‍)
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 1987 മുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 26, മയക്കുമരുന്നിന്റെ ദുരുപയോഗത്തിനും അതിന്റെ അനധികൃത വിപണനത്തിനും എതിരെ അന്തര്‍ദേശീയ ദിനമായി ആചരിക്കുന്നു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മദ്യത്തിന്റെ ഉപയോഗം അവരുടെ ജീവിതശൈലിയുടെ ഭാഗമായതുകൊണ്ടും മയക്കുമരുന്ന് ഇപ്പോഴും എല്ലാ രാജ്യങ്ങളിലും ഒരു വലിയ സാമൂഹിക വിപത്തായി തുടരുന്നതുകൊണ്ടും ഐക്യരാഷ്ട്ര സഭ ഈ മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ ദിനം എല്ലാ വര്‍ഷവും ഇപ്പോഴും ആചരിക്കുന്നത്.
എന്നാല്‍ ഇന്ത്യ മഹാരാജ്യത്തു പ്രത്യേകിച്ച് നമ്മുടെ കൊച്ചുകേരളത്തില്‍ രാസലഹരികളുടെ ഉപയോഗവും കള്ളക്കടത്തും മാത്രമല്ല വിദേശമദ്യമടക്കമുള്ള ലഹരികളുടെ ഉപയോഗവും കച്ചവടവും ശാരീരികവും, മാനസികവും, സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ആയി വളര്‍ന്നതുകൊണ്ട് ഇപ്പോള്‍ നമ്മുടെ സര്‍ക്കാരും, മത, സമുദായിക സംഘടനകളും ഈ ദിനത്തെ ലോകലഹരി വിരുദ്ധദിനം എന്ന് പേരിട്ടു വിവിധ പരിപാടിളോടെ ആചരിക്കുന്നു.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ചെന്നൈ ദക്ഷിണ മേഖല ഓഫീസില്‍ ഞാന്‍ സോണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി 1998- 2000 ത്തില്‍ നാലുവര്‍ഷം ഡെപ്യൂട്‌റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ കേരളത്തിന്റെയും നാര്‍കോട്ടിക് ചുമതല ഉണ്ടായിരുന്നു. അക്കാലത്തു കേരളത്തിലും, തമിഴ്‌നാടിന്റെ തെക്കേ ജില്ലകളിലും നടന്ന ചില മയക്കുമരുന്ന് കള്ളക്കടത്തു പിടിച്ചു സംഘത്തെ അറസ്റ്റ് ചെയ്യ്യുകയും, നമ്മുടെ സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന കമ്പം- തേനി വനമേഖലയില്‍ വ്യാപകമായി ഉണ്ടായിരുന്ന കഞ്ചാവ് കൃഷി നശിപ്പിക്കുന്നതിനു നേതൃത്വം കൊടുക്കയും ചെയ്തിട്ടുണ്ട്.
അതുകൊണ്ട് ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പു ഈ രംഗത്തെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും താരതമ്യം ചെയ്യ്യുമ്പോള്‍ ഇന്നത്തെതു എത്ര ഭയാനകമാണ് എന്ന് തോന്നിയത് നിങ്ങളുമായി പങ്കിടാനാണ് ഞാന്‍ ശ്രമിക്കുന്നത്.
എല്ലാ എന്‍ഫോസ്മെന്റ് ഏജസികളും അക്കാലത്തു ഊന്നല്‍ നല്‍കിയിരുന്നത് മയക്കുമരുന്നിന്റെ വിപണവും ദുരുപയോഗവും നിയന്ത്രിക്കുക അഥവാ Supply Reduction എന്ന ഉത്തരവാദത്ദ്വത്തിനായിരുന്നു.
കൂടാതെ അക്കാലയളവില്‍ കേരള സര്‍ക്കാര്‍ അബ്കാരി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു വിദേശ മദ്യക്കച്ചവടം പൊതുമേഖലയില്‍ ആക്കുകയും, കള്ളുഷാപ്പുലേലത്തില്‍ നിയന്ത്രണം കൊണ്ടുവരുകയും ചെയ്തത് കൂടാതെ 1995-ല്‍ ചാരായനിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തത് കാരണം വിദേശമദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്ന് കേരളത്തില്‍ പൊതുവെ കുറവു ആയിരുന്നു.
എന്നാല്‍ മയക്കുമരുന്ന് രംഗത്താകട്ടെ സ്ഥിതി തീര്‍ത്തും വൃത്യസ്തമായിരുന്നു താലിബാന്‍റെ ഏറ്റം വരുമാന മാര്‍ഗമായ ഹെറോയിന്‍ അഥവാ ബ്രൗണ്‍ ഷുഗര്‍ ഉത്പാദിപ്പിക്കുന്ന കറുപ്പ് ചെടിയുടെ 80 ശതമാനവും കൃഷി ചെയ്യ്യുന്നത് അഫ്ഘാനിസ്താനിലാണ്.
ഏറ്റം വീര്യമേറിയതും വിലകൂടുതലുള്ളവയുമായ ഈ മയക്കുമരുന്നിനു അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആവശ്യക്കാര്‍ ഏറെയാണ്. തന്മൂലം ഹെറോയിന്‍ അഫ്ഘാനിസ്താനില്‍ നിന്നും ജഅഗ കടക യുടെ സഹായത്തോടെ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങ്ങളില്‍ കൂടി ഒളിച്ചുകടത്തി ഘഠഠഋ യുടെ സഹായത്തോടെ നമ്മുടെ സമുദ്രതിര്‍ത്തി വഴി ശ്രീലങ്കയില്‍ എത്തിച്ചു അവിടെനിന്നു യൂറോപ്പ്, അമേരിക്ക ഇവിടങ്ങളിലേക്കെ അയക്കുന്നതിനു മാഫിയ സംഘങ്ങള്‍ ധാരാളമായി പ്രവര്‍ത്തിച്ചിരുന്നു.
അതുപോലെ മാരകരോഗ വേദനസംഹാരിയായ മോര്‍ഫിന്‍, ജലവേശറശില ഇവ നിര്‍മ്മിക്കുന്നതിന് കറുപ്പുചെടി ഗവണ്മെന്റ് ലൈസന്‍സില്‍ കൃഷി ചെയ്തു വരുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുംഅനധികൃതമായി കറുപ്പു ചെടി കൃഷി ചെയ്തുണ്ടാക്കുന്ന ഹെറോയിന്‍ ഈ മാഫിയ ശൃങ്‌ല വഴിവിദേശത്തേക്ക് വിമാനത്താവളം വഴിയും സമുദ്ര തീരം വഴിയും അനധികൃതമായി അക്കാലത്തു അയച്ചിരുന്നു. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ കൊക്കോ ചെടിയില്‍ നിന്നും ഉണ്ടാക്കുന്ന വീര്യം കൂടിയ കൊക്കെയ്ന്‍ എന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ വഴി സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങ്ങളില്‍ ധാരാളമായി എത്തുന്നതും പതിവായിരുന്നു
.കഞ്ചാവ് കൃഷി നമ്മുടെ ഹൈറേഞ്ച് മേഖലകളില്‍ വ്യാപകമായിരുന്നു എങ്കിലും കഞ്ചാവിന്റെയും അതില്‍ നിന്നും ഉണ്ടാക്കുന്ന ഹാഷിഷ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ അക്കാലങ്ങളില്‍ വളരെ കുറവായിരുന്നു. രാസ ലഹരി മരുന്നുകളായ ങഉങഅ , എക്ടസി (Ecstasy) , LSD, Amphetamine ഇവയുമായി ബന്ധപ്പെട്ട കേസുകളും അന്ന് തീരെ ഇല്ലായിരുന്നു.
എന്നാല്‍ ഇന്നത്തെ സ്ഥിതി എന്താണ്. ആറ്-ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് വെറും 29 ബാര്‍ ഹോട്ടലുകള്‍ ഉണ്ടായിരുന്നിടത്തു, ഇന്ന് 619 ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് കൊടുത്തിരിക്കുന്നു. ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായം ആണ് കേരള ബീവറേജ്സ് കോര്പറേഷന്‍. അതിന്റെ 2018-19 ലെ വിറ്റു വരവ് 12,646 കോടി രൂപയാണ്. കോവിഡ് ലോക്കഡൗണ്‍ കാരണം കുറച്ചു നാള്‍ അടച്ചിട്ടശേഷം ഈ ആഴ്ച ആദ്യം ബീവറേജ്സ് കടകള്‍ തുറന്നപ്പോള്‍ ഒരു ദിവസത്തെ വരുമാനം 52 കോടി രൂപ ആയിരുന്നു എന്നത് പലരും അഭിമാനത്തോടെ അല്ലെ കണ്ടത്.
ഇതിന്റെ എല്ലാം 10%, നിയമപ്രകാരം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവക്കണം ഇവിടെയും അതു മാറ്റിവെക്കുന്നുണ്ടെങ്കിലും ചിലവഴിക്കുന്നത് മദ്യക്കച്ചവടത്തിന്റെയും ചുമതലയുള്ള ഡിപ്പാര്‍ട്‌മെന്റ് വഴിയായതുകൊണ്ട് ഈ കാര്യത്തില്‍ എത്ര ആത്മാര്‍ത്ഥത കാണുമെന്നു ഊഹിക്കാവുന്നതേയുള്ളു.
അതുപോലെ ലഹരിയുടെ ഉപയോഗം കുറക്കുന്നതിനും , ലഹരിക്ക് അടിമപ്പെട്ടവരെ ചികില്‍സിച്ചു ഭേദമാക്കുന്നതിനും ആയി കേരള ലഹരി വിമുക്തി മിഷന്‍ എന്ന പേരില്‍ ഒരു പ്രസ്ഥാനം ഋഃരശലെ ഡിപ്പാര്‍ട്‌മെന്റിന്റെ കീഴില്‍ രൂപീകരിച്ചു 2019 മുതല്‍ പ്രവര്‍ത്തിക്കുന്നു.
‘നാളത്തെ കേരളം ലഹരി മുക്ത കേരളം’ എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.ലഹരി ഉപയോഗം കൂട്ടികൊണ്ട് വരാന്‍ എല്ലാ നടപടികളും എടുത്തിട്ട് നാളെ ലഹരി മുക്ത കേരളം നിര്‍മ്മിക്കുമെന്ന് പറയുന്നതിലെ ആത്മാര്‍ത്ഥത എത്രമാത്രം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതുപോലെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ ഗവര്‍മെന്റിറെതായി ഒരു ലഹരി വിമോചന ചികിത്സ കേന്ദ്രങ്ങളും ഇല്ലാതിരുന്നിടത്തു ഇന്ന് കേരളത്തില്‍ ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന 43 സെന്ററുകളില്‍ 14 എണ്ണം ലഹരി വിമുക്തി മിഷന് കീഴിലാണ്.
ഇനിയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്ത്രമായി 3 എണ്ണം ഉടനെ തുടങ്ങാന്‍ പോകുന്നതായി മനസിലാക്കുന്നു. ലഹരിക്കടിമ പെടുന്നവരുടെ എണ്ണം വളരെ കൂടിവരുന്നു എന്നതിന്റെ തെളിവല്ലേ ഇത്.
അതുപോലെ ലഹരി വസ്തുക്കള്‍ക്കെതിരെ ബോധവത്കരണ പരിപാടികള്‍ സന്നഗ്ദ്ധ സംഘടനകളേ വച്ചു ചെയ്യിക്കുന്നതിനു പകരം ഇപ്പോള്‍ കേരള പോലീസ് വാര്‍ ഓണ്‍ ഡ്രഗ്‌സ് എന്ന പേടിപ്പിക്കുന്ന പേരോടെ സെലിബ്രിറ്റി കളുമായി ചേര്‍ന്ന് നടപ്പിലാക്കി വരുകയാണ്. അതിനു ഉദ്ദേശിക്കുന്ന ഫലം കിട്ടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ കേരളത്തിലെ എന്‍ഫോസ്മെന്റ് ഏജന്‍സികള്‍ അവരുടെ പ്രധാന ഉത്തരവാദിത്വമായ ലഹരി ലഭ്യത കുറക്കുക – ടൗുുഹ്യ ഞലറൗരശേീി എന്ന പ്രധാന ചുമതലയില്‍ നിന്നും വഴിമാറിപോകുന്നോ എന്ന് തോന്നിപോകാറുണ്ട്.
സാക്ഷര കേരളം,പ്രബുദ്ധ കേരളം, സുഭിക്ഷ കേരളം എന്നൊക്കെ നാം വിശേഷിപ്പിക്കുന്ന നമ്മുടെ നാട് ഇന്ന് ഇന്ത്യയിലെ ലഹരിയുടെ തലസ്ഥാനം എന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കയാണോ എന്ന് ഇന്നത്തെ സ്ഥിതി കാണുമ്പോള്‍ തോന്നിപോകുന്നു കേരളത്തില്‍ ലഹരിസാധനങ്ങളുടെനീരാളിപിടുത്തം അത്ര ഭയാനകമാണ്.
ലഹരി ഉപയോഗം നമ്മെ നയിക്കുന്നത് മാരക രോഗങ്ങളിലേക്ക് മാത്രമല്ല, പിന്നെയോ തൊഴില്‍ നഷ്ടം, മനോവിഭ്രാന്തി, സംശയരോഗം, കുടുംബ ബന്ധങ്ങളിലെ അകല്‍ച്ച, ശാരീരിക സ്ത്രീധന പീഡനങ്ങള്‍, ലൈംഗീക അതിക്രമങ്ങള്‍, ആത് മഹത്യ, കൊലപാതകം ഇവയിലേക്കുകൂടിയാണ്. ഈ ആഴ്ച തന്നെ ഇങ്ങ്‌നെയുള്ള എത്ര ദാരുണ സംഭവങ്ങള്‍ നാം കേട്ടിരിക്കുന്നു. അന്വേഷിച്ചു ചെന്നാല്‍ ഇതിന്റെ എല്ലാം പുറകില്‍ ലഹരി ഒരു വില്ലന്‍ ആയിട്ടുണ്ടന്നു കാണാന്‍ സാധിക്കും.
ലഹരിക്കു സ്വീകാര്യത ലഭിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനു സഹായകരമായ ഒരു നിലപാടാണ് നിര്ഭാഗ്യവശാല്‍ അധികാരത്തു സ്ഥലത്തുനിന്നും ഇപ്പോള്‍ നാം കാണുന്നത്. ഇതിനെ ഒരു മാറ്റം വന്നേ മതിയാവൂ.
ആഗോളവത്കരണം, ഉദാരവത്കരണം, കമ്പ്യൂട്ടവത്കരണം എല്ലാംകൂടി ഇരുപത്തൊന്നാം നൂറ്റാണ്ടു മനുഷ്യന് വലിയ പ്രതീക്ഷകളാണ് നല്‍കിയത്. സാമ്പത്തീക രംഗത്തു പൊതുവെ നല്ല പുരോഗതി വന്നു. ലോകരാജ്യങ്ങള്‍ തമ്മിലും ജനതകള്‍ തമ്മിലും കൂടുതല്‍ സഹകരിക്കുന്ന ദിനങ്ങളാണ് കടന്നുപോയത്. വ്യോമയാന രംഗത്തെ വളര്‍ച്ച ഇത് ത്വരിതപെടുത്തി. എന്നാല്‍ ഇങ്ങനെയുള്ള നേട്ടങ്ങളുടെപേരില്‍ മനുഷ്യന്‍ അഹങ്കരിക്കാന്‍ തുടങ്ങിയതിനാല്‍ ആയിരിക്കാം കോവിഡ് 19 എന്ന മഹാമാരി ലോകരാഷ്ട്രങ്ങളെയും ലോകജനതയെയും ഒന്നാകെ ഇപ്പോള്‍ ഭീതിയില്‍ ആക്കിയിരിക്കുന്നത്.
രണ്ടുമാസ്ക് ധരിച്ചു, സാമൂഹിക അകലം പാലിച്ചു, ശരീരശുദ്ധിയോടെ ജീവിക്കേണ്ട കാലമാണ് നമുക്ക് ഇപ്പോള്‍ മുന്‍പിലുള്ളത്. ശ്രീ ശശിതരൂര്‍ എം. പി യുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇനിയും ആഗോള വികേന്ദ്രികരണം. അങ്ങനെ രൂപപ്പെടുന്ന പ്രത്യേക സാഹചര്യത്തെ അതിജീവിക്കണം എങ്കില്‍ സ്വന്ത ആരോഗ്യവും സമൂഹത്തിന്റെ ആരോഗ്യവും പരിപാലിച്ചു ലഹരി വസ്തുക്കളില്‍ നിന്നും അകന്ന് മുന്‍പോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി ഒരു ഉറച്ച തീരുമാനമെടുത്തു മുന്‍പോട്ടു പോയി ലഹരിയുടെ ലഭ്യത കുറച്ചുകൊണ്ടുവന്നു ഇതില്‍ പെട്ടുപോയവരെ ഇതിന്റെ നീരാളി പിടുത്തത്തില്‍നിന്നും വിടുവിക്കുവാന്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു മുന്‍പോട്ടു പോകാന്‍ ഈ ലഹരി വിരുദ്ധദിന ആചരണം നിമിത്തമാകട്ടെ.
എം. ജോണ്‍ പുന്നന്‍
റിട്ട. ജോയിന്റ്് ഡയറക്ടര്‍,
ഇന്റലിജന്‍സ് ബ്യൂറോ ഓഫ് ഇന്ത്യ