Friday, March 29, 2024

HomeFeaturesഇന്നത്തെ കീർത്തനം

ഇന്നത്തെ കീർത്തനം

spot_img
spot_img

എന്നിനി ഞാനാ നടയിലേക്കെത്തിടും
ഒന്നാ തിരുമുഖം കണ്ടു തൊഴുതിടും
നർമ്മാല്യ ദർശനം വാക ചാർത്തുന്നതും
ശംഖാഭിഷേകവും എന്നു ഞാൻ കണ്ടിടും.

എത്ര കണ്ടാലും മതിയില്ലൊരിക്കലും
അത്രമേലാശയും കൂടുന്നു ദൈവമേ !
വാതാലയേശ്വരാ ആധിവിനാശ നാ
മാധവാ ഗോവിന്ദ ദാമോദരാ ഹരേ!

പീലിയും മാലയും മിന്നും കിരീടവും
ഫാലത്തിൽ പൊന്നിൻ തിലകവുoചാർത്തിയും
പട്ടുകോണം ചുറ്റി മുത്തരഞ്ഞാണവും
ഒട്ടു പിണച്ച കാൽ ചേരും തളകളും
പൊൻ മണിവേണുവും ബാലസ്വരൂപവും
ഒന്നു കാണാൻ മനം തുള്ളുന്നു ദൈവമേ!

പാലഭിഷേകവും പന്തീരടി പൂജ
മേശാന്തി ചാർത്തിയ ഗോവിന്ദ രൂപവും
മാടിനെപ്പോലെയലയും മനമതിൽ
ഏതുമൊരാശ്രയം ആ രൂപ ദർശനം
എന്നും തെളിയണം നാനാ സ്വരൂപത്തിൽ
അല്ലലകറ്റുവാൻ മറ്റില്ലൊ രൌഷധം

സന്താന ലക്ഷ്മി
919496860740

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments