Saturday, September 14, 2024

HomeFeaturesകര്‍ക്കിടകം പിറന്നു, ഇനി രാമകഥാമൃതം പുതു ജീവനേകും പുണ്യമാസം

കര്‍ക്കിടകം പിറന്നു, ഇനി രാമകഥാമൃതം പുതു ജീവനേകും പുണ്യമാസം

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്രജയ ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ ജയ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമ മമ ഹൃദി രമതാം രാമ രാമ
ശ്രീരാഘവാത്മാരാമാ ശ്രീരാമാരമാപതേ
ശ്രീരാമ രമണീയ വിഗ്രഹ നമോസ്തുതേ.
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലീടുക മടിയാതെ.
ശാരികപ്പൈതല്‍ താനും വന്ദിച്ചു വന്ദ്യന്‍മാരെ

ശ്രാരാമസ്മൃതിയോടെ പറഞ്ഞു തുടങ്ങിനാള്‍…

നാമസങ്കീര്‍ത്തനങ്ങള്‍ പുതുമഴയായി പെയ്തു നിറയുന്ന കര്‍ക്കടക മാസം പിറന്നു… പഞ്ഞം വിളയുമെങ്കിലും കൊവിഡ് കൂടുമെങ്കിലും കര്‍ക്കടകം രാമായണമാസമാണ്. ഹൈന്ദവ വീടുകളും ക്ഷേത്രങ്ങളും രാമായണ ശീലുകള്‍ കൊണ്ട് മുഖരിതമാവുന്ന പുണ്യപൂരിത മാസം.

കാലം പാടേ മാറിയെങ്കിലും തലമുറകളിലേക്ക് കൈമാറിവരുന്ന കെടാവിളക്ക്. ഹൈന്ദവ ഭവനങ്ങളില്‍ രാമനാമ ജപത്തിന്റെ അലയടികള്‍ ആധ്യാത്മിക വെളിച്ചം പകരുന്ന ശ്രേഷ്ഠ മാസം. കര്‍ക്കിടകത്തില്‍ നാലമ്പലദര്‍ശനം ശ്രേയസ്‌കരവും പാപനാശകവുമാണെന്ന് മനസില്‍ പതിഞ്ഞ വിശ്വാസം. രാമായണ മാസാചരണത്തിനൊരുങ്ങുന്ന നാലമ്പലങ്ങളിലൂടെ നമുക്കും മനസുകൊണ്ട് ഒരു തീര്‍ത്ഥയാത്ര നടത്താം.

പണ്ട്, വളരെ പണ്ട്, കൃഷി മാത്രം നിത്യവൃത്തിയായി സ്വീകരിച്ചിരുന്ന കാലത്തില്‍ കര്‍ക്കിടകം വറുതിയുടെ രുരിത മാസമായിരുന്നു. അപ്രതീക്ഷിതമായി മഴപെയ്യുന്നതിനാല്‍ ‘കള്ളകര്‍ക്കടകം’ എന്നും കാര്‍ഷിക മേഖലയെ സംബന്ധിച്ച് വരുമാനമൊന്നുമില്ലാത്ത മാസമായതിനാല്‍ ‘പഞ്ഞമാസം’ എന്നുമുള്ള ചൊല്ലു തന്നെയുണ്ടല്ലോ. പത്തായങ്ങളില്‍ വര്‍ഷകാലത്തേക്ക് സൂക്ഷിച്ചുവെച്ചിരുന്ന അരിയും മറ്റും ഇതിനകം തീര്‍ന്നിരിക്കും.

അടുത്ത കൊയ്ത്തുകാലം വരണം വീണ്ടും പറനിറയ്ക്കാന്‍. കാര്‍ഷിക ജോലികളൊന്നും ചെയ്യാനില്ല. ആരോഗ്യ സുഖ ചികിത്സകള്‍ക്കും ആധ്യാത്മിക ചിന്തകള്‍ക്കും ഉചിതമായ കാലമാണ് മലയാളികള്‍ക്ക് കര്‍ക്കടക മാസം. അതിനാല്‍ തന്നെ രാമായണ മാസമായും കര്‍ക്കിടക മാസം ആചരിക്കുന്നു.

പൂര്‍വ്വാശ്രമത്തില്‍ കൊള്ളക്കാരനായിരുന്ന രത്‌നാകരന്‍ സപ്തര്‍ഷികളുടെ ഉപദേശത്താല്‍ കഠിന തപസ് ചെയ്ത് വാത്മീകി മഹര്‍ഷിയായി മാറി, സംസ്‌കൃതത്തിലെഴുതിയ ആദ്യകാവ്യമായ രാമായണത്തിന്റെ ഉപജ്ഞാതാവ്. തുഞ്ചത്തെഴുത്തച്ഛന്‍ എഴുതിയ ആദ്ധ്യാമ രാമായണമാണ് മലയാളികള്‍ അധികവും പാരായണം ചെയ്യുന്നത്.

രാമായണ മാസത്തിന് ഇന്ന് നല്‍കുന്ന പ്രധാന്യം എത്രത്തോളമാണെന്ന് അറിയില്ല. ഓണം, വിഷു, റംസാന്‍, ക്രസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ക്കൊപ്പം ദൃശ്യമാധ്യമങ്ങളാഘോഷമാക്കുന്ന മറ്റൊരു ചടങ്ങ് എന്ന നിലയില്‍ ചുരുങ്ങിപ്പോയോ എന്ന് സന്ദേഹിക്കുന്നവരുണ്ട്. അതൊരുവശത്തുനില്‍ക്കട്ടെ. ശ്രീരാമന്റെ യാത്രയാണ് രാമായണം. ഇന്ത്യയില്‍ മാത്രമല്ല, ഒട്ടേറെ രാജ്യങ്ങളിലും രാമകഥ പാടി പതിഞ്ഞതാണ്. ഇസ്ലാമിക രാജ്യങ്ങളില്‍പ്പോലും.

ഇന്തോനേഷ്യയില്‍ രാമായണത്തിന് വലിയ സ്വീകാര്യതയുണ്ട്. ശ്രീരാമചരിതം എത്ര പാടിയാലും, എത്ര ഭാഷകളില്‍ വിശദീകരിച്ചാലും മടുക്കാത്ത ക്ലാസ്സിക് കൃതിയാണ്.

ലോകത്തിലെ ഓരോ ജന സമൂഹത്തിലും പണ്ടൊരിക്കല്‍ പ്രചാരത്തിലിരുന്ന കഥകളാണ് പില്‍ക്കാലത്ത് കലാ രൂപങ്ങളായി പരിണമിക്കറുള്ളത്. രാമായണവും ഇതില്‍നിന്ന് വ്യത്യസ്ഥമല്ല. ക്രിസ്തുവിന് മുമ്പ് നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു കഥയ്ക്ക് വാത്മീകി കലാരൂപം കൊടുത്തപ്പോള്‍ ആദികാവ്യമുണ്ടായി.

കവിയുടെ ശില്‍പചാതുര്യം കഥയെ ആസ്വാദ്യകരമാക്കി. മാതൃകാ കുടുംബം, പുത്രവല്‍സലനായ പിതാവ്, പ്രജാക്ഷേമതല്‍പ്പരനായ രാജാവ്, പതിവ്രതയായ ഭാര്യ, പരസ്പരം എന്തു ത്യാഗത്തിനും തയ്യാറായ ജ്യേഷ്ഠാനുജന്‍മാര്‍, സ്വമി ഭക്തരായ ഭൃത്യന്‍മാര്‍…ഇത് എല്ലാക്കാലത്തിനും ഇത്തമമാതൃകകള്‍… അങ്ങനെ വാത്മീകി രാമായണത്തെ അസാധാരണമായ കൃതിയാക്കി തീര്‍ത്തു.

അതുകൊണ്ടാണ്, ”ഗാര്‍ഹസ്ഥ്യ ജീവിതത്തിന്റെ വികാരഭരിതവും യഥാതഥവുമായ ചിത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് രാമായണം…” എന്ന് വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോര്‍ രാമായണത്തെ വിശേഷിപ്പിച്ചത്. രാമായണത്തിന്റെ ഉത്ഭവത്തോടുകൂടി രാമകഥ ഭാരത ദേശവും കടന്ന് ലോകത്തിന്റെ വായനയ്ക്കായി എഴുതിച്ചേര്‍ക്കപ്പെട്ടു.

ശ്രീരാമന്‍ അവതാര പുരുഷനാണെന്നുള്ള സൂചന ഉണ്ടെങ്കിലും വാത്മീകി തന്റെ നായകനെ അവതരിപ്പിച്ചിരിക്കുന്നത് മാതൃകാ പുരുഷനായിട്ടാണ്. ആ നിലയില്‍ത്തന്നെയാണ് വളരെക്കാലത്തേയ്ക്ക് ജനങ്ങള്‍ രാമനെ കണ്ടിരുന്നതും. മതപരമായ പുനരുത്ഥാനത്തോടുകൂടി ശ്രരാമന്‍ അവതാരപുരുഷനായി…രാമകഥാ പാരായണം നന്‍മയിലേയ്ക്കുള്ള പവിത്ര വഴിയുമായി.

രാമായണപുണ്യം പേറുന്ന കര്‍ക്കടകനാളുകളില്‍ ആധ്യാത്മിക ചൈതന്യം ചൊരിഞ്ഞ് ഭക്തജനങ്ങള്‍ക്ക് നിര്‍വൃതിയേകാന്‍ നാലമ്പലങ്ങളൊരുങ്ങുന്നു. മഹാഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപോവുകയും ചെയ്തു.

ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്‌നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശം വന്നു ചേര്‍ന്നു.

ജ്യോതിഷവിധി പ്രകാരം ശ്രീരാമനെ തൃപ്പയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണ പെരുമാളെ തിരുമൂഴിക്കുളത്തും ശത്രുഘ്‌നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന പേരില്‍ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല ദര്‍ശനം.

രാവണനെ നിഗ്രഹിച്ച് െ്രെതലോക്യ സംരക്ഷണം ആയിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍ അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി.

പാഞ്ചജന്യ ശംഖാണ് ഭരതന്‍, ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നും വിശ്വാസം.

കോട്ടയം ജില്ലയില്‍ രാമകഥയുടെ ചരിത്രമുറങ്ങുന്ന രാമപുരത്തെ നാലമ്പലങ്ങളും ദര്‍ശനപുണ്യവുമായി ഭക്തജനങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങി. നാലമ്പലങ്ങളായ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പലദര്‍ശനത്തിന് പ്രശസ്തമായ ക്ഷേത്രങ്ങള്‍. രാമായണ മാസാചരണത്തിലൂടെ പുണ്യനാളുകളായി കരുതുന്ന കര്‍ക്കടകം ഒന്നാം തിയ്യതിയായ ജൂലായ് 17 മുതല്‍ ആരംഭിക്കുന്ന നാലമ്പദര്‍ശനത്തിന് ഒരുക്കങ്ങള്‍ തകൃതിയായി.

രാമപുരം ഗ്രാമപ്പഞ്ചായത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നാലമ്പലദര്‍ശനത്തിന് പ്രസിദ്ധമായ നാല് ക്ഷേത്രങ്ങളും. ഒരേ ദിവസം ഉച്ചയ്ക്ക് മുമ്പ് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കുന്നത് ഉത്തമമാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് ഭക്തജനങ്ങള്‍ ഒഴുകിയെത്തുന്നത്.

രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക്്് 12 വരെയും വൈകീട്ട്്് അഞ്ച് മുതല്‍ 7.30 വരെയുമാണ് ദര്‍ശനം. രാമനാമത്തിലറിയപ്പെടുന്ന ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് നാലമ്പലദര്‍ശനം തുടങ്ങുന്നത്. തുടര്‍ന്ന്്് കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയശേഷം തിരികെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തുന്നതോടെ ദര്‍ശനം പൂര്‍ത്തിയാകുന്നു.

നാലമ്പല ദര്‍ശന സുകൃതം

രാമായണ മാസത്തില്‍…പ്രാര്‍ഥനകള്‍ മഴയായി പെയ്തു നിറയുന്ന കര്‍ക്കിടകത്തില്‍ നാലമ്പലദര്‍ശനം ശ്രേയസ്‌കരവും പാപനാശകവുമാണെന്ന് വിശ്വാസം. രാമായണ മാസാചരണത്തിനൊരുങ്ങുന്ന നാലമ്പലങ്ങളിലൂടെ ഒരു യാത്ര…

ഭാരതയുദ്ധം കഴിഞ്ഞ് യാദവവംശം നശിക്കുകയും ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വച്ചാരാധിച്ചിരുന്ന നാല് ചതുര്‍ബാഹു വിഗ്രഹ1ങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്‌നദര്‍ശനമുണ്ടായി. ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശമെത്തി ചേര്‍ന്നു.

ജ്യോതിഷവിധി പ്രകാരം ശ്രീരാമനെ തൃപ്പയാറും ഭരതനെ ഇരിങ്ങാലക്കുടയിലും ലക്ഷ്മണ പെരുമാളെ തിരുമൂഴിക്കുളത്തും ശത്രുഘ്‌നനെ പായമ്മലും പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു. ഈ ക്ഷേത്രങ്ങള്‍ നാലമ്പലം എന്ന പേരില്‍ ഖ്യാതിനേടി. ഈ നാലുക്ഷേത്രങ്ങളിലും ഒരു ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതാണ് നാലമ്പല ദര്‍ശനം.

രാവണനെ നിഗ്രഹിച്ച് െ്രെതലോക്യ സംരക്ഷണം ആയിരുന്നല്ലോ രാമാവതാര ലക്ഷ്യം. എന്നാല്‍ അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി.

പാഞ്ചജന്യ ശംഖാണ് ഭരതന്‍, ലക്ഷ്മണന്‍ ആദിശേഷനാണ്. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നും വിശ്വാസം.

തൃപ്രയാര്‍

പുലര്‍ച്ചെ മൂന്നുമണിക്ക് വെടിയൊച്ച കേട്ടാണ് ഉണര്‍ന്നത്. തൃപ്രയാര്‍ തേവര്‍ ഉറക്കമുണര്‍ന്നു. നിദ്രയിലാണ്ടു കിടന്ന തീര്‍ഥവാഹിനിയും കുഞ്ഞോളങ്ങളാല്‍ രാമനാമം ജപിച്ചുകൊണ്ടൊഴുകാന്‍ തുടങ്ങി.

നാലുമണിക്കു തന്നെ നട തുറന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തില്‍ ഹനുമല്‍ സങ്കല്‍പത്തില്‍ തൊഴുത ശേഷമേ ഭഗവാനെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. ദീപാലംകൃതമായ തിരുനടയില്‍ നിര്‍മ്മാല്യം തൊഴാനെത്തിയ ഭക്തജനങ്ങളുടെ നിര്‍വൃതി പൂണ്ട മുഖങ്ങള്‍. ഹരേരാമ ജപത്തോടെ പ്രദക്ഷിണം വെയ്ക്കുന്നവര്‍.

അമ്പലമുണരുമ്പോഴേക്കും പരിസരവും ഉണര്‍ന്നു തുടങ്ങുന്നു. തൊട്ടുമുന്നിലൂടൊഴുകുന്ന പുഴയില്‍ വലിയ മത്സ്യങ്ങളെ കാണാം. ഇവ മീനുട്ട് നിവേദ്യം ഭുജിക്കാനായി തേവരുടെ നടയില്‍ ഒത്തുകൂടുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗണപതി പ്രതിഷ്ഠയുണ്ട്.

വടക്കേനടയില്‍ ഗോശാലകൃഷ്ണനും തെക്കേനടയില്‍ അയ്യപ്പ പ്രതിഷ്ഠയും. സര്‍വ്വലോകനാഥനും സര്‍വ്വരോഗ നിവാരണനും സര്‍വ്വ വിദ്യാനാഥനുമായ ദക്ഷിണാമൂര്‍ത്തിയുടെ സാന്നിധ്യവും ശ്രീകോവിലിനെ ധന്യമാക്കുന്നു. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ് ഇത്. പ്രസിദ്ധമായ ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്.

ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് യാത്രയാവാം.

കൂടല്‍മാണിക്യം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലാണ് ഭരതപ്രതിഷ്ഠ. തൃപ്പയാറില്‍ നിന്നും പതിമൂന്നു കിലോമീറ്റര്‍ പിന്നിട്ടാല്‍ മൂന്നുപീടിക. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരിങ്ങാലക്കുട ക്ഷേത്രമായി. വിശാലമായ ക്ഷേത്രാങ്കണം. പ്രസിദ്ധമായ സാംസ്‌കാരിക കേന്ദ്രം.

ഇപ്പോഴും അതിന്റെ തുടര്‍ച്ച പിന്തുടരുന്ന ദേശവാസികള്‍. ഇരിങ്ങാലക്കുട ക്ഷേത്രം ഭക്തര്‍ക്ക് പുറമെ ഏതൊരു സഞ്ചാരിയേയും അത്ഭുതത്തില്‍ ആറാടിക്കും. രണ്ടേക്കറോളം വരുന്ന കുലീപനി തീര്‍ഥത്തില്‍ ഗംഗാ യമുന സരസ്വതീ നദികളുടെ സാന്നിധ്യമുണ്ടെന്നാണ് വിശാസം.

ഈ കുളത്തില്‍ മത്സ്യങ്ങളല്ലാതെ മറ്റ് ജലജന്തുക്കളില്ല. ദേവന്‍മാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹ പ്രകാരം കുളത്തില്‍ മത്സ്യരൂപത്തില്‍ വിഹരിക്കുന്നുണ്ടെന്നാണ് വിശ്വാസം. ഭഗവാനും പിതൃക്കള്‍ക്കും വേണ്ടിയാണ് മീനൂട്ട്. ക്ഷേത്രം വലംവെയ്ക്കുന്നതിനു പുറമെ ഈ തീര്‍ഥക്കുളവും വലംവെക്കണം. കൂത്തമ്പലവും, ക്ഷേത്രത്തിനു ചുറ്റും രാമായണകഥ കൊത്തിവെച്ചതുമെല്ലാം കാണേണ്ടതാണ്.

വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്.

ഉപദേവതാ പ്രതിഷ്ഠ ഇല്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല.

കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു.

വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നും വിശ്വാസം.

തിരുമൂഴിക്കുളം

ഇനി ലക്ഷ്മണ സന്നിധിയിലേക്കാണ് യാത്ര. ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ ചാലക്കുടിപുഴയുടെ തീരത്താണീ ക്ഷേത്രം. ഇരിങ്ങാലക്കുടയില്‍ നിന്ന് 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളാങ്ങല്ലൂരായി. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അരകിലോമീറ്റര്‍ സഞ്ചരിച്ച് വെളയനാട്ട് നിന്നും വലത്തോട്ട് പുത്തന്‍ചിറ വഴി മാളയിലേക്ക് 12 കിലോമീറ്റര്‍.

പാറക്കടവ് പാലത്തിലേക്ക് വീണ്ടുമൊരു 12 കിലോമീറ്റര്‍. പാലം കയറി വലത്തോട്ട് തിരിഞ്ഞാല്‍ മൂഴിക്കുളമായി. മൊത്തം ഇരിങ്ങാലക്കുടയില്‍ നിന്ന് 31 കിലോമീറ്റര്‍.

നാലുനടയിലേക്കും ഗോപുരമുള്ള ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മധ്യഭാഗത്തായി വ്യാളികള്‍ കാവല്‍ നില്‍ക്കുന്ന, വിളക്കുമാടത്തോടു കൂടിയ ബൃഹത്തായ ചുറ്റമ്പലം. കിഴക്കേ നടയിലൂടെ വലിയമ്പലം കടന്ന് നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വിസ്തൃതമായ നമസ്‌കാര മണ്ഡപം കാണാം.

തേക്കില്‍ പണിത മേല്‍ക്കൂരയില്‍ അഷ്ടദിക്പാലകര്‍. രണ്ടു നിലയില്‍ ചെമ്പുമേഞ്ഞ വട്ട ശ്രീകോവില്‍. ഒരേ ശ്രീകോവിലില്‍ തന്നെ രണ്ടു ഭാഗങ്ങളിലായി ലക്ഷ്മണസ്വാമിയും മഹാഗണപതിയും. മതിലിനകത്ത് വടക്കുകിഴക്കേ മൂലയില്‍ ഗോശാലകൃഷ്ണന്‍. തെക്കു കിഴക്കു ഭാഗത്ത് കൂത്തമ്പലവും. ക്ഷേത്രത്തിനു പിന്നിലൂടെ ചാലക്കുടിപുഴ ഒഴുകുന്നു.

പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം

തൃശ്ശൂര്‍ ജില്ലയിലെ പായമ്മല്‍ എന്ന സ്ഥലത്താണ് ഈ ശത്രുഘ്‌ന ക്ഷേത്രം. വിശ്വാസികള്‍ നാലമ്പലം ചുറ്റുവാന്‍ പോകുമ്പോള്‍ പോകുന്ന നാലാമത്തെ ക്ഷേത്രമാണ് ഈ ക്ഷേത്രം. കേരളത്തിലെ ചുരുക്കം ചില ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

ഇരിങ്ങാലക്കുട മതിലകം വഴിയില്‍ ഉള്ള അരീപ്പാലം എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് പായമ്മല്‍. ഇരിങ്ങാലക്കുട കൂടമാണിക്യ ക്ഷേത്രത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ ക്ഷേത്രത്തില്‍, ത്യാഗസന്നദ്ധത പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത പുരാണകഥാപാത്രമായ ശത്രുഘ്‌നനാണ് പ്രധാന പ്രതിഷ്ഠ.

ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന നാല്‍ ചതുര്‍ബാഹുവിഗ്രഹങ്ങളില്‍ പ്രായേണ വലിപ്പം കുറഞ്ഞ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീരാമന്റെ പാദകമലം ഹൃദയത്തില്‍ സൂക്ഷിച്ച് പാദുകപൂജ ചെയ്യുന്ന ഭരതന്റെ നിഴലായി മാത്രമെ ആവാന്‍ കഴിഞ്ഞുള്ളു.

അവസരം ലഭിച്ചാല്‍ മഹത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാണ്. ലവണാസുരന്റെ ആക്രമത്തില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് ശത്രുഘ്‌നന്‍ ആയിരുന്നു. മഹാവിഷ്ണുവിന്റെ കൈയ്യില്‍ വിളങ്ങുന്ന സുദര്‍ശനചക്രത്തിന്റെ അവതാരമാണ്‍ ശത്രുഘ്‌നന്‍ എന്നാണ്‍ വിശ്വാസം.

ആദ്യകാലങ്ങളില്‍ പായമ്മല്‍ ഗ്രാമം സാത്വികകര്‍മ്മങ്ങളുടെ അഭാവം മൂലം ചൈതന്യ രഹിതമായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിന്റെ സങ്കേതത്തിന്‍ നാശനഷ്ഠങ്ങള്‍ സംഭവിച്ചു. ജീര്‍ണ്ണാവസ്ഥയിലായ ക്ഷേത്രത്തില്‍ ഗ്രാമീനരുടെ ഉത്സാഹത്താല്‍ പൂജയും ഉത്സവവും പുനരാരംഭിച്ചു.

ചതുരാകൃതിയിലുള്ള കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ശ്രീകോവിലിലാണ് ശത്രുഘ്‌നന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലില്‍ ശത്രുഘ്‌ന മൂര്‍ത്തി മാത്രമേ ഉള്ളു. ശ്രീകോവിലിനു തെക്കു പടിഞ്ഞാറായി കിഴക്കോട്ട് ദര്‍ശനമായി ഗണപതിയുണ്ട്. മുഖമണ്ഡപത്തില്‍ ഹനുമത് സാന്നിദ്ധ്യം ഉണ്ട്.

പണ്ട് ഇവിടെ സ്ഥാപിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെടുക്കുവാനുള്ള ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. ഈ വിഗ്രഹം ക്ഷേത്ര സമുച്ചയത്തിനു പിന്നിലുള്ള കുളത്തില്‍ ഉണ്ടെന്നാണ് വിശ്വാസം. ഇന്ന് സ്ഥാപിച്ചിരിക്കുന്ന കരിങ്കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹവും ഒരു പ്രത്യേക ദൈവിക ചൈതന്യം തുളുമ്പുന്നതാണ് എന്ന് പറയപ്പെടുന്നു.

ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സമാധാനവും മനശ്ശാന്തിയും സംതൃപ്തിയും വിശ്വാസികള്‍ക്കു ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

തൃപ്രയാറിലെ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചാണ് നാലമ്പലം യാത്ര തുടങ്ങുന്നത്. പായമ്മേല്‍ ശത്രുഘ്‌ന ക്ഷേത്രം സന്ദര്‍ശിച്ച് ഭക്തജനങ്ങള്‍ യാത്ര അവസാനിപ്പിക്കുന്നു. ശത്രുഘ്‌ന ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ പോകുന്ന ഭക്തജനങ്ങള്‍ എറണാകുളം ജില്ലയിലെ ഇളംബലക്കാട്ടില്‍ ഉള്ള ശ്രീകൃഷ്ണ ക്ഷേത്രവും സന്ദര്‍ശിക്കാറുണ്ട്.

പായമ്മല്‍ ക്ഷേത്രത്തില്‍ മൂന്ന് പൂജയാണുള്ളത്. ഈ ക്ഷേത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വഴിപാടാണ്‍ സുദര്‍ശന പുഷ്പാഞ്ജലി. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും ഈ പുഷ്പാഞ്ജലി ഫലപ്രദമാണ് എന്നാണ് വിശ്വാസം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments