Saturday, December 3, 2022

HomeFeaturesഅജ്ഞാതമായ ഓർമ്മവിളികൾ

അജ്ഞാതമായ ഓർമ്മവിളികൾ

spot_img
spot_img

ഓർമ്മകൾ പച്ച മാംസത്തിലെന്നോണം
കത്തിപ്പടരുന്നു
ജ്വരരാവുകളുടെ പൊരുളുതേടി
ഞാനുഴറുന്നു
പകൽ ചുട്ടെടുത്ത അപ്പംപോലെ
എന്നിൽനിന്നും ആവി പൊങ്ങുന്നു

ചില നേരങ്ങളിൽ
ചോരപുരണ്ട നാക്കുനീട്ടുന്ന വ്യാഘ്രമാണ്
ഓർമ്മകൾ
അപ്പോൾ രക്തഛവിയോടെ
ഒരു സന്ധ്യ കണ്ണിലേക്കു കയറി വരുന്നു

ഓർമ്മകളെ കൊന്നുകൊക്കയിൽ തള്ളാൻ
തോന്നാറുണ്ട്
അപ്പോഴേക്കും, ഉള്ളിൽനിന്നും
അള്ളിപ്പിടിച്ച് കയറി വന്ന് ഒരനാഥത്വം –
എന്നെ നിശ്ശബ്ദനാക്കുന്നു

പിന്നെയേതോ നിമിഷത്തിൽ
അജ്ഞാതമായൊരുൾവിളിയിൽ
ഓർമ്മകൾ ഉള്ളകം ഭേദിച്ച് പുറത്തു വരികയും
കെട്ടടങ്ങുകയും ചെയ്യുന്നു
…………..
രാജു കാഞ്ഞിരങ്ങാട്
ചെനയന്നൂർ
കാഞ്ഞിരങ്ങാട് .പി.ഒ
കരിമ്പം .വഴി
തളിപ്പറമ്പ്- 670 142
കണ്ണൂർ – ജില്ല
കേരള
ഫോൺ ,വാട്സ് ആപ്പ് 94954 58138

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments