കോഴിക്കോട് : ആദിവാസി ക്ഷേമം കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ രണ്ടര ദിവസത്തില്‍ ഒരു ആദിവാസി അക്രമത്തിന് ഇരയാകുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേസ് എടുത്തതിന്റെ കണക്കുകള്‍ പ്രകാരമാണിത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദിവാസികള്‍ക്കെതിരെ നടന്ന അക്രമത്തില്‍ 167 കേസുകളെടുത്തുവെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. 2021 മെയ് 20 മുതല്‍ 2022 ജൂണ്‍ 30 വരെയുള്ള കണക്കാണിത്. ഏതാണ്ട് 405 ദിവസത്തെ കണക്കുകള്‍.
ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണെന്നാണ് സര്‍ക്കാരിന്റെ വിലയരുത്തല്‍. ആദിവാസികള്‍ക്കെതിരെയുള്ള അതിക്രവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രദേശിക സബ് ഡിവിഷന്‍ തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ഡി.സി.ആര്‍.ബി, ഡി.വൈ.എസ്.പി മാരെ നോഡല്‍ ഓഫീസറായി നിയമിച്ചു.
ഇക്കാര്യത്തില്‍ എസ്.സി.-എസ്.ടി മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികള്‍ സ്ഥിരമായി കൂടുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി പരാതികളിന്മേല്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നാണ് മന്ത്രി അനൂപ് ജേക്കബിന് നല്‍കിയ മറുപടി.