Thursday, December 1, 2022

HomeFeaturesതേരട്ടകൾ

തേരട്ടകൾ

spot_img
spot_img

കാവുകൾ കൈതകൾ കരകക്കാടുകൾ
മാവുകൾ തെങ്ങുകൾ തൈത്തെന്നൽ
ഭൂരുഖ നിരകൾ ശാദ്വല ഭംഗികൾ
നീരജ രാജികൾ ഭ്രമരങ്ങൾ
പുഴയിൽ തളികയെറിഞ്ഞു കളിക്കും
മുഴുമതിലേഖ, മുളങ്കാടും
പമ്പാനദിപല കൈവഴിയൊഴുകി
നനച്ചു വളർത്തിയ നാടാണേ
കായൽക്കരിനില,മുഴുതുമറിച്ചവർ
കാളകൾ പൂട്ടിയനാടാണെ
കർക്കിടകക്കരിബാധയിലല്പം
പട്ടിണി നിന്നൊരുനാടാണേ
കുടിലുകൾ ചെറ്റക്കുടിലുകൾ പുട്ടിലു
ചൂടി,യുറങ്ങിയ നാടാണേ
മരതകമണികൾ കൊറിച്ചൂ തത്തകൾ
നൃത്തം ചെയ്യും നാടാണെ
ചെറുമികൾ ചേറിലിറങ്ങി നിരന്നൂ
ഞാറുനടുന്നൊരു നാടാണെ
വഞ്ചിതുഴഞ്ഞവർ പുഞ്ചകൾ കൊയ്യാൻ
മയിലുകൾ താണ്ടിയ നാടാണേ
വഞ്ചിപ്പാട്ടുകൾ പാടീ നെഞ്ചിലെ
വേദന,യാറ്റിയ നാടാണെ
കുടയില്ലാതെ നനഞ്ഞു കുതിർന്നവർ
പുട്ടിലു ചൂടിയ നാടാണെ
മുണ്ടുമുറുക്കി,യുടുത്തും നാടിനു
കൊയ്തു കൊടുത്തൊരു നാടാണേ
മാറുമറച്ചതിനടിമപ്പെണ്ണിനെ
ഊരുവിലക്കിയനാടാണെ
നിരക്ഷര കുക്ഷികൾ യക്ഷി ക്കഥകൾ
കേട്ടു മയങ്ങിയ നാടാണെ
മന്ത്രച്ചരടാൽ ബന്ധിതമായൊരു
ജനത തപിച്ചൊരു നാടാണെ
രക്ഷസ്സുകളുടെ രക്തക്കൊതിയിൽ
ചുട്ടു ചുവന്നൊരു നാടാണെ
പഴയനിലങ്ങളിലിനിയും പല പല
അഴലിൻ കഥക,ളുറങ്ങുന്നു
പഴയോലകളിൽ തേരട്ടകൾപോൽ
പലതും, കരളുമഥിക്കുന്നു….

-കൈനകരി അപ്പച്ചൻ

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments