Thursday, March 28, 2024

HomeArticlesആഗോള സാമ്പത്തിക വളര്‍ച്ചയെ മുന്നില്‍നിന്ന് നയിക്കാന്‍ ഇന്ത്യ

ആഗോള സാമ്പത്തിക വളര്‍ച്ചയെ മുന്നില്‍നിന്ന് നയിക്കാന്‍ ഇന്ത്യ

spot_img
spot_img

പി ശ്രീകുമാര്‍

പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ലോക പ്രശസ്ത സാമ്പത്തിക ഗവേഷണ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് നാശത്തിന്റെ പ്രവാചകന്മാരെ വല്ലാതെ നിരാശപ്പെടുത്തിയിരിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞുവെന്ന് രാജ്യത്തിനകത്തും പുറത്തും കള്ളപ്രചാരണം നടത്തുന്നവരുടെ വായടപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
റിസര്‍വ് ബാങ്കിന്റെയും പ്രമുഖ ധനകാര്യസ്ഥാപനങ്ങളുടെയും പ്രവചനങ്ങളെയും മറികടന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി എന്ന റിപ്പോര്‍ട്ടും പിന്നാലെ വന്നു. 6.8 ശതമാനം വളരുമെന്നായിരുന്നു റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ ഏഴ് ശതമാനവും. എസ്.ബി.ഐ., റോയിട്ടേഴ്‌സ്, ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയവയെല്ലാം ശരാശരി 7 ശതമാനം വളര്‍ച്ചയാണ് വിലയിരുത്തിയിരുന്നത്.
കാര്‍ഷിക മേഖലയിലും, ധനകാര്യ, റിയല്‍ എസ്‌റ്റേറ്റ് രംഗങ്ങളിലും ഒക്കെ ഉണ്ടായ വളര്‍ച്ചയാണ് പ്രധാനമായും ജിഡിപി നിരക്കില്‍ പ്രതിഫലിച്ചത്.ഡിജിറ്റല്‍ ഇടപാടുകളിലെ കുതിപ്പ്, സബ്‌സിഡികള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറല്‍, പാപ്പരത്ത നിയമം തുടങ്ങിയവയും സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി
റഷ്യയുക്രെയിന്‍ യുദ്ധം, പണപ്പെരുപ്പം, പലിശ വര്‍ദ്ധന തുടങ്ങി നിരവധി പ്രതിസന്ധികള്‍ നിറഞ്ഞാടിയിട്ടും ഇക്കഴിഞ്ഞ ജനുവരിമാര്‍ച്ച് പാദത്തിലും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജര്‍) സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യ 6.1 ശതമാനം വളര്‍ന്നപ്പോള്‍ ഈ രംഗത്തെ മുഖ്യ എതിരാളിയായ ചൈനയുടെ വളര്‍ച്ച 4.5 ശതമാനം മാത്രം.അമേരിക്ക (1.3 ശതമാനം), യു.കെ (0.1 ശതമാനം), ഫ്രാന്‍സ് (0.2 ശതമാനം), ജപ്പാന്‍ (1.6 ശതമാനം), ബ്രസീല്‍ (2.4 ശതമാനം), ഇന്‍ഡോനേഷ്യ (5.03 ശതമാനം), സൗദി അറേബ്യ (3.9 ശതമാനം) എന്നിവയും ഇന്ത്യയെക്കാള്‍ പിന്നിലാണ്.
മുന്‍വര്‍ഷത്തെ നാലാംപാദത്തിലെ(ജനുവരി- മാര്‍ച്ച്) 4 ശതമാനത്തില്‍ നിന്ന് 6.1 ശതമാനത്തിലേക്ക് ജി.ഡി.പി വളര്‍ച്ച മുന്നേറി. റിസര്‍വ് ബാങ്ക് 5.1 ശതമാനവും എസ്.ബി.ഐ 5.5 ശതമാനവും റോയിട്ടേഴ്‌സ് 5 ശതമാനവുമായിരുന്നു പ്രവചിച്ചിരുന്നത്.നാലാംപാദ ജി.ഡി.പി മൂല്യം 41.12 ലക്ഷം കോടി രൂപയില്‍ നിന്ന് 43.62 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞവര്‍ഷത്തെ ഒന്നാംപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജി.ഡി.പി വളര്‍ച്ച 13.1 ശതമാനവും രണ്ടാംപാദത്തില്‍ (ജൂലായ്-സെപ്തംബര്‍) 6.2 ശതമാനവും മൂന്നാംപാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 4.5 ശതമാനവുമായിരുന്നു.
2.3 ശതമാനത്തില്‍ നിന്ന് 4.3 ശതമാനത്തിലേക്കാണ് ഖനന മേഖല വളര്‍ന്നത്. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിശേഷണമുള്ള നിര്‍മ്മാണ മേഖല 0.6 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്ക് വളര്‍ന്നത് വലിയ നേട്ടമാണ് 4.9 ശതമാനത്തില്‍ നിന്ന് 10.4 ശതമാനത്തിലേക്കാണ് നിര്‍മ്മാണ മേഖല വളര്‍ന്നത്. 6.7ല്‍ നിന്ന് 6.9 ശതമാനത്തിലേക്കാണ് വൈദ്യുതോത്പാദന വളര്‍ച്ച.വ്യാപാരം, ഹോട്ടല്‍, ഗതാഗതം എന്നീ മേഖലയുടെ വളര്‍ച്ച 5ല്‍ നിന്ന് 9.1 ശതമാനത്തിലേക്കും ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ് എന്നീ മേഖലയുടെ വളര്‍ച്ച 4.6ല്‍ നിന്ന് 7.1 ശതമാനത്തിലേക്കും ഉയര്‍ന്നു.
2024 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം മുന്നേറ്റം തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 10 ശതമാനം വരെയാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യ കാര്യമായ സാന്പത്തിക പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചതായും ഏഷ്യയിലെയും ആഗോളതലത്തിലെയും സാമ്പത്തിക വളര്‍ച്ചയെ മുന്നില്‍നിന്ന് നയിക്കാന്‍ കെല്‍പ്പുള്ളവിധം ഇന്ത്യ വളര്‍ന്നതായും ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞുവെന്ന് രാജ്യത്തിനകത്തും പുറത്തും കള്ളപ്രചാരണം നടത്തുന്നവരുടെ വായടപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏറെ മുന്നേറിയെന്നും, 2013 ലെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്നും ‘ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ എങ്ങനെയാണ് മാറിയത്’ എന്ന പേരിലുള്ള മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായിരുന്നിട്ടും, കരുത്തുറ്റ ഓഹരി കമ്പോളമുണ്ടായിരുന്നിട്ടും വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യയെക്കുറിച്ച് സംശയമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേറിയശേഷമുണ്ടായ മാറ്റങ്ങള്‍ ഈ സംശയത്തെ ദൂരീകരിച്ചിരിക്കുകയാണെന്ന് പറയുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കുന്ന ഭരണത്തിനുള്ള വലിയൊരു ബഹുമതിയാണ്. വലിയ ആത്മവിശ്വാസത്തോടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതാണ് മാറ്റത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ ഏഷ്യന്‍, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ സുപ്രധാന ചാലക ശക്തിയാണെന്ന് കണ്ടെത്തുന്ന റിപ്പോര്‍ട്ട് ദേശീയപാതകള്‍ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനവും, ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും മറ്റും ഇതിന്റെ ഘടകങ്ങളാണെന്നും എടുത്തുപറയുന്നു.
ചരക്കു സേവന നികുതിയില്‍ നിന്നുള്ള വരുമാനം വര്‍ഷംതോറും കൂടിവരുന്നതും, ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയുടെ 76 ശതമാനവും ഡിജിറ്റല്‍ രൂപത്തിലായതും മോദി സര്‍ക്കാരിന്റെത് ശരിയായ സാമ്പത്തികനയങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തികശാസ്ത്രജ്ഞനെന്ന് പേരുള്ള ഡോ. മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയ പത്ത് വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാന്‍ കഴിയാത്തവിധം തകര്‍ന്നുപോയിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മടിച്ചുനിന്നു. ആഗോളവല്‍ക്കരണത്തിന്റെ വക്താവായിരുന്നിട്ടും ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ മന്‍മോഹന്‍ സിങ്ങിന് കഴിഞ്ഞില്ല. ആ സ്ഥാനത്താണ് ‘മോഡിണോമിക്‌സ്’ വിജയക്കൊടി പാറിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി നിറഞ്ഞതും ദുര്‍ബലവുമായ സമ്പദ്‌വ്യവസ്ഥയുടെ ചിത്രം മോദി സര്‍ക്കാര്‍ മാറ്റി വരച്ചിരിക്കുകയാണ്. അഴിമതി നടത്താതെ, ഒരാളെയും അതിന് അനുവദിക്കാതെയും, അഴിമതിക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടികളെടുത്തും വ്യവസ്ഥാപിതമായ രീതിയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. മുന്‍വിധികള്‍ വച്ചുപുലര്‍ത്താത്തവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടും. സാമ്പത്തിക ശക്തിയില്‍ ലോകത്ത് പതിനൊന്നാമതായിരുന്ന ഇന്ത്യയെ അഞ്ചാം സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞതും, ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയിലേക്ക് കുതിക്കുന്നതും ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുകയാണ്. വിദേശപര്യടനങ്ങളില്‍ ഓരോ രാജ്യത്തും പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന സ്വീകരണത്തിന്റെയും, രാഷ്ട്രത്തലവന്മാര്‍ നല്‍കുന്ന ആദരവിന്റെയും രഹസ്യങ്ങളിലൊന്നാണ് ഇതാണ്. അമേരിക്കന്‍ പ്ര കൊവിഡ് മഹാമാരിയും റഷ്യഉെ്രെകന്‍ യുദ്ധവും മറ്റും സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വലയുമ്പോള്‍ ആഗോളതലത്തില്‍ ചലനങ്ങളുണ്ടാക്കുന്ന മുന്നേറ്റം നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് മോദി സര്‍ക്കാരിനുള്ള ബഹുമതി തന്നെയാണ്. ലോകത്തെ വന്‍ സാമ്പത്തിക ശക്തിയായിരുന്ന അമേരിക്ക പ്രതിസന്ധി പരിഹരിക്കാനുള്ള വഴികള്‍ കാണാതെ വലയുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ച ഇന്ത്യയുടെ ചിത്രം അഭിമാനം നല്‍കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments