സി.എൽ. ജോയി
ഡയാലസീസിനുള്ള പണമടക്കാൻ കൗണ്ടറിൽ ചെന്നു. കണ്ണിനു നല്ല മങ്ങലുള്ളതിനാൽ സൂക്ഷിച്ചു നോക്കി. നനുത്ത മഞ്ഞു തുള്ളി പോലെ മെലിഞ്ഞൊരു പെൺകുട്ടി. കന്യാസ്ത്രിയാകൻ നിയോഗമിട്ടവളുടെ കഴുത്തിലെ കറുത്ത ചരടിൽ കൊച്ചു മരക്കുരിശ് ചലനത്തിനൊപ്പം പെൻറുലമാടി! നിശ്ചയമായും അനുകന്വ കാട്ടുമെന്നു രോഗി പ്രതീക്ഷിച്ചു. അവൾ കറൻസിയെണ്ണി തിട്ടപ്പെടുത്തി. മയത്തിൽ ചോദിച്ചു.
“ഉമ്മയുടെ കൂടെ വേറാരുമില്ലേ?”
എലുന്വിച്ച കക്ഷങ്ങൾ കൂന്വിച്ച് നോ മൊഴിഞ്ഞു.
“ഇരുനൂറ് രൂപ കുറവാ.”
“അറിയാം. അടുത്ത പ്രാവശ്യം വരുന്വോ കണക്ക് തീർക്കാം.”
“പറ്റെഴുതാൻ പറ്റില്ല.” മനമിടർച്ചയിൽ പെൺകുട്ടി തെല്ലൊന്നു നീലച്ചു.
“ഒരു കാര്യം ചെയ്യാം. കയ്യീ വിറ്റു തീരാത്തതായി ഈ ഒരൊറ്റ ടിക്കറ്റേ ബാക്കിയുള്ളൂ. ഇതു വെച്ചോ. തീർച്ചയായും അടിക്കും. ഉമ്മൂമ്മയല്ലേ തരണേ.” വശത്താക്കാൻ രോഗി കൊഞ്ചിച്ചു. ഭാഗ്യാനുഗ്രഹം വീശി നീട്ടി.
കൗണ്ടർ ഗേൾ ശരിക്കും വിഷമ വൃത്തത്തിലായി. സൂത്രമുദിച്ച പോലവൾ കൈ ഞൊടിച്ചു. മുന്നിൽ പ്രതിഷ്ടിച്ച കംന്വ്യൂട്ടറിൽ തെരടി.
“നോ പ്രോബ്ലം. സമയമുണ്ട്. നാളെ ബാക്കിയുമായി വന്നാ മതി. റൊക്ക അടവിനു ദാ രസീറ്റ് പിടിച്ചോ.” അവൾ ഒറ്റയടിക്ക് ഭാഗ്യം നിരാകരിച്ചു. സത്യസന്ധത പൂർത്തീകരിക്കാൻ വിരലുകൾ ശീഘ്രം ചലിപ്പിക്കലായി.
“വിഷമം തോന്നരുത് ഉമ്മക്ക്.” അവൾപുഞ്ചിരിച്ചു. മാന്യമായി ക്ഷമാപണം നടത്തി. താണുകേണ് അപേക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നു രോഗി ചിന്തിച്ചു.
“നാളത്തെ ഭാഗ്യമാണ് സാർ. കേരളത്തിൻെറ ഇരുപത്തഞ്ച് കോടിയാ.” ഡയാലസീസിനുള്ള അവസാന പരീക്ഷണവും നടത്തി നോക്കി.
“ദേ വയസും പ്രായവും നോക്കില്ല. പിടിച്ചകത്തിടുന്ന് ഓർത്തോ. ആശുപത്രീ കടന്നു കേറ്യാ ടിക്കറ്റ് വിൽപന.” നിയമ വിരുദ്ധ അസംബന്ധമെന്നു കണ്ണുരുട്ടി. ചൂണ്ടു വിരൽ കാട്ടി താക്കീതും. നിർഭാഗ്യവശാൽ സഹായം ചോദിച്ചയാൾ കണ്ണിൽ ചോരയില്ലാത്ത പോലീസാണെന്നു ഊഹിച്ചു. അയാൾ കൂടുതൽ ദുഷിക്കാതെ മൊബൈൽ ചാറ്റിംങ്ങുമായി ശരവേഗം നടന്നകന്നു. ഉമ്മ രക്ഷ നേടിയ ചുടുനെടുവീർപ്പഴച്ചു. പേടിയിൽ നഖശിഖാന്തം പതിവുള്ള അസ്തി ബന്ധങ്ങൾ തകരുന്ന വേദനയോടി. അവർ എവിടെയെല്ലാമോ ശരണം വിളിച്ചു. കൂരച്ച നെഞ്ചുഴിഞ്ഞു. ശ്വാസകോശ ഗതിവിഗതി നിയന്ത്രിക്കാൻ പണിപ്പെട്ടു.
“വേണോ? ഇരുപത്തഞ്ച് കോടി.” ടേപ്പ് റെക്കോഡറായി അവരുടെ ചുണ്ടുകൾ അഹോരാത്രം പ്രവർത്തിച്ചു ശീലമായി. ആരുമത് വാങ്ങി കരുണ കാട്ടിയില്ല.
ആശുപത്രി പടിക്കലെത്തിയതും ഒരാൾ കൂട്ടം ശ്രദ്ധയിൽ പെട്ടു. തലയിട്ടു നോക്കി. മരണ പരാക്രമം അടിക്കുന്വോലൊരാൾ താഴെ വീണു പിടയുന്നു. അവർ അവശതകൾ മറന്നു. സഹായിക്കാൻ ഓടിച്ചെന്നു.
“എന്താ പറ്റീത് പരീതേ?” ഓനെന്ന സ്ഥായിയിൽ വിങ്ങിപ്പൊട്ടി. സമീപത്തിരുന്നു. മടിയിൽ കിടത്തി. കുപ്പിയിലെ വെള്ളം മുഖത്തു കുടഞ്ഞു. ആതുര ശുശ്രൂഷ ഫലിച്ച പോലാൾ സാവകാശം സമനിലയിലെത്തി. കണ്ണും തുറന്നു. തനിച്ച് എണീറ്റിരുന്നു. അവർ വാത്സല്യത്തോടെ അപരിചിതന് കുടിക്കാൻ വെള്ളം കൊടുത്തു. കക്ഷത്തിലെ ചോറ്റു പാത്രവും ഉദാരമനസ്കയായി തുറന്നു വച്ചു.
“കഴിക്ക്. വിശപ്പു തീരട്ടെ ആദ്യം. ഇതിനു മുന്വിവിടെ കണ്ടിട്ടില്ലല്ലോ?”
“പപ്പി ഷെയിം ധർമ്മക്കാരനാ. അലഞ്ഞു തിരിഞ്ഞ് എത്തീതാ. മുഖോം വേഷോം കണ്ടാ അറിഞ്ഞൂടെ ലോട്ടറി ഉമ്മാ.” ആൾക്കൂട്ടം അധിക്ഷേപിച്ചു. മൂക്കു പൊത്തി. അറപ്പു കാട്ടി. അവജ്ഞയോടെ പിന്മാറലായി. ഇപ്പോൾ ദയനീയൻെറ കീറി പാറിയ മുഷിഞ്ഞ വസ്ത്രങ്ങൾ കണ്ണിൽപ്പെട്ടു.
“അപ്പോ പ്രശ്നം പിടി കിട്ടി.” അവർ കവറു തുറന്നു. സദാ കരുതുന്ന സ്റ്റെപനി മുണ്ടെടുത്തു കൊടുത്തു. “ഇതും ഉമ്മാൻെറ വക ഇരിക്കട്ടെ. ഇത്ര വലുതായീട്ട് അഴിച്ചിട്ട പോലെ നടക്കാ. കഷ്ടം” അവർ ഭിക്ഷകാരനെ മധുരമായി ശകാരിച്ചു.
“നല്ല ഡ്രസ്സിട്ടാ ആരും പിച്ച തരില്ല.” വയറു നിറഞ്ഞ ഏന്വക്കത്തോടെ വിരലു ചപ്പി. സ്വയം ന്യായീകരിച്ചു.
“പിച്ച ചോദിച്ചേന് അവരെന്നെ കല്ലെറിഞ്ഞതാ. ഭാഗ്യത്തിനൊന്നും പറ്റീല്ല. തക്കം നോക്കി അപസ്മാരക രോഗിയായി അടവു മാറ്റീല്ലേ?” ഞമ്മനാരാ മോനെന്ന ഗമ വരുത്തി. വയറു പിഴക്കാനും, ജീവിച്ചിരിക്കാനും വിധി മനുഷ്യരെ വേഷം കെട്ടിക്കുന്നു!
“ഉഷാറായല്ലോ, ഉമ്മ പോട്ടെ.” നാലു പൊന്നു മക്കളെ പെറ്റു വളർത്തി ഒറ്റക്കായ അവരുടെ മനം പൊരിഞ്ഞു. ഇബിലീസേ ഇൻെറ പേരെന്താന്നു തിരക്കാനും മനം മടിച്ചു. ഏറിയാൽ ഒടുവിൽ നിക്കാഹോടെ പിണങ്ങി പോയ പരീതിൻെറ പ്രായം. നിസഹായതയോടെ അവരെണീറ്റു.
“അമ്മാ..” അവൻേറയും മനസ് വെണ്ണീറായി തൂളി. വിളിക്കൊപ്പം ചുമൽ ഭാണ്ഡം തുറന്നു. സൂക്ഷിച്ചു ശേഖരിച്ച കനപിടിയൊരു പൊതി നീട്ടി. ഇതു വച്ചോ ബദൽ സമ്മാനമായി എന്ന മനം തുറന്ന കണ്ണിറുക്കലും കഴിഞ്ഞു.
“ഞാൻ ചെറുപ്പം. അനാഥന് ഇനീം സ്വരുക്കൂട്ടാം. അമ്മ പാവം.” അവൻ കൊഞ്ചി. ഭാഷാ അനിശ്ചിതത്വമുള്ള തപ്പിത്തപ്പിയുള്ള സംസാരം അവരുടെ മനം കുളിർപ്പിച്ചു. അവൻെറ കണ്ണുകളിൽ കരുണ ഒളിമിന്നി. പിച്ചക്കനുയോജ്യമായ ഞൊണ്ടി വലിയുന്ന കാലുകൾ. തീപ്പൊള്ളിയ മുഖം. പ്രാരബ്ദങ്ങളേകി പണ്ടേ തനിച്ചാക്കി മയ്യത്തായ അബൂബക്കറുടെ അതേ മുഖച്ഛായ!
“വേണ്ടാന്നു പറഞ്ഞാ സങ്കടം സഹിക്കില്ല.” സ്ഥിരോത്സാഹി കെഞ്ചി. അവരാ ധനക്കിഴി സ്വീകരിച്ചു. പകരം അവശേഷിച്ച ലോട്ടറി നീട്ടി.
“ബംപറാ. എന്തെങ്കിലും സമ്മാനം ഉറപ്പായും കിട്ടും.” ഉള്ളം കയ്യിൽ പിടിപ്പിച്ച് യാത്രയായി. വിധവയുടെ വിലപ്പെട്ട കാണിക്കയെ അവൻ അതീവ വിശ്വാസത്തിൽ നെഞ്ചോടു ചേർത്തു!
“അള്ളാ.” കിഴി തുറന്നതും അവരുടെ കണ്ണു തള്ളി. ആരോരുമില്ലാത്തവനെ പരിചരിച്ചതിനു കാഴ്ച വസ്തുക്കൾ! പ്രതിഫലം കയ്യോടെ നേടി. കണ്ടുമുട്ടിയത് ദൈവ ദൂതനെന്നു ധരിച്ചു. ആജീവനാന്തം അല്ലലില്ലാതെ കഴിയാമെന്നു സമാധാനിക്കയും.
“ബംന്വർ ലോട്ടറി അടിച്ചത് വേറാർക്കുമല്ല. പേരും ഊരുമില്ലാത്ത ഭിക്ഷാടകന്! അംഗ വൈകല്യമുള്ള ചെറുപ്പക്കാരനാ മുഴുവൻ തുകയും അനാഥർക്കായി, സർക്കാരിന് തിരിച്ചേൽപ്പിച്ചു. വിവരമറിഞ്ഞ അധികാരികളാ മഹാമനസ്കന് ഉചിതമായ ഉദ്യോഗം കൊടുത്താദരിച്ചു.” ന്യൂസ് സുവിശേഷ സന്തുഷ്ടിയൽ ലോകം പാടി നടന്നു!